ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

നീണ്ട 25 വർഷത്തെ മോട്ടോ ജിപി കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് റേസ് ട്രാക്കിലെ ഇതിഹാസമായ വാലന്റീനോ റോസി. നിലവിലെ സീസണിന്റെ അവസാനത്തോടെയാകും വേഗകുതിപ്പിന് തിരശീല വീഴുക.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

റേസ് ട്രാക്കിലെ ദി ഡോക്ടർ എന്ന് ആരാധകർ വിളിക്കുന്ന യമഹയുടെ താരം തന്റെ ഐതിഹാസിക 46-ാം നമ്പറും പ്രീമിയർ ക്ലാസ് റേസിംഗിൽ നിന്ന് ഔദ്യോഗികമായ പിൻമാറും. ടു-സ്ട്രോക്ക് മോട്ടോർസൈക്കിളുകളുടെ സമയത്ത് റേസിംഗിൽ പങ്കെടുത്ത ഒരേയൊരു റൈഡറാണ് റോസി എന്നതും ഒരു പൊൻതൂവലാണ്.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

ടു സ്ട്രോക്കും ഫോർ-സ്ട്രോക്ക് യുഗവും തമ്മിലുള്ള ഒരേയൊരു കണ്ണിയാണ് 46 കാരനായ താരം. ഒമ്പത് തവണ ലോക റേസിംഗ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ താരം 115 ഗ്രാൻഡ് പ്രീ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. 1993 റോസിക്ക് 125 സിസി മോട്ടോർസൈക്കിൾ റേസിനുള്ള ആദ്യ അവസരം നൽകിയത് മുൻ ലോക ചാമ്പ്യൻ പാവോലോ പിലേരി ആയിരുന്നു.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

25 വർഷത്തെ റേസിംഗ് കരിയറിൽ അപ്രീലിയ, ഹോണ്ട, ഡുക്കാട്ടി, യമഹ എന്നിവയ്ക്കായാണ് വാലന്റീനോ റോസി മത്സരിച്ചിരിക്കുന്നത്. 1996 ലാണ് അപ്രീലിയയുടെ കൈപിടിച്ച് റോസി റേസിംഗ് കരിയറിലേക്ക് എത്തുന്നത്. റൂക്കി സീസണിനു ശേഷം റോസി 1997 ൽ 11 വിജയങ്ങളോടെ 125 സിസിയിൽ ലോക ചാമ്പ്യനായി.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

തുടർന്ന് 98-ൽ അപ്രീലിയ ഇറ്റാലിയൻ റൈഡറെ 250 സിസി വിഭാഗത്തിലേക്ക് പ്രമോട്ട് ചെയ്‌തു. ആ വർഷത്തെ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യകാല എതിരാളി ലോറിസ് കാപ്പിറോസി റോസിയെ മറികടന്നു. 99-ൽ ഒമ്പത് വിജയങ്ങളുമായി വാലന്റീനോ 250 സിസി ചാമ്പ്യനായി.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

ഇതിഹാസമായിരുന്ന മിക്ക് ഡൂഹാൻ വിരമിച്ചതോടെ റോസിക്ക് 500 സിസി വിഭാഗത്തിൽ മത്സരിക്കാൻ ഹോണ്ട അവസരമൊരുക്കി. അത് അക്കാലത്ത് ഏറ്റവും ഉയർന്ന വിഭാഗമായിരുന്നു. 2000 ൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു താരത്തിന്.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

2000-ത്തിൽ പ്രീമിയർ ക്ലാസിൽ ബിരുദം നേടിയ ശേഷം റോസി 2001-ൽ ഹോണ്ടയ്‌ക്കൊപ്പം 500 സിസി ലോക ചാമ്പ്യൻഷിപ്പും 8 അവേഴ്‌സ് സുസൂക്കയും നേടിയിട്ടുണ്ട്. ഹോണ്ടയ്‌ക്കൊപ്പം 2002-ലും 2003-ലും മോട്ടോജിപി വേൾഡ് ചാമ്പ്യൻഷിപ്പുകൾ നേടിയ താരം 2004-ൽ ആണ് ഹോണ്ട വിട്ട് യമഹയുമായി കരാറിലെത്തുന്നത്.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

തുടർന്ന് 2004, 2005 കിരീടങ്ങളും ഇറ്റാലിയൻ ഇതിഹാസം സ്വന്തംപേരിലാക്കി. വലൻസിയയിൽ നടന്ന അവസാന റൗണ്ടിലെ തകർച്ചയോടെ 2006 ലെ കിരീടം അദ്ദേഹത്തിന് നഷ്ടമായപ്പോൾ 2008, 2009 വർഷങ്ങളിൽ യമഹയ്ക്കൊപ്പം ചാമ്പ്യനായപ്പോൾ 2011 സീസണിൽ വാലന്റീനോ റോസി ഡ്യുക്കാട്ടിയിലേക്കും ചേക്കേറി.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

എന്നാൽ അവിടെയും മോശം പ്രകടനമായിരുന്നു താരത്തെ കാത്തിരുന്നത്. തുടർന്ന് 2013-14 സീസണുകളിൽ റോസി യമഹയ്ക്കൊപ്പം തിരിച്ചെത്തുകയും ചെയ്‌തു. എന്നാൽ പിന്നീട് ചാമ്പ്യൻപട്ടമണിയാൻ വാലന്റീനോയ്ക്ക് സാധിച്ചില്ല. എങ്കിലും 2014,15,16 സീസണുകളിൽ രണ്ടാം സ്ഥാനത്ത് എത്താനും അദ്ദേഹത്തിനായിരുന്നു.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

2020 അവസാനത്തോടെ റോസി ഫാക്ടറി യമഹ ടീമിൽ നിന്നും പിൻമാറി 2021 സീസണിൽ പെട്രോണാസ് യമഹ റേസിംഗ് ടീമിനായി മത്സരിക്കാൻ തയാറെടുത്തു. പുതിയ സീസണിലും കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. 17 പോയിന്റുമായി 19-ാം സ്ഥാനത്താണ് റോസി നിലവിൽ.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

യമഹയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റേസറാണ് ഇദ്ദേഹം. ടീമിനായി ഇതുവരെ 264 മത്സരങ്ങളിൽ 56 വിജയങ്ങൾ, 46 രണ്ടാം സ്ഥാനങ്ങൾ, 40 മൂന്നാം സ്ഥാനം എന്നിവയാണ് ഇറ്റാലിയൻ ഇതിഹാസം സ്വന്തമാക്കിയിരിക്കുന്നത്.

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

കഴിഞ്ഞ രണ്ട് സീസണുകളിലായി അത്ര ഭേദപ്പെട്ട പ്രകടനങ്ങളൊന്നും കാഴ്ച്ചവെക്കാനും ഈ ഇറ്റാലിയൻ താരത്തിന് സാധിച്ചിരുന്നില്ല. 2017-ലാണ് അവസാനമായി ഒരു മത്സരത്തിൽ ജയിക്കാൻ വാലന്റീനോ റോസിക്ക് സാധിച്ചത്. 400 അല്ലെങ്കിൽ അതിൽ കൂടുതൽ ഗ്രാൻഡ്സ് പ്രിക്സിൽ മത്സരിച്ച ഏക റേസർ എന്ന ഖ്യാതിയും റോസിക്കു മാത്രം അവകാശപ്പെടാനുള്ളതാണ്.

Most Read Articles

Malayalam
English summary
Legendary motogp racer valentino rossi announces retirement details
Story first published: Friday, August 6, 2021, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X