പ്രമുഖ ഇന്ത്യൻ കാർ നിർമാതാക്കളും അവരുടെ നിർമാണ സൗകര്യങ്ങളും പരിചയപ്പെടാം...

ഇന്ത്യയിൽ പണ്ട് കാറുകൾ ഒരു ആഡംബര വസ്‌തുവായാണ് കണ്ടിരുന്നതെങ്കിലും ലോകം അതിവേഗത്തിൽ മാറിയതോടെ വാഹനങ്ങൾ ഒരു ആവശ്യഘടകമായി മാറി കഴിഞ്ഞു. നമുക്കെല്ലാവർക്കും കാറുകളോടും അവയുടെ നിർമാതാക്കളോടും വലിയ സ്നേഹമുണ്ടുതാനും.

ആരാധന തോന്നുന്ന അല്ലെങ്കിൽ അവരവർ ഇഷ്‌ടപ്പെടുന്ന കാർ ബ്രാൻഡുകളുണ്ടെന്നാണ് പറഞ്ഞുവരുന്നത്. ഇന്ത്യൻ വാഹന വ്യവസായം രാജ്യത്തിന്റെ ജിഡിപിയുടെ 22 ശതമാനത്തിലധികം വരും. കാറുകൾ നിരത്തിൽ കാണുന്നതല്ലാതെ അവയുടെ നിർമാണ പ്രവർത്തനത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എല്ലാ കാർ ബ്രാൻഡുകൾക്കും രാജ്യത്തുടനീളം അതിന്റെ നിർമാണ കേന്ദ്രങ്ങൾ ഉണ്ട്. കാറുകൾ നിർമിക്കുന്നതിന് അതത് ഷിഫ്റ്റുകളും പ്രവർത്തിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ പ്രമുഖ ബ്രാൻഡുകൾക്കൊന്നും പ്ലാന്റുകൾ ഇല്ലെങ്കിലും കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രയിലുമെല്ലാമാണ് പ്രധാനമായും കമ്പനികൾ അവരുടെ നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്. മാരുതിയും ഹ്യുണ്ടായിയും മഹീന്ദ്രയുമെല്ലാം തങ്ങളുടെ കാറുകൾ രാജ്യത്ത് നിർമിക്കുന്നത് എവിടെയെന്ന് അറിയാമോ? ഇന്ത്യയിലുടനീളമുള്ള കാർ ബ്രാൻഡുകളും അവയുടെ നിർമാണ പ്ലാന്റുകളും നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനി ഏതെന്നു ചോദിച്ചാൽ അതിനെല്ലാം ഒരൊറ്റ ഉത്തരമേയുള്ളൂ. താങ്ങാനാവുന്നതും ഇന്ധനക്ഷമതയുള്ളതുമായ കാറുകൾ ഉപയോഗിച്ച് ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്ക് മാരുതി സുസുക്കി സ്വന്തമാക്കുകയായിരുന്നു. മാരുതി സുസുക്കിക്ക് ഇന്ത്യയിൽ മൂന്ന് നിർമാണ പ്ലാന്റുകളുണ്ട്. ആദ്യ രണ്ടെണ്ണം ഹരിയാനയിലെ ഗുരുഗ്രാം, മനേസർ എന്നീ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുമ്പോൾ മറ്റൊന്ന് ഗുജറാത്തിലാണ്. സുസുക്കിയുടെ ഉടമസ്ഥതയിലുള്ളതും മുഴുവൻ ഉത്പാദനവും വിതരണം ചെയ്യുന്നതുമാണിവ.

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്

പാസഞ്ചർ വാഹന വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന ബ്രാൻഡുകളിലൊന്നാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്. ദക്ഷിണ കൊറിയൻ കമ്പനിക്ക് രാജ്യത്ത് രണ്ട് നിർമാണ കേന്ദ്രങ്ങളാണുള്ളത്. രണ്ടും തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം 7.65 ലക്ഷം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ പ്ലാന്റുകൾ ഇരുങ്ങാട്ടുകോട്ടയിലും ശ്രീപെരുമ്പത്തൂരിലുമാണ് സ്ഥിതി ചെയ്യുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ലോഞ്ച് വെന്യു എൻ-ലൈൻ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയായിരുന്നു.

ടാറ്റ മോട്ടോർസ്

ഇന്ത്യൻ വാഹന വിപണിയിൽ ശുക്രൻ തെളിഞ്ഞു നിൽക്കുന്ന ബ്രാൻഡാണ് ടാറ്റ മോട്ടോർസ്. പ്രധാനമായും സുരക്ഷയ്ക്കും ഇലക്ട്രിക് വാഹന വിപണിയിലെ വർധിച്ചുവരുന്ന പങ്കാളിത്തത്തിനും മുൻഗണ കൊടുത്തുകൊണ്ടാണ് ടാറ്റ അതിവേഗം ജനപ്രീതിയാർജിച്ചത്. ഇന്ന് മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിൽ വിൽപ്പനയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ടാറ്റയുള്ളത്. ICE എഞ്ചിനിലും ഇലക്ട്രിക് പവർട്രെയിനുകളിലും ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എസ്‌യുവികൾ എന്നിവയുടെ വൈവിധ്യമാർന്ന ലൈനപ്പ് ടാറ്റയ്ക്കുണ്ട്. ടാറ്റയ്ക്ക് പൂനെയിൽ പിംപ്രി-ചിഞ്ച്‌വാഡ്, ഗുജറാത്തിലെ സാനന്ദ് എന്നിവിടങ്ങളിലാണ് പാസഞ്ചർ വാഹന നിർമാണ പ്ലാന്റുകളുള്ളത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവി ബ്രാൻഡുകളിലൊന്നാണ് മഹീന്ദ്ര. XUV700, സ്കോർപിയോ N, ഥാർ തുടങ്ങിയ അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ കൊടുങ്കാറ്റായി. കാത്തിരിപ്പ് കാലയളവ് വിപുലമാണെങ്കിലും, ആളുകൾ ഇപ്പോഴും മഹീന്ദ്ര എസ്‌യുവികൾ തന്നെ സ്വന്തമാക്കാനായി എത്തുന്നുണ്ട്. രാജ്യത്തുടനീളം ഒന്നിലധികം പ്ലാന്റുകളുള്ള കമ്പനിയാണ് മഹീന്ദ്ര. എന്നാൽ അവരുടെ പാസഞ്ചർ വാഹനങ്ങൾ നിർമിക്കുന്നത് ഹരിദ്വാർ, നാസിക്, ചകൻ, ബെംഗളൂരു എന്നിവിടങ്ങളിലാണ്. ഇഗത്പുരി, നാസിക്, എംഎച്ച്ഇഎൽ ചകൻ എന്നിവിടങ്ങളിലാണ് മഹീന്ദ്ര തങ്ങളുടെ എഞ്ചിനുകൾ നിർമിക്കുന്നത്.

കിയ ഇന്ത്യ

ഇന്ത്യൻ വിപണിയിൽ കിയ താരതമ്യേന പുതിയ വാഹന നിർമാതാക്കളാണെങ്കിലും കാര്യമായ ഓഹരി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ തന്ത്രം ഇന്ത്യയിൽ ക്ലച്ചുപിടിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ കിയയ്ക്ക് ഒരൊറ്റ നിർമാണ കേന്ദ്രമുണ്ട്. 536 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്ലാന്റിന് ഒരു വർഷം കൊണ്ട് 3 ലക്ഷം യൂണിറ്റിന്റെ ഉത്പാദന ശേഷിയുള്ളതാണ്. ശരിക്കും പറഞ്ഞാൽ ഹ്യുണ്ടായിയുടെ സഹോദര ബ്രാൻഡാണ് കിയ ഇന്ത്യ.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഉൽപ്പന്നങ്ങളായ ടൈഗൂൺ, സ്കോഡ കുഷാഖ്, സ്ലാവിയ, വെർട്ടിസ് എന്നിവ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ അടുത്തിടെ കുറച്ച് വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചവരാണ് ഈ ജർമൻ ബ്രാൻഡ്. പോളോ പ്രീമിയം ഹാച്ചിലൂടെ ഇന്ത്യയിൽ വേരോട്ടം നടത്തിയവരാണ് ഫോക്‌സ്‌വാഗൺ. നാമെല്ലാവരും ജർമൻ എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും ആകൃഷ്ടരായതും പോളോയിലൂടെയാണ്. ചെക്ക് ബ്രാൻഡായ സ്കോഡയും ഇന്ന് ഈ കമ്പനിയുടെ കീഴിലാണ് പ്രർത്തിക്കുന്നത്. ഇന്ത്യയിൽ രണ്ട് നിർമ്മാണ പ്ലാന്റുകാളാണ് ഗ്രൂപ്പിനുള്ളത്. അതിൽ ഒന്ന് മഹാരാഷ്ട്രയിലെ ഔറംഗബാദിലും ചകാനിലുമാണ് പ്രവർത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Let s look at the car brands and their manufacturing plants across india
Story first published: Thursday, November 24, 2022, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X