ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേർസിന്റെ (SIAM) കണക്കനുസരിച്ച്, പാസഞ്ചർ കാർ കയറ്റുമതിയിൽ ഇന്ത്യ 2021-22 സാമ്പത്തിക വർഷത്തിൽ 43 ശതമാനം വളർച്ച രേഖപ്പെടുത്തി.

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

ലോകമെമ്പാടും താങ്ങാനാവുന്ന മൊബിലിറ്റിയുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഭാവിയിൽ കയറ്റുമതിയിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൗതുകകരമെന്നു പറയട്ടെ, കയറ്റുമതിക്കായി മാത്രം നിർമ്മിക്കുന്ന കുറച്ച് കാറുകൾ ഇന്ത്യയിൽ ഉണ്ട്!

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

ഇവിടെ നിന്ന് വാങ്ങാൻ സാധിക്കാത്ത, ഇന്ത്യയിൽ കയറ്റുമതിക്ക് മാത്രമായി നിർമ്മിക്കുന്ന മികച്ച അഞ്ച് കാറുകൾ ഞങ്ങൾ ചുവടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

MOST READ: അപകടത്തിൽ നിന്ന് രക്ഷിച്ച Ecosport -ന്റെ ബിൾഡ് ക്വാളിറ്റിയിൽ സന്തുഷ്ടനായി വീണ്ടും അതേ മോഡൽ കരസ്ഥമാക്കി ഉടമ

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

1. മഹീന്ദ്ര സ്കോർപിയോ ഗെറ്റ്എവെ

ശരിയായി പറഞ്ഞാൽ, 2007 -നും 2018 -നും ഇടയിൽ മഹീന്ദ്ര സ്‌കോർപ്പിയോ ഗെറ്റ്‌എവെ ഇന്ത്യയിൽ ലഭ്യമായിരുന്നു, എന്നാൽ കമ്പനി പ്രതീക്ഷിച്ചത്ര ഉപഭോക്താക്കളെ ഈ മോഡൽ കണ്ടെത്തിയില്ല.

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

ഹോം മാർക്കറ്റിൽ ഇത് നിർത്തലാക്കിയെങ്കിലും, M & M ഈ പിക്കപ്പ് ട്രക്ക് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു.

MOST READ: പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

2. മഹീന്ദ്ര റോക്‌സോർ

മഹീന്ദ്ര റോക്‌സോർ പ്രധാനമായും പുനർനിർമ്മിച്ച മുൻ തലമുറ മഹീന്ദ്ര ഥാർ ഈണ്, വടക്കേ അമേരിക്കൻ വിപണികൾക്കായി ഇന്ത്യയിൽ നിന്ന് ഇവ കയറ്റുമതി ചെയ്യുന്നു. ഇതൊരു വ്യത്യസ്ത, റിക്രിയേഷണൽ, ഓഫ്-ഹൈവേ വാഹനമാണ്. ഇത്തരം മോഡലുകൾ പുറത്ത് വളരെയധികം ആരാധകരും അനുയായികളുമുണ്ട്.

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

ജീപ്പിന്റെ രൂപകല്പന പകർത്തിയതിന് മഹീന്ദ്ര & മഹീന്ദ്രയ്ക്കെതിരെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് FCA കേസ് കൊടുത്തപ്പോൾ, വാർത്താ തലക്കെട്ടുകളിൽ നിന്ന് പല വായനക്കാരും റോക്സോറിനെ ഓർമ്മിച്ചേക്കാം. 2021 -ൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചതിനെത്തുടർന്ന്, ചെറിയ മഹീന്ദ്ര ഓഫ്-റോഡറിന് യുഎസ് വിപണിയിലേക്ക് മടങ്ങി എത്താൻ കഴിഞ്ഞു.

MOST READ: ടാറ്റ സഫാരിക്ക് 63.50 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

3. സുസുക്കി ജിംനി

കഴിഞ്ഞ വർഷം ജനുവരിയിലാണ് മാരുതി സുസുക്കി ഇന്ത്യയിൽ നിന്ന് സുസുക്കി ജിംനി അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങിയത്. എന്നിരുന്നാലും, ഇന്ത്യയിലെ ഓഫ്-റോഡ് പ്രേമികൾ വാഹനം ഇവിടെ ലോഞ്ച് ചെയ്യുന്നതിനായി ഇപ്പോഴും കാത്തിരിക്കുകയാണ്!

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന കോംപാക്റ്റ് എസ്‌യുവിയുടെ ഫൈവ് ഡോർ/ലോംഗ് വീൽബേസ് പതിപ്പ് മാരുതി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

MOST READ: റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ എപ്പോഴും മഞ്ഞ ബോർഡുകളിൽ എഴുതുന്നത് എന്തുകൊണ്ട്?

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

4. ടൊയോട്ട റൂമിയോൺ

ടൊയോട്ട മാരുതി എർട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പ് ദക്ഷിണാഫ്രിക്ക പോലുള്ള തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ റൂമിയോൺ എന്ന പേരിൽ വിൽക്കുന്നു. എംപിവി ഇവിടെ നിർമ്മിക്കുന്നത് മാരുതി സുസുക്കിയാണ്, തുടർന്ന് റീബാഡ്ജ് ചെയ്ത് ടൊയോട്ട ഇത് കയറ്റുമതി ചെയ്യുന്നു.

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

ജാപ്പനീസ് കാർ നിർമ്മാതാക്കളുടെ നിരയിൽ ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയായി ടൊയോട്ട റൂമിയോൺ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

5. ടൊയോട്ട ബെൽറ്റ

റൂമിയോണിന് സമാനമായി, മാരുതി സിയാസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പും ടൊയോട്ട കയറ്റുമതി ചെയ്യുന്നു; ടൊയോട്ട ബെൽറ്റ എന്ന് നാമകരണം ചെയ്യപ്പെട്ട, റീബാഡ്ജ് ചെയ്ത സെഡാൻ മിഡിൽ ഈസ്റ്റിൽ വിൽപ്പനയ്‌ക്കെത്തുന്നു.

ഇന്ത്യയിൽ നിർമ്മിക്കുന്നു എങ്കിലും വിൽക്കപ്പെടാത്ത അഞ്ച് കാർ മോഡലുകൾ

ടൊയോട്ട റൂമിയോണിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ ടൊയോട്ട ബെൽറ്റ ഇന്ത്യയിലും വിൽപ്പനയ്‌ക്കെത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതേക്കുറിച്ച് നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
List of 5 cars that are made in india but not sold here
Story first published: Saturday, May 14, 2022, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X