5 മിനിറ്റ് ചാർജിൽ 200 കിലോമീറ്റർ ഓടും, ഞെട്ടിക്കാൻ ബിവൈഡിയുടെ അൾട്രാ ലക്ഷ്വറി എസ്‌യുവി

ഇലക്‌ട്രിക് വാഹനങ്ങൾ എന്ന് കേൾക്കുമ്പോഴേ ഇന്ത്യക്കാർക്ക് ആദ്യം മനസിൽ വരുന്ന പേര് ടാറ്റയെന്നോ എംജിയെന്നോ ആവും അല്ലേ. എന്നാൽ ലോകത്തിൽ തന്നെ വൈവിധ്യമാർന്ന ഇവികൾ നിർമിച്ച് സാക്ഷാൽ ടെസ്‌ലയെ വരെ മുട്ടുകുത്തിച്ച ഒരു കമ്പനി ഇങ്ങ് ഇന്ത്യയിലും പ്രവർത്തിക്കുന്നുണ്ട്. മറ്റാരുമല്ല, ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. ആഭ്യന്തര വിപണിയിൽ വളരെ കുറച്ച് മോഡലുകൾ മാത്രമാണ് ബ്രാൻഡ് പുറത്തിറക്കുന്നതെങ്കിലും ആഗോള വിപണികളിൽ ബിവൈഡിയുടെ നിരയിൽ അത്യാഡംബരവും കഴിവുറ്റതുമായ നിരവധി വൈദ്യുത വാഹനങ്ങളെ കാണാനാവും.

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ബിവൈഡി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കി ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഗ്രേറ്റ് ടാങ് എന്ന് വിളിക്കപ്പെടുന്ന ഈ വലിയ അൾട്രാ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവി മാർച്ച് 5-ന് വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുകയും ചെയ്യും. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഇവിയുടെ ഇൻ്റീരിയർ, എക്സ്റ്റീരിയർ ചിത്രങ്ങൾ പുറത്തുവിടാനും കമ്പനി തയാറായി.

BYD Great Tang Luxury SUV Revealed Ahead Of Launch Can Run 950 KM On A Single Charge

വലിപ്പത്തിൻ്റെ കാര്യത്തിൽ ബിവൈഡി ഗ്രേറ്റ് ടാങ് ആഡംബര ഇലക്ട്രിക് എസ്‌യുവി ഫുൾ-സൈസ് വിഭാഗത്തിലേക്കാണ് എത്തുന്നത്. മൊത്തത്തിൽ 5,302 മില്ലീമീറ്റർ വരെ നീളവും 1,999 മില്ലീമീറ്റർ വീതിയും 1,800 മില്ലീമീറ്റർ വരെ ഉയരവും 3,100 മില്ലീമീറ്റർ നീളമുള്ള വീൽബേസും ഇതിനുണ്ട്. 21 ഇഞ്ച് വരെ വലിപ്പമുള്ള അലോയ് വീലുകളിൽ 275 സെക്ഷൻ ടയറുകളാണ് ഒരുക്കിയിരിക്കുന്നതും. ബാറ്ററി ശേഷി എത്രത്തോളമെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വേരിയൻ്റിനെ ആശ്രയിച്ച് ബിവൈഡി ഗ്രേറ്റ് ടാങ്ങിന് 2,640 കിലോഗ്രാം മുതൽ 2,970 കിലോഗ്രാം വരെ ഭാരം വരാം. ഡിസൈനിൻ്റെ കാര്യത്തിലേക്ക് വന്നാൽ കണ്ടാൽ ആരായാലും മോഹിക്കുന്ന വിധമാണ് ഇവിയെ പണികഴിപ്പിച്ചിരിക്കുന്നത്. കൂട്ടിന് ട്രിപ്പിൾ ടോൺ ട്രീറ്റ്മെൻ്റ് കൂടിയാവുമ്പോൾ ഗ്ലാമർ കൂടുന്നുണ്ട്. ബോഡി കളർ, റൂഫ് ലൈനിൽ സിൽവർ കോൺട്രാസ്റ്റ്, ORVM-കൾ, ഡോർ ഹാൻഡിലുകൾ, റൂഫ് എന്നിവയിലാണ് ഈ ട്രിപ്പിൾ ടോൺ ഉപോഗിച്ചിരിക്കുന്നത്.

BYD Great Tang Luxury SUV Revealed Ahead Of Launch Can Run 950 KM On A Single Charge

അതോടൊപ്പം എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎൽ എന്നിവ കൂടിയാവുമ്പോൾ മുൻവശത്തിന് വല്ലാത്തൊരു അഴക് കൈവരിക്കാനായിട്ടുണ്ട്. മുൻവശത്തെ വിൻഡ്‌ഷീൽഡിന് മുകളിലായി റഡാർ, ക്യാമറ യൂണിറ്റുകൾ എന്നിവ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഘടകം കൂടിയുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ സിൽവർ എലമെന്റ് നല്ല കോൺട്രാസ്റ്റും സങ്കീർണവുമാ ലുക്കുണ് ബിവൈഡി ടാങിന് സമ്മാനിക്കുന്നത്.

കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ ഉപയോഗിച്ച് പിൻവശവും വൃത്തിയുള്ളതാക്കിയെടുക്കാൻ ബിൽഡ് യുവർ ഡ്രീംസിനായിട്ടുണ്ട്. 2+2+3 സീറ്റിംഗ് കോൺഫിഗറേഷനിൽ 7 സീറ്റർ ലേഔട്ടിലാണ് ഗ്രേറ്റ് ടാങ് വിപണിയിലെത്തുക. ഡാഷ്‌ബോർഡ് ഡിസൈൻ വളരെ ലളിതമായിട്ടാണെങ്കിലും ട്രിപ്പിൾ സ്ക്രീൻ ലേഔട്ടാണ് ആഡംബരത്തം തുളുമ്പുന്നത്. സെന്റർ കൺസോളിൽ രണ്ട് വയർലെസ് ചാർജിംഗ് പാഡുകളും കൊടുത്തിട്ടുണ്ടെന്നാണ് വിവരം.

BYD Great Tang Luxury SUV Revealed Ahead Of Launch Can Run 950 KM On A Single Charge

രണ്ടാം നിരയിലെ യാത്രക്കാർക്ക് ഓട്ടോമൻസുള്ള ലോഞ്ച് സീറ്റുകൾ, ഡിപ്ലോയബിൾ ടേബിളുകൾ, ഒരു റഫ്രിജറേറ്റർ എന്നിവ ലഭിക്കും. ഗോഡ്‌സ് ഐ അഡാസ് സ്യൂട്ട്, ഡിസസ്-പി ഇന്റലിജന്റ് ബോഡി കൺട്രോൾ എന്നിവയാണ് ബിവൈഡി ഗ്രേറ്റ് ടാങിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. RWD, AWD ഓപ്ഷനുകളിലാവും ഈ ആഡംബര എസ്‌യുവി വിപണനത്തിന് എത്തുകയെന്നാണ് വിവരം. 1000 KW DC ചാർജിംഗ് സപ്പോർട്ടും ഇവിലുണ്ട്.

ഇതിലൂടെ വെറും 5 മിനിറ്റിനുള്ളിൽ 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിൽ ബാറ്ററി റീചാർജ് ചെയ്യാനും സഹായിക്കും. അതേസമയം ഫുൾ ചാർജിൽ ആഡംബര ഇലക്ട്രിക് എസ്‌യുവിക്ക് 950 കിലോമീറ്റർ വരെയുണ്ടാവുമെന്നാണ് നിഗമനം. അതേസമയം പരമാവധി വേഗത 250 കിലോമീറ്റർ/മണിക്കൂർ വരെയും പോകാം. എന്തായാലും നിലവിൽ ബിവൈഡി ഗ്രേറ്റ് ടാങ് ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നും കമ്പനിക്കില്ല.

More from DriveSpark

Article Published On: Thursday, March 5, 2026, 17:32 [IST]
English summary
Byd great tang luxury suv revealed ahead of launch can run 950 km on a single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X