മാമന്നൻ വൻഹിറ്റിലേക്ക്, സംവിധായകന് 45 ലക്ഷത്തിന്റെ കാർ സമ്മാനിച്ച് ഉദയനിധി

എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാമന്നന്‍ എന്ന തമിഴ് സിനിമ വലിയ ഹിറ്റിലേക്ക് നീങ്ങുകയാണ്. ഡിഎംകെ നേതാവും സിനിമാ വ്യവസായിയായ ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രമെന്ന നിലയിലും വടിവേലുവിന്റെ തിരിച്ചുവരവ് ചിത്രമെന്ന നിലയിലും മാത്രമല്ല, നമ്മുടെ സ്വന്തം ഫഹദ് ഫാസിലിന്റെ കട്ട വില്ലനിസവും മാമന്നന്റെ വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്.

എന്നാൽ ഇതൊന്നുമല്ല മാമന്നനിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന പ്രധാന ഘടകം. മാരിസെല്‍വരാജ് എന്ന സംവിധാകയനാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. മാരിയുടെ മുൻ ചിത്രങ്ങളെപോലെ തന്നെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന പടമാണ് മാമന്നനും. എന്തായാലും സിനിമ ഹിറ്റായതോടെ സന്തോഷം പങ്കിടാൻ സംവിധായകന് പുത്തൻ ആഡംബര കാർ സമ്മാനിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായ എംകെ സ്റ്റാലിന്റെ മകനും യുവജനക്ഷേമ കായിക വികസന മന്ത്രിയും നായകനുമായ ഉദയനിധി സ്റ്റാലിൻ.

Maamannan Director Mari Selvaraj Got Mini Countryman

തന്റെ അവസാന സിനിമയാകും മാമന്നൻ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനു പിന്നാലെ തന്റെ കരിയർ ബെസ്റ്റ് ഓപ്പണിംഗും തമിഴ്‌നാട്ടിലെ നാലാമത്തെ മികച്ച ഓപ്പണിംഗ് കളക്ഷനും ലഭിച്ച സിനിമയുടെ എല്ലാ ക്രെഡിറ്റും സിംവിധായകന് നൽകിയതിനു പിന്നാലെയാണ് മാരിസെല്‍വരാജിന് പുതപുത്തൻ കാറും സമ്മാനിച്ചിരിക്കുന്നത്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് ഉദയനിധി സമ്മാനമായി നൽകിയിരിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് സിനിമയിലെ നായകൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത്.

മാമന്നന് ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജിന് നന്ദിയുണ്ടെന്ന അടിക്കുറിപ്പോടെയാണ് ഉദയനിദി സ്റ്റാലിൻ ഇക്കാര്യം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. അംബേദ്കർ, പെരിയാർ, അണ്ണാ, കലൈഞ്ജർ തുടങ്ങിയ നമ്മുടെ നേതാക്കൾ യുവതലമുറയിൽ ആത്മാഭിമാന ബോധവും സാമൂഹിക നീതി ചിന്തകളും വളർത്തിയെടുത്തുവെന്നും. മാമന്നന് വൻ വാണിജ്യവിജയം സമ്മാനിച്ചതിൽ മാരി സെൽവരാജിന് മിനി കൂപ്പർ കാർ സമ്മാനിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

Maamannan Director Mari Selvaraj Got Mini Countryman

റിപ്പോർട്ടുകൾ പ്രകാരം 40-50 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പർ കൺട്രിമാനാണ് കലഗ തലൈവൻ എന്നറിയപ്പെടുന്ന ഉദയനിധി മാരിസെൽവരാജിന് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും സ്റ്റൈലിഷായ കുഞ്ഞൻ പ്രീമിയം കാറുകളിൽ ഒന്നായാണ് മിനി കൂപ്പർ മോഡലുകൾ അറിയപ്പെടുന്നത്. വ്യത്യസ്‌ത ബോഡി ശൈലികളിലും വാഹനം വിപണിയിൽ എത്തുന്നുണ്ട്. രാജ്യത്ത് ഏറെ പ്രചാരമുള്ള മിനി കൂപ്പർ പതിപ്പാണ് കൺട്രിമാൻ. കമ്പനിയുടെ ചെന്നൈ പ്ലാന്റിൽ പ്രാദേശികമായാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതും.

ബിഎംഡബ്ല്യു ഗ്രൂപ്പിന് കീഴിലുള്ള മിനിയിൽ നിന്നുള്ള നാല് ഡോർ ലക്ഷ്വറി ഹാച്ച്ബാക്കാണ് കൺട്രിമാൻ. സാധാരണ 2-ഡോർ മിനി കൂപ്പറുമായി താരതമ്യപ്പെടുത്തുമ്പോൾ മിനി കൺട്രിമാനിന് അൽപ്പം വ്യത്യസ്തമായ ഡിസൈൻ ലഭിക്കുന്നുണ്ട്. കൂടുതൽ വിശാലവും നീളമുള്ളതും പ്രായോഗികവുമാണ് വാഹനമെന്നു വേണം പറയാൻ. ഡിസൈനിലേക്ക് നോക്കിയാൽ പഴയ ബ്രിട്ടീഷ് കാറുകളുടെ ചാരുത നിലനിർത്തിയാണ് ഇപ്പോഴും കൺട്രിമാൻ വിപണിയിലെത്തുന്നത്.

Maamannan Director Mari Selvaraj Got Mini Countryman

എങ്കിലും കാറിന് കോൺട്രാസ്റ്റിംഗ് റൂഫ്, യൂണിയൻ ജാക്ക് ഡിസൈനിൽ പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, പുതിയ റേഡിയേറ്റർ ഗ്രിൽ, ബമ്പറുകൾ, കൂപ്പർ 17 ഇഞ്ച് ഇംപ്രിന്റ് സ്‌പോക്ക് അലോയ് വീലുകൾ എന്നിവയെല്ലാം ഒരു ആധുനികത നൽകുന്നുണ്ടെ ന്നു വേണം പറയാൻ. പെർഫോമൻസിന്റെ കാര്യത്തിലും വാഹനം മിടുക്കനാണ്. 2.0 ലിറ്റർ, 4-സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിനാണ് കൺട്രിമാനിന്റെ ഹൃദയം.

ഇത് പരമാവധി 189 bhp കരുത്തിൽ ഏതാണ്ട് 280 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. മിനി കൂപ്പർ കൺട്രിമാനിന്റെ ജെ‌സി‌ഡബ്ല്യു ഇൻസ്‌പയർഡ് വേരിയന്റിന് പാഡിൽ ഷിഫ്റ്ററുകൾ ലഭിക്കുന്നു. സ്പോർട്ട്, ഗ്രീൻ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് വാഹനത്തിന് ലഭിക്കുന്നത്. 7.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് കഴിയുമെന്നും പരമാവധിവേഗത മണിക്കൂറിൽ 225 കിലോമീറ്ററാണെന്നും മിനി അവകാശപ്പെടുന്നു.

Maamannan Director Mari Selvaraj Got Mini Countryman

സിനിമ ഹിറ്റാവുമ്പോൾ നായകനും സംവിധായകനുമെല്ലാം കാർ സമ്മാനമായി കൊടുക്കുന്നത് സിനിമാ മേഖലയിലെ ട്രെൻഡുകളിൽ ഒന്നാണ്. ഇതിനു മുമ്പ് വിക്രം ഹിറ്റായപ്പോൾ നായകനും നിർമാതാവുമായ കമൽ ഹാസൻ സംവിധാകയകനായ ലോകേഷ് കനകരാജിന് ലെക്‌സസിന്റെ പുത്തൻ ആഡംബര വാഹനം സമ്മാനമായി നൽകിയിരുന്നു. ജൂൺ 29-ന് തിയേറ്ററുകളില്‍ എത്തിയ മാമന്നൻ ഇതുവരെ ആദ്യം തന്നെ 9 കോടിയിലധികം രൂപ വരെ കളക്ഷൻ നേടിയെടുത്തിരുന്നു.

More from DriveSpark

Article Published On: Monday, July 3, 2023, 13:02 [IST]
English summary
Maamannan director mari selvaraj got mini countryman worth rs 45 lakh from undhayanidhi stalin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X