ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം ഒരുങ്ങുന്നു

By Santheep

ദുബൈയിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായി പരിണമിക്കാന്‍ ഇനി അധികം താമസമില്ല. എയര്‍പോര്‍ട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 32 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപത്തുക നീക്കിവെച്ചിരിക്കുകയാണ് ദുബൈ അധികാരികള്‍. 2009ല്‍ ലോകത്തെമ്പാടും അനുഭവപ്പെട്ട സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് പദ്ധതികള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായിരുന്നു. 2010ല്‍ മക്തൂം എയര്‍പോര്‍ട്ട് തുറക്കുകയും ചെയ്തു.

എയര്‍പോര്‍ട്ട് വികസന പരിപാടിയെക്കുറിച്ച് കൂടുതലറിയാം താളുകളില്‍.

ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം ഒരുങ്ങുന്നു

ചിത്രങ്ങളിലൂടെ നീങ്ങുക.

ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം ഒരുങ്ങുന്നു

വര്‍ഷത്തില്‍ 200 ദശലക്ഷം യാത്രക്കാര്‍ക്ക് ഈ എയര്‍പോര്‍ട്ടിലൂടെ കടന്നുപോകുവാന്‍ കഴിയുന്ന വിധത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം ഒരുങ്ങുന്നു

നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 120 ദശലക്ഷം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ പദ്ധതിയിടുന്നു.

ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം ഒരുങ്ങുന്നു

ആദ്യഘട്ടത്തില്‍ ആവശ്യമായ റണ്‍വേ സൗകര്യവും ടെര്‍മിനല്‍ സ്‌പേസും ഒരുക്കും. ഏതുസമയവും 100 വലിയ എയര്‍ബസ് എ380 ഡബ്ള്‍ഡക്കര്‍ ജെറ്റുകളെവരെ കൈകാര്യം ചെയ്യാവുന്ന നിലയിലേക്ക് സൗകര്യങ്ങളുയര്‍ത്തും.

ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം ഒരുങ്ങുന്നു

നിലവില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹാറ്റ്‌സ്ഫീല്‍ഡ് ജാക്‌സണ്‍ എറ്റ്‌ലാന്റ എയര്‍പോര്‍ട്ട് വര്‍ഷത്തില്‍ 94.4 ദശലക്ഷം യാത്രികരെയാണ് കൈകാര്യം ചെയ്യുന്നത്.

ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം ഒരുങ്ങുന്നു

അടുത്ത ആറ് മുതല്‍ എട്ടു വരെയുള്ള വര്‍ഷങ്ങളില്‍ എയര്‍പോര്‍ട്ട് വികസനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് ദുബൈ എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യുട്ടീവ് പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു.

ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം ഒരുങ്ങുന്നു

2010ല്‍ ഈ എര്‍പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയത് ഒരു റണ്‍വേ മാത്ര നിര്‍മിച്ചായിരുന്നു. ഇതിന്റെ സ്ഥാനത്ത്, പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ അഞ്ച് റണ്‍വേകള്‍ നിര്‍മിക്കപ്പെടും.

ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം ഒരുങ്ങുന്നു

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആള്‍ത്തിരക്കിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏഴാമതാണ്. വര്‍ഷം 66.4 ദശലക്ഷം പേര്‍ ഈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നു.

Most Read Articles

Malayalam
English summary
Paul Griffiths, chief executive of state-backed airport operator Dubai Airports, said he aims to have the first phase of the expansion complete in six to eight years.
Story first published: Monday, September 15, 2014, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X