ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

നിത്യജീവിതത്തിലെ ഒരു അഭിവാജ്യ ഘടകമായി കാറുകൾ മാറിക്കഴിഞ്ഞിരിക്കുകയാണ്. നേരത്തെ ഒരു ആഡംബര വസ്‌തുവായി കണക്കാക്കിയിരുന്ന വാഹനങ്ങൾ ഇന്ന് ഒരു ആവശ്യ സാധാനമായി വളർന്നതും അതിവേഗമാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

ഓരോരുത്തരുടേയും ആവശ്യവും ബജറ്റും അടിസ്ഥാനമാക്കി വ്യത്യസ്ത ഇന്ധന ഓപ്ഷനുകളിൽ വരെ ഇന്ന് കാറുകൾ ലഭ്യമാണ്. സിഎൻജി ബൈ-ഫ്യുവൽ ടെക്, ഇവികൾ, ഹൈബ്രിഡുകൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളാണ് വിപണിയിലുള്ളത്.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

ഓരോ ഇന്ധന വിഭാഗത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ ഇത് വ്യക്തിഗത ആവശ്യകതകളെ മാത്രം ആശ്രയിച്ചിരിക്കുന്നു. ഏത് ഫ്യുവൽ ഓപ്ഷനാണ് നിങ്ങളുടെ പോക്കറ്റിലും ആവശ്യകതക്കും അനുസരിച്ച് ഉതകുന്നത് എന്നാലോചിച്ച് വേണം കാറുകൾ എപ്പോഴും വാങ്ങാൻ.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

അതിനാൽ പെട്രോളോ ഡീസലോ ഒഴികെയുള്ള ഏറ്റവും പ്രായോഗികമായ ബദലായ സിഎൻജിയെക്കുറിച്ചാണ് ഇന്നിവിടെ സംസാരിക്കാൻ പോവുന്നത്. ഇപ്പോൾ ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് മോഡലുകൾ ട്രെൻഡായി വരുന്ന കാലഘട്ടമാണിത്. ഇവയേക്കാൾ വാങ്ങാൻ കൂടുതൽ ചെലവു കുറവ് സിഎൻജി വാഹനങ്ങളാണെന്ന് ഏവർക്കും അറിയാം.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

ഇലക്ട്രിക്, ഹൈബ്രിഡ് എന്നിവയേക്കാൾ താങ്ങാനാവുന്ന ഒരു പകരക്കാരനെ തിരയുന്ന ആളുകൾക്ക് സിഎൻജി എന്നത് കൂടുതൽ ലളിതമായ ഒരു ഓപ്ഷനാണ്. സാമ്പത്തികമായ വിലനിർണയം, സിഎൻജി പമ്പുകളുടെ ലഭ്യത, എളുപ്പത്തിലുള്ള അറ്റകുറ്റപ്പണി, ഉയർന്ന മൈലേജ് എന്നിവ പോലുള്ള ആനുകൂല്യങ്ങൾ സിഎൻജി ഉപഭോക്താക്കൾക്കുണ്ടുതാനും.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

എങ്കിലും ചില ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില പോരായ്മകളുണ്ട് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വകഭേദങ്ങൾക്ക്. അതിനാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമായ തീരുമാനമാണോ എന്നൊന്ന് നമുക്ക് ചർച്ച ചെയ്യാം.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

സിഎൻജി കാർ വാങ്ങുന്നതിന്റെ മേൻമകൾ തന്നെ ആദ്യം പറയാം...

ഇക്കോ ഫ്രണ്ട്‌ലി

കുറച്ച് ഹരിതഗൃഹ വാതകങ്ങളും ദോഷകരമല്ലാത്ത മലിനീകരണ വസ്തുക്കളും പുറന്തള്ളുന്നതിനാൽ സിഎൻജി പരിസ്ഥിതിക്ക് കൂടുതൽ ഇണങ്ങുന്ന ഇന്ധന ഓപ്ഷനാണ്. പെട്രോൾ, ഡീസൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിന്റെ മലിനീകരണം 90 ശതമാനം കുറവാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

റിഫൈൻമെന്റ്

ഡീസൽ എഞ്ചിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജി എഞ്ചിനുകൾ കൂടുതൽ റിഫൈൻമെന്റും മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല, നിങ്ങൾക്ക് നിശബ്ദമായ ഡ്രൈവിംഗ് അനുഭവവും സിഎൻജി കാറുകളിൽ നിന്നും ലഭിക്കുകയും ചെയ്യും. എന്നാൽ ഡീസൽ എഞ്ചിൻ സ്വഭാവ സവിശേഷതകളൊന്നും ഇതിനില്ലെന്നും പ്രത്യേകം ഓർമിക്കേണം.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

താങ്ങാനാവുന്ന വില

ഇവികൾ, ഹൈബ്രിഡുകൾ, ഡീസൽ എഞ്ചിനുകൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജി കാറുകൾക്ക് വളരെ താങ്ങാനാവുന്ന വിലയാണുള്ളത്. അതത് വാഹനങ്ങളുടെ സ്റ്റാൻഡേർഡ് കാറുകളെ അപേക്ഷിച്ച് ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റ് ഓപ്ഷനുകൾക്ക് സാധാരണയായി 80,000 മുതൽ 90,000 രൂപ വരെ മാത്രമാണ് അധികമായി മുടക്കേണ്ടി വരിക.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

പൊതുവെ 1.50 മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള ഡീസൽ ബദൽ തെരഞ്ഞെടുക്കുന്നതിന് പകരം ഇത് നമ്മുടെ പണം കൂടുതൽ ലാഭിക്കാനും കാരണമാവും.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

ഉയർന്ന മൈലേജ്

ഒരു ലിറ്റർ പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജി ഒരു കിലോഗ്രാം ഗ്യാസിന് ഉയർന്ന മൈലേജാണ് നൽകുന്നത്. ഇത് നിങ്ങളുടെ ഇന്ധനച്ചെലവിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ട്. പെട്രോളിനെ അപേക്ഷിച്ച് സിഎൻജിയുടെ വിലയും കുറവാണെങ്കിലും അത് അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നതും ഒരു വസ്‌തുതയാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

ഇനി പോരായ്‌മകൾ ചർച്ച ചെയ്യാം...

പെർഫോമൻസ്

സിഎൻജി കാറുകൾക്ക് അതിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങളെ അപേക്ഷിച്ച് പെർഫോമൻസിൽ കാര്യമായ കുറവുണ്ടാക്കുന്നുണ്ട്. സിഎൻജിയിൽ ഓടിക്കുമ്പോൾ നിങ്ങളുടെ കാറിന്റെ ഉയർന്ന വേഗതയും കുറയുന്നു. മാത്രമല്ല താഴ്ന്ന ആർപിഎമ്മുകളിൽ വാഹനമോടിക്കുമ്പോൾ എഞ്ചിൻ കൂടുതൽ ശ്രദ്ധാലുക്കളാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

സൗകര്യം

ഒരു സിഎൻജി കാർ സ്വന്തമാക്കുന്നതിന്റെ പ്രധാന പോരായ്മ സ്ഥലമാണ്. ബൂട്ടിൽ സിഎൻജി ടാങ്ക് സ്ഥാപിക്കുന്നത് ട്രങ്ക് കപ്പാസിറ്റിയുടെ ഒരു പ്രധാന ഭാഗം അപഹരിക്കുകയാണ് ചെയ്യുന്നത്. ഇത് മിക്ക കാറുകളിലും ബൂട്ട് സ്പേസിന്റെ ലഭ്യത കുറയ്ക്കാൻ കാരണമാവുന്നതിനാൽ ലഗേജ് വഹിക്കാനുള്ള ശേഷി ഇല്ലാതാക്കുന്നുണ്ട്.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

സമയം

സിഎൻജി ഇന്ധനം നിറയ്ക്കൽ വളരെ സുഗമമായ പ്രവർത്തനം ആണെങ്കിലും പമ്പുകളിലെ നീണ്ട ക്യൂ പലപ്പോഴും നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. ചില തിരക്കേറിയ പമ്പുകളിൽ നിങ്ങളുടെ ഗ്യാസ് ഇന്ധനം നിറയ്ക്കാൻ ചിലപ്പോൾ ഒരു മണിക്കൂർ എങ്കിലും എടുത്തേക്കും. പ്രത്യേകിച്ച് കേരളത്തിന് പുറത്തേക്കുള്ള മെട്രോ നഗരങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ് ഈ വലിയ ക്യൂ.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

വില വർധനവ്

സിഎൻജി വില അനുദിനം കുതിച്ചുയരുകയാണ്. കേവലം ഒരു വർഷത്തിനിടെ 30 രൂപയിലധികമാണ് സിഎൻജി ഇന്ധനത്തിനും വർധിച്ചിരിക്കുന്നത്. ആയതിനാൽ സിഎൻജി വില ഇപ്പോൾ ഡീസൽ വിലയോട് ഏകദേശം അടുത്തിരിക്കുന്നു. ഇത് വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

മെയിന്റനെൻസ്

പെട്രോൾ മോഡലുകളെ അപേക്ഷിച്ച് സിഎൻജി കാറുകൾക്ക് ഉയർന്ന മെയിന്റനൻസ് ഉണ്ട്. സിഎൻജിയിൽ നിങ്ങളുടെ കാർ പ്രവർത്തിപ്പിക്കുന്നതിന് കൂടുതൽ ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഉയർന്ന അറ്റകുറ്റപ്പണി ചെലവ് നിങ്ങളെ ചിലപ്പോൾ കാര്യമായി ബാധിച്ചേക്കാം.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിഎൻജി കാർ വാങ്ങുന്നത് യുക്തിസഹമാണോ?

സിഎൻജി വാങ്ങുന്നത് പ്രാവർത്തികമാണോ?

നിലവിലെ സാഹചര്യം നോക്കുമ്പോൾ ഒരു ദിവസം 40 കിലോമീറ്ററിൽ അധികം സഞ്ചരിക്കുന്നതിനായി ഒരു കാർ തിരയുന്നയാളാണ് നിങ്ങളെങ്കിൽ മാത്രം സിഎൻജിയിയെ പരിഗണിച്ചാൽ മതിയാവും. CNG-കളുടെ പ്രയോജനങ്ങൾ തീർച്ചയായും നിങ്ങളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കും. എന്നാൽ കാര്യങ്ങൾ നേരെ വിപരീതമാണെങ്കിൽ മേൽപറഞ്ഞ എല്ലാ ദോഷങ്ങളും നിങ്ങളെ അലട്ടിയേക്കാം.

More from DriveSpark

Article Published On: Monday, September 12, 2022, 19:05 [IST]
English summary
Let s discuss whether buying a cng car is a sensible decision in today s age
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X