ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

By Staff

പുതിയ ഥാറിനെ കൊണ്ടുവരാനുള്ള സമയമായി. ഇനിയും വൈകിയാല്‍ ഥാറിനുള്ള പ്രചാരം വിപണിയില്‍ പതിയെ കുറയും. നിലവില്‍ ഫോഴ്‌സ് ഗൂര്‍ഖകള്‍ മാത്രമെ ഥാറിന് എതിരാളികളായുള്ളൂ. കാര്യമായ മത്സരമില്ല. എന്തായാലും ഥാറിനെ പരിഷ്‌കരിക്കാനുള്ള നടപടികള്‍ മഹീന്ദ്ര ആരംഭിച്ചു. വരാന്‍പോകുന്നത് 'യമണ്ടന്‍' ഥാറായിരിക്കുമെന്ന സൂചന പുതിയ ചിത്രങ്ങള്‍ നല്‍കുകയാണ്.

ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ലാഡര്‍ ഫ്രെയിം ഷാസിയുള്ള പുത്തന്‍ ഥാറിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. ഇതാദ്യമായാണ് മഹീന്ദ്ര ലാഡര്‍ ഫ്രെയിം ഷാസി ഉപയോഗിക്കുന്നത്. സ്‌കോര്‍പിയോ, ബൊലേറോ മോഡലുകളുടെ പുതുതലമുറകളിലും ഇതേ നടപടിയായിരിക്കും കമ്പനി കൈക്കൊള്ളുക.

ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

2020 ഓട്ടോ എക്‌സ്‌പോയ്ക്ക് മഹീന്ദ്ര കണ്ടുവെച്ചിട്ടുള്ള നിര്‍ണ്ണായക അവതാരമാണ് രണ്ടാംതലമുറ ഥാര്‍. നിലവിലെ ഥാറിനെക്കാള്‍ വലുപ്പം പുതിയ തലമുറ അവകാശപ്പെടും. വീതികൂടിയ ട്രാക്ക് പുതിയ അടിത്തറയിലേക്ക് വിരല്‍ചൂണ്ടുന്നു. വീല്‍ബേസിനും നീളം കൂടി.

ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ആകാരയളവ് കൂടിയെങ്കിലും ഥാറിന്റെ സിവിലിയന്‍ ജീപ്പ് ശൈലിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. ഇന്ത്യയില്‍ കര്‍ശനമാവുന്ന ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ മറികടക്കാന്‍ പുതിയ അടിത്തറ ഥാറിനെ പിന്തുണയ്ക്കും.

Most Read: കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

അതായത് എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളെല്ലാം പുതിയ ഥാറില്‍ അടിസ്ഥാന സൗകര്യങ്ങളായി ഒരുങ്ങും. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും വേഗ മുന്നറിയിപ്പ് സംവിധാനവും എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

രൂപം കണ്ടിട്ട് ഥാറിന്റെ ഡ്രൈവിംഗ് സ്വഭാവം കാര്യമായി പുരോഗമിക്കുമെന്ന് ധൈര്യപൂര്‍വ്വം അനുമാനിക്കാം. കോയില്‍ സ്പ്രിങ് സസ്‌പെന്‍ഷനായിരിക്കും നാലു ചക്രങ്ങളിലും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും പുതിയ ഥാറിന് മഹീന്ദ്ര നല്‍കും.

ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചനായിരിക്കും ഥാറില്‍ തുടിക്കുക. മറാസോയിലെ 1.5 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റിനും ഒരുപക്ഷെ അവസരം ലഭിച്ചേക്കും. പുത്തന്‍ പതിപ്പിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കള്ളയാനാവില്ല.

ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

അടുത്തകാലത്തായി ഓഫ്‌റോഡ് എസ്‌യുവികള്‍ക്ക് നിര്‍മ്മാതാക്കള്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്ന പ്രവണത കൂടി വരികയാണ്. നിലവില്‍ രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് ഥാറിലുള്ളത്; 2.5 ലിറ്ററും 2.6 ലിറ്ററും.

Most Read: മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

2.5 ലിറ്റര്‍ CRDe എഞ്ചിന്‍ യൂണിറ്റ് 105 bhp കരുത്തും 247 Nm torque ഉം പരമാവധി സൃഷ്ടിക്കും. 2.6 ലിറ്റര്‍ Di എഞ്ചിന്‍ യൂണിറ്റ് ഉത്പാദിപ്പിക്കുന്നതാകട്ടെ 63 bhp കരുത്തും 195 Nm torque ഉം. രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് പതിപ്പുകള്‍ ഥാറില്‍ അണിനിരക്കുന്നുണ്ട്.

ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എന്തായാലും രണ്ടാംതലമുറ ഥാറിന് വിപണിയില്‍ ഏഴു മുതല്‍ പത്തുലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

Spy Image Source: CarDekho

More from DriveSpark

Article Published On: Saturday, December 15, 2018, 17:11 [IST]
English summary
New Mahindra Thar Spy Pics Out. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X