18 ഇഞ്ച് ഉയരമുള്ള ഒരു കാറിനെ സങ്കല്‍പിക്കാമോ?
ഉയരക്കൂടുതലും ഉയരക്കുറവും കൗതുകമാണല്ലോ നമുക്ക്. ഇവ രണ്ടും സാധാരണമായ അവസ്ഥകളല്ല എന്ന് മനുഷ്യര്‍ പൊതുവില്‍ കരുതുന്നു. ഇക്കാരണത്താലാവാം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ വലിയൊരു പങ്കും വലുതിന്റെയും ചെറുതിന്റെയും ഇതിഹാസങ്ങള്‍ക്കായി മാറ്റിവെക്കേണ്ടിവരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?
ഇവിടെ നമ്മള്‍ പരിചയപ്പെടുന്നത്, ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കാറിനെയാണ്. ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച ഈ കാര്‍ നിര്‍മിച്ചത് വിദ്യാര്‍ത്ഥികളാണെന്നും അറിയുക. ചിത്രങ്ങളും വിവരങ്ങളും താഴെ താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഉയരം
വെറും 45.2 സെന്റിമീറ്ററാണ് (17.79 ഇഞ്ച്) ഈ കുഞ്ഞുകാറിന്റെ ഉയരം. മിറായി എന്നു പേര്. ജാപ്പനീസ് ഭാഷയില്‍ ഈ വാക്കിനര്‍ഥം ഭാവി എന്നാണ്.

2013ലാണ് മിറായ് കുഞ്ഞുകാര്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറിയത്. റോഡില്‍ ഓടിക്കാന്‍ കഴിയുന്ന ഏറ്റവും ഉയരക്കുറവുള്ള കാര്‍ എന്നാണ് ഗിന്നസ് ബുക്കിലെ വിവരണം.

ജപ്പാനിലെ അസാകുചിയില്‍ സ്ഥിതി ചെയ്യുന്ന ഓകയാമ സാന്യോ ഹൈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ എന്‍ജിനീയറിങ് പഠനത്തിന്റെ ഭാഗമായാണ് ഈ കാര്‍ നിര്‍മിച്ചത്.

ജപ്പാനിലെ സിക്യു മോട്ടോഴ്‌സ് നിര്‍മിക്കുന്ന 'ക്യു കാറി'ല്‍ നിന്നുള്ള ഘടകഭാഗങ്ങളാണ് മിറായ് കുഞ്ഞുകാറിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്.

ചാസി, ബോഡി, സസ്‌പെന്‍ഷന്‍, സ്റ്റീയറിങ് സിസ്റ്റം, ലൈറ്റുകള്‍, സീറ്റുകള്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചെടുക്കുകയായിരുന്നു. പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി പറയാം; മിറായ് ഒരു ഇലക്ട്രിക് കാറാണ്!
മിറായ് കുഞ്ഞുകാറിനെ വീഡിയോയില്‍ കാണാം


Click it and Unblock the Notifications








