വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

സ്കൂട്ടറുകളുടെ പ്രായോഗിക ഇവയ്ക്കില്ലെങ്കിലും മോട്ടോർസൈക്കിളുകൾ എപ്പോഴും ഒരു വികാരമാണ്. മൈലേജുകളുടെ കാര്യത്തിലും പുലികൾ ഇവർ തന്നെയാണ്. വാഹനങ്ങളുടെ വില ക്രമാതീതമായി ഇന്ത്യയിൽ ഉയരുന്നുണ്ടെങ്കിലും ഇരുചക്ര വാഹന നിർമാതാക്കൾക്ക് തങ്ങളുടെ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ വില നിയന്ത്രിക്കാൻ കഴിയുന്നുണ്ട്.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് മോഡലുകളുടെ ജനപ്രീതിയും വളർന്നുവരികയാണ്. എന്നിരുന്നാലും ഇവയുടെ വിശ്വാസീയത അടുത്തിടെയായി ചോദ്യം ചെയ്യുപ്പെടുന്നുമുണ്ട്. തീ പിടിക്കുന്നതിന്റെ പശ്ചാത്തലും ചാർജിംഗ് പോരായ്മകളുമെല്ലാം പരമ്പരാഗത ഇന്റേണൽ കമ്പഷൻ എഞ്ചിൻ മോഡലുകളെ ഇന്നും മുൻനിരയിൽ നിർത്തുന്നുമുണ്ട്.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

നിലവിൽ ഇന്ത്യൻ വിപണിയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച, താങ്ങാനാവുന്ന വിലയുള്ള അഞ്ച് മോട്ടോർസൈക്കിളുകളെ ഒന്നു പരിചയപ്പെട്ടാലോ?

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

ഹീറോ HF 100

കൂടുതൽ ഫീച്ചറുകളോ, ആധുനികതകളോ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരനായ കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണ് ഹീറോ HF 100. എന്നാൽ ഇന്ത്യയിൽ ലഭ്യമാവുന്ന ഏറ്റവും വില കുറഞ്ഞ മികച്ച ബൈക്കും ഈ മിടുക്കൻ തന്നെയാണ്. 51,030 രൂപയാണ് HF 100 മോഡലിന്റെ എക്സ്ഷോറൂം വില.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

97.2 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ HF 100 മോഡലിന്റെ ഹൃദയം. ഇത് പരമാവധി 8.02 bhp പവറിൽ 8.05 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒന്നാണ്. 4 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

ഹീറോ HF ഡീലക്‌സ്

HF 100 കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ കുറച്ചുകൂടി പ്രീമിയം പതിപ്പാണ് ഹീറോ HF ഡീലക്‌സ്. ക്രോമിൽ പൂർത്തിയാക്കിയിരിക്കുന്ന ചില ഭാഗങ്ങളും ആകർഷകമായ കളർ ഓപ്ഷനുകളും ഉപയോഗിച്ചാണ് ബൈക്ക് വിപണിയിൽ എത്തുന്നത്.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

54,650 രൂപ മുതൽ 63,600 രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഹീറോ HF ഡീലക്‌സ് അതേ 97.2 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതിന് പരമാവധി 8.02 bhp കരുത്തിൽ 8.05 Nm torque വരെ വികസിപ്പിക്കാൻ കഴിയും. 4- സ്പീഡ് ഗിയർബോക്സുമായാണ് ഈ യൂണിറ്റും ജോടിയാക്കിയിരിക്കുന്നത്.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

ബജാജ് CT110X

വളരെ സ്റ്റൈലിഷ് ആയതും റെട്രോ-പ്രചോദിത രൂപകൽപനയുള്ളതുമായ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ആഗ്രഹിക്കുന്നവർക്കായി വിപണിയിൽ എത്തിയിട്ടുള്ള മോഡലാണ് ബജാജ് CT110X. താരതമ്യേന കരുത്തുറ്റ, ചെലവ് കുറഞ്ഞ ഒരു ബൈക്കു തന്നെയാണിത്. 58,272 മുതൽ 63,808 രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

8.6 bhp പവറിൽ 9.81 Nm torque നൽകാൻ കഴിയുന്ന 115.45 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് CT110X മോഡലിന്റെ ഹൃദയം. 4 സ്പീഡ് ഗിയർബോക്സുമായാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

ടിവിഎസ് സ്പോർട്ട്

കുറഞ്ഞ ശേഷിയുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ നിർമിക്കുന്നതിൽ പേരെടുത്ത പ്രഗൽഭരാണ് ടിവിഎസ്. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് സ്പോർട്ട് എന്ന ബജറ്റ് ബൈക്കും. 58,930 മുതൽ രൂപ 64,955 രൂപ വരെയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

നാലു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 109.7 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് സ്പോർട്ടിന്റെ ഹൃദയം. ഇത് 8.3 bhp പവറിൽ 8.7 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ പ്രാപ്തമാണ്.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

ബജാജ് പ്ലാറ്റിന 100

മൈലേജുള്ള ഏറ്റവും വില കുറഞ്ഞ ബൈക്ക് എന്ന് കേൾക്കുമ്പോഴെ മനസിലേക്ക് ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് ബജാജ് പ്ലാറ്റിനയുടേത്. മികച്ച ഇന്ധനക്ഷമതയും ചെലവുകുറഞ്ഞ സ്വഭാവവുമാണ് ഈ മോഡലിനെ ഇത്രയും ജനപ്രിയമാക്കിയത്. 59,859 രൂപയാണ് ഈ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

വില കുറവ്, എന്നാൽ കൂടുതൽ കാര്യക്ഷമത; പരിചയപ്പെടാം ഈ മിടുക്കൻ കമ്മ്യൂട്ടർ ബൈക്കുകളെ

പ്ലാറ്റിന 100 പതിപ്പിന് 102 സിസി എയർ-കൂൾഡ്, സിംഗിൾ-പോട്ട് എഞ്ചിനാണ് തുടിപ്പേകുന്നത്. നാലു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് പരമാവധി 7.9 bhp കരുത്തിൽ 8.3 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

More from DriveSpark

Article Published On: Wednesday, March 30, 2022, 14:16 [IST]
English summary
Less price and more efficient motorcycles in india right now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X