ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ ഉപയോഗിക്കുന്നത് ഒരു മലയാളി, 27 കോടിയുടെ റോൾസ് റോയ്‌സുള്ളത് ആർക്കെന്ന് അറിയാമോ?

ഏറ്റവും ധനികനായ മലയാളി ആരെന്ന് ചോദിച്ചാൽ മലയാളികൾ ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ലുലു ഗ്രൂപ്പിന്റെ മുതലാളായിയ എംഎ യൂസഫലിയുടേത്. ഏകദേശം 61,600 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്നാണ് കണക്കുകൾ. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ്ങ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ച്ചർ, ഫുഡ് പ്രോസസിങ്ങ് കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളിലാണ് ലുലു സാന്നിധ്യം അറിയിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ കാർ ശേഖരവും സ്വന്തമായുള്ള വ്യക്തിയാണ് ഇദ്ദേഹം. തന്റെ ഗാരാജിലേക്ക് ഒരു പുതിയ റോൾസ് റോയ്‌സ് കലിനൻ സീരീസ് II ചേർത്തുകൊണ്ട് യൂസഫലി വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ ഇതാണെന്ന പ്രത്യേകതയുമുണ്ട് കേട്ടോ. മുമ്പ് യോഹൻ പൂനവാലയുടെ റോൾസ് റോയ്‌സ് ഫാന്റം VIII EWB ആയിരുന്നു രാജ്യത്തെ ഏറ്റവും വിലക്കൂടിയ കാർ എന്ന പദവി അലങ്കരിച്ചിരുന്നത്. cj7repsol.thecarspotter എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട ഒരു വീഡിയോയിലാണ് യൂസഫലിയുടെ പുതിയ കലിനൻ സീരീസ് II മോഡലിന് 27 കോടി രൂപയിലധികം വിലയുണ്ടെന്നാണ് അവകാശപ്പെടുന്നത്.

Lulu Mall Owner MA Yusuff Ali Owns India s Costliest Car Rolls Royce Worth Rs 27 Crore

ലുലു മാളിലെ ഡ്രൈവ്‌വേയിൽ പാർക്ക് ചെയ്തിരിക്കുന്ന കലിനൻ എസ്‌യുവിയുടെ വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്. മുൻവശത്തെയും വശങ്ങളിലെയും ഡിസൈനുകൾ കാണാം. ചുവപ്പും വെള്ളിയും നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ പെയിന്റ് സ്കീമാണ് ഈ കലിനൻ സീരീസ് II ആഡംബര എസ്‌യുവിക്കുള്ളത്. ഈ കളർ ഓപ്ഷന് മാത്രം ലുലു ഗ്രൂപ്പിന്റെ ഉടമ 3 കോടിയിലധികം രൂപ ചെലവാക്കിയിട്ടുണ്ട്.

റോൾസ് റോയ്‌സ് കാറുകളിൽ മാത്രം കാണപ്പെടുന്ന 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' സ്വർണം പൂശിയതാണ്. അതിനും നല്ലൊരു തുക വ്യവസായി മുടക്കിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, വീഡിയോയിൽ വാഹനത്തിന്റെ കോച്ച്‌ലൈൻ കാണിക്കുന്നില്ല. ഇന്റീരിയർ റെഡ്, സിൽവർ നിറങ്ങളിൽ പൂർത്തിയാക്കിയതായാണ് വിവരം. അതിൽ ധാരാളം കസ്റ്റമൈസേഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ടാകാം.

Lulu Mall Owner MA Yusuff Ali Owns India s Costliest Car Rolls Royce Worth Rs 27 Crore

യൂസഫലി കൊച്ചിയിലാണ് പുതിയ എസ്‌യുവി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്റെ രജിസ്ട്രേഷൻ പ്ലേറ്റിൽ 'KL7 DH1' എന്നാണ് എഴുതിയിരിക്കുന്നത്. എന്നിരുന്നാലും, ഇത് ഒരു ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (HSRP) അല്ല. കൂടാതെ 'കേരള സർക്കാർ' എന്ന് എഴുതിയ ഒരു ചുവന്ന ബോർഡും കാണാം. ഒരു വ്യവസായി എന്തുകൊണ്ടാണ് തന്റെ സ്വകാര്യ വാഹനത്തിൽ ഇത്തരമൊരു റെഡ് ബോർഡ് വെച്ചിരിക്കുന്നതെന്ന സംശയവും പലർക്കും വന്നേക്കാം അല്ലേ.

പ്രവാസി കേരളീയരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കേരള സർക്കാർ ആരംഭിച്ച നോർക്ക റൂട്ട്സിന്റെ വൈസ് ചെയർമാനാണ് യൂസഫലി. മുൻകാലങ്ങളിൽ നിരവധി പ്രവാസി വിഷയങ്ങളിൽ കേരള സർക്കാരിന്റെ പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് സർക്കാർ ബോർഡ് അദ്ദേഹത്തിന്റെ വാഹനത്തിൽ ഘടിപ്പിക്കാൻ അനുമതി കൊടുത്തിരിക്കുന്നത്.

2024 സെപ്റ്റംബറിലാണ് റോൾസ് റോയ്‌സ് കലിനൻ സീരീസ് II ഇന്ത്യയിൽ പുറത്തിറക്കുന്നത്. അന്ന് അതിന്റെ എക്‌സ്‌ഷോറൂം വില 10.50 കോടി രൂപയായിരുന്നു. കൂടുതൽ ആകർഷകമായ ബ്ലാക്ക് ബാഡ്ജ് പതിപ്പിന് 12.25 കോടി രൂപയായിരുന്നു വില. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് വാഹനത്തിന് മൊത്തത്തിലുള്ളതെന്ന് പറയേണ്ടതില്ലല്ലോ. എക്സ്റ്റീരിയറിനേക്കാൾ ആഡംബരമാണ് എസ്‌യുവിയുടെ അകത്തളം.

6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് ഈ അത്യാഡംബര എസ്‌യുവിയിൽ പ്രവർത്തിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ റോള്‍സ് റോയ്‌സ് കലിനൻ സീരീസ് II സ്റ്റാൻഡേർഡ് വേരിയൻ്റിൽ എഞ്ചിന് 571 bhp പവറിൽ 850 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. അതേസമയം കൂടുതൽ പ്രീമിയമായ ബ്ലാക്ക് ബാഡ്ജ് എഡിഷനിൽ 600 bhp കരുത്തിൽ 900 Nm torque ആണ് വാഹനം നിർമിക്കുന്നത്. എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് സ്റ്റാൻഡർഡായി ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, September 22, 2025, 16:12 [IST]
English summary
Lulu mall owner ma yusuff ali owns indias costliest car rolls royce worth rs 27 crore
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X