ഇതിനപ്പുറം മറ്റൊന്നുമില്ല! 2022-ൽ ഇന്ത്യയിൽ പുറത്തിറക്കിയ മികച്ച പെർഫോമൻസ് കാറുകൾ
ഇന്ത്യയിൽ സ്വയമേ കാറുകൾ ഓടിക്കുന്നവരേക്കാൾ കൂടുതലാണ് പിന്നിലിരുന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം. പ്രത്യേകിച്ച് പ്രീമിയം കാറുകൾ പുറത്തിറക്കുന്നത് ശ്രദ്ധിച്ചാൽ ഇക്കാര്യം പിടികിട്ടുകയും ചെയ്യും. പല ആഡംബര കാറുകളും നിർമിച്ചിരിക്കുന്നതു തന്നെ പിൻസീറ്റ് യാത്രക്കാരുടെ സുഖസൗകര്യത്തെ കേന്ദ്രീകരിച്ചാണ്. ഭൂരിഭാഗവും ഇങ്ങനെയാണെങ്കിലും ഹൈ-പെർഫോമൻസ് കാറുകളും വിപണിയിൽ എത്തുന്നതിൽ ഒരു കുറവും ഉണ്ടായിട്ടില്ല. ഡ്രൈവിംഗ് ഹരമായിട്ടുള്ളവരെ ഉന്നമിട്ട് ഇന്ത്യയിൽ 2022-ൽ പുറത്തിറങ്ങിയ കിടിലൻ ഹൈ-പെർഫോമൻസ് കാറുകളെ പരിചയപ്പെട്ടാലോ?
പോർഷ 911 GT3 RS
ഇറ്റാലിയൻ സൂപ്പർ കാർ ബ്രാൻഡ് നിരയിലെ 911 സീരിസിലെ ഏറ്റവും ഹാർഡ്‌കോർ റോഡ് അധിഷ്ഠിത മോഡലുകളിൽ ഒന്നാണ് പോർഷ 911 GT3 RS. ഇന്ത്യയിൽ 2022-ൽ പുറത്തിറങ്ങിയ കിടിലൻ ഹൈ-പെർഫോമൻസ് കാറുകളിൽ ഒന്നാമനായി ഇവനെ പരിചയപ്പെടുത്താനുള്ള കാരണവും ഇതുതന്നെയാണ്. 4.09 കോടി രൂപയാണ് ഇതിന്റെ വില. ഈ GT3 RS വേരിയന്റിന് 518 bhp പവറിൽ 465 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 3996 സിസി പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം.

പോർഷ 718 കെയ്‌മാൻ GT4 RS
പോർഷ 718 നിരയിലെ ഏറ്റവും മികച്ച മോഡലാണ് പോർഷെ 718 കെയ്‌മാൻ GT4 RS. ഇതിന്റെ വില 3.20 കോടി രൂപയാണ്. 493 bhp പവറിൽ 450 Nm torque നൽകുന്ന 3996 സിസി പെട്രോൾ എഞ്ചിനാണ് തുടിക്കുന്നത്. ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണ് ഈ പെർഫോമൻസ് കാറിൽ സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ബ്ലാക്ക്, ഗാർഡ്‌സ് റെഡ്, വൈറ്റ്, റേസിംഗ് യെല്ലോ എന്നിങ്ങനെ നാല് കളർ ഓപ്ഷനിൽ കെയ്‌മാൻ GT4 RS സ്വന്തമാക്കാനുമാവും.
ലംബോർഗിനി ഹുറാക്കൻ ടെക്നിക്ക
ഹുറാക്കൻ ശ്രേണിയിലെ അവസാന വകഭേദങ്ങളിൽ ഒന്നാണ് ഹുറാക്കൻ ടെക്നിക്ക. അവസാനത്തെ V10 എഞ്ചിനുകളുള്ള ലംബോർഗിനി മോഡലുമായാണ് ഹുറാക്കൻ ടെക്നിക്കയെ വിശേഷിപ്പിക്കുന്നത്. 4.77 കോടി രൂപയോളമാണ് ഈ സ്പോർട്‌സ് കാറിനായി മുടക്കേണ്ടി വരുന്ന ഓൺറോഡ് വില. 5204 സിസി V10 എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഒരു ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ലംബോർഗിയുടെ സിയൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് വാഹനത്തിനുള്ളത്.
ഫെറാറി 296 GTB
F8 ട്രിബ്യൂട്ടോയ്ക്ക് പകരമായി V6 ഹൈബ്രിഡ്-പവർ 296 GTB ഓഗസ്റ്റിലാണ് ഫെറാറി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ലംബോർഗിനി ഹുറാകാൻ ടെക്‌നിക്ക പുറത്തിറക്കിയതിനുള്ള ഫെറാറിയുടെ പ്രതികരണമായിരുന്നു ഇത്. 5.40 കോടി രൂപയാണ് ഈ സൂപ്പർ കാറിനായി ചെലവഴിക്കേണ്ടി വരുന്നത്. ആറ് സിലിണ്ടർ എഞ്ചിനുള്ള ഇറ്റാലിയൻ ബ്രാൻഡിന്റെ ആദ്യ മോഡലാണിത്. 645 bhp കരുത്ത് ഉത്പാദിപ്പിക്കാനാവുന്ന 3.0 ലിറ്റർ V6 എഞ്ചിനാണ് 296 GTB-യിൽ തുടിക്കുന്നത്.
ലംബോർഗിനി അവന്റഡോർ അൾട്ടിമേ
ഇറ്റാലിയൻ സൂപ്പർകാർ ബ്രാൻഡായ ലംബോർഗിനി ഇന്ത്യയിൽ വളരെ അപൂർവമായ അവന്റഡോർ അൾട്ടിമേ അവതരിപ്പിച്ച വർഷം കൂടിയാണ് 2022. ഇന്നുവരെയുള്ള ഏറ്റവും ശക്തമായ അവന്റഡോർ മോഡലായാണ് ഇത് അറിയപ്പെടുന്നതു തന്നെ. 8,500 rpm-ൽ 770 bhp പവറും 6,750 rpm-ൽ 720 Nm torque ഉം സൃഷ്ടിക്കാൻ കഴിയുന്ന 6,498 സിസി, നാച്ചുറലി ആസ്പിറേറ്റഡ്, V12 പെട്രോൾ എഞ്ചിനാണ് അവന്റഡോർ അൾട്ടിമേയിൽ തുടിക്കുന്നത്.
മെർസിഡീസ് EQS AMG
ഈ നിരയിലെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് പെർഫോമൻസ് കാറാണ് മെർസിഡീസ് EQS AMG. 2.45 കോടി രൂപയുടെ എക്സ്ഷോറൂം വിലയിൽ കാറിനെ 2022 ഓഗസ്റ്റിലാണ് ജർമൻ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് വാഹനം കൂടിയാണ്. 107.8kWh ലിഥിയം-അയോൺ ബാറ്ററി പായ്ക്കാണ് മെർസിഡീസ് EQS AMG മോഡലിന് തുടിപ്പേകുന്നത്. കൂടാതെ 200 kWh വരെ വേഗതയുള്ള ചാർജ് ഓപ്ഷനും പിന്തുണയ്ക്കുന്നു. ഒറ്റ ചാർജിൽ 580 കിലോമീറ്റർ വരെ റേഞ്ചും ഇവിയിൽ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ലംബോർഗിനി ഉറൂസ് പെർഫോമൻ്റെ
ലംബോർഗിനി ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ സൂപ്പർ എസ്‌യുവിയായ ഉറുസ് പെർഫോമന്റെയെ പുറത്തിറക്കിയും ഈകൊല്ലമായിരുന്നു. 4.22 കോടി രൂപ മുതൽ ആരംഭിക്കുന്ന എക്സ്ഷോറൂം വിലയാണ് ഈ മോഡലിനുള്ളത്. 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 യൂണിറ്റ് തന്നെയാണ് പെർഫോമൻ്റെ പതിപ്പിനും ലഭിക്കുന്നതെങ്കിലും 666 bhp പവറോളം ഉത്പാദിപ്പിക്കാൻ വാഹനം ശേഷിയുള്ളതാണ്. 3.3 സെക്കൻഡിൽ ലക്ഷ്വറി എസ്‌യുവിക്ക് 100 കിലോമീറ്റർ വേഗത കൈവരിക്കാനുമാവും.
ആസ്റ്റൺ മാർട്ടിൻ DBX 707
ആസ്റ്റണിന്റെ DBX ലക്ഷ്വറി സൂപ്പർ എസ്‌യുവിയുടെ ഏറ്റവും വേഗമേറിയതും ഏറ്റവും പെർഫോമൻസുള്ള ആവർത്തനവുമാണ് 707. ഇന്ത്യയിലും ഇത് ലഭിക്കും. ഒക്ടോബറിൽ സമാരംഭിച്ച വാഹനത്തിന് 4.63 കോടി രൂപയാണ് രാജ്യത്ത് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മെർസിഡീസ് AMG-യിൽ നിന്നും കടമെടുത്ത 4.0-ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഇതിന്റെ ഹൃദയം. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ 707 bhp പവറിൽ പരമാവധി 900 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.
ബിഎംഡബ്ല്യു XM
ബിഎംഡബ്ല്യു തങ്ങളുടെ ഏറ്റവും പുതിയ XM എസ്‌യുവി 2.60 കോടി രൂപയ്ക്കാണ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. 1970-കളുടെ അവസാനത്തിലെ മിഡ്-എഞ്ചിൻ M1 സൂപ്പർകാറിന് ശേഷമുള്ള രണ്ടാമത്തെ ബെസ്പോക്ക് ബിഎംഡബ്ല്യു M ഉൽപ്പന്നം കൂടിയാണ് XM. പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ ഉള്ള ആദ്യത്തെ M മോഡലാണിത് എന്നതും ഹൈലൈറ്റാണ്. 489 bhp, 4.4 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ഇവിടെ സംയോജിപ്പിച്ചിരിക്കുന്നത്.
ബിഎംഡബ്ല്യു M340i
69.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു M340i ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 3 സീരീസ് സെഡാന്റെ അപ്‌ഡേറ്റ് ചെയ്ത പെർഫോമൻസ് പതിപ്പ് ഇപ്പോൾ 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായാണ് വരുന്നത് തന്നെ. 3.0 ലിറ്റർ, ഇൻലൈൻ-ആറ് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 374 bhp കരുത്തിൽ പരമാവധി 500 Nm toruque വരെ ഉത്പാദിപ്പിക്കാനാവും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.


Click it and Unblock the Notifications








