പോലീസിനെ തട്ടിത്തെറിപ്പിച്ച് ഇക്കോസ്പോർട് ഡ്രൈവറുടെ വിളയാട്ടം — വീഡിയോ

റോഡുകളിലെ മോശം പെരുമാറ്റം സ്ഥിരം കാഴ്ചയാണ്. ലക്ഷക്കണക്കിന് കാൽനടക്കാരുള്ള ഇന്ത്യ പോലൊരു രാജ്യത്ത് മോശം റോഡുകളും ട്രാഫിക് നിയമ ലംഘനങ്ങളുമാണ് വലിയൊരു ശതമാനം അപകട മരണങ്ങളുടെ കാരണം.

പോലീസിനെ തട്ടിത്തെറിപ്പിച്ച് ഇക്കോസ്പോർട് ഡ്രൈവറുടെ വിളയാട്ടം — വീഡിയോ

ഈ പ്രശ്നങ്ങൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടാവുന്നതല്ല. ട്രാഫിക് നിയമങ്ങൾ പാലിക്കാനുള്ള വിമുഖതയാണ് ഇതിന്റെ പ്രാരംഭഘട്ടം. ഈ വിമുഖത തുടർക്കഥയാകുമ്പോഴാണ് അപകടങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്.

പോലീസിനെ തട്ടിത്തെറിപ്പിച്ച് ഇക്കോസ്പോർട് ഡ്രൈവറുടെ വിളയാട്ടം — വീഡിയോ

അടുത്തിടെ വാർത്താ ചാനലായ ANI പുറത്ത് വിട്ടൊരു വീഡിയോ ദൃശ്യങ്ങൾ ട്രാഫിക് നിയമ ലംഘനത്തിന്റെ തോത് എത്രത്തോളം ഉണ്ടെന്ന് കാട്ടുന്നു. സംഭവം നടക്കുന്നത് ഹരിയാനയിലെ ഗുരുഗ്രാമിലാണ്.

Most Read: വരുന്നു ചീറിപ്പായും ട്രെയിൻ 18, ഇനി അതിവേഗം ബഹുദൂരം

പോലീസിനെ തട്ടിത്തെറിപ്പിച്ച് ഇക്കോസ്പോർട് ഡ്രൈവറുടെ വിളയാട്ടം — വീഡിയോ

തെറ്റായ ദിശയിലൂടെ ഡ്രൈവ് ചെയ്ത് വന്ന ഫോർഡ് ഇക്കോസ്പോർട് ഡ്രൈവറെ ട്രാഫിക് പോലീസ് ഓഫീസർ തടയാൻ ശ്രമിക്കുന്നു. കാർ നിർത്തുന്നതിന് പകരമായി ഡ്രൈവർ വെട്ടിയൊഴിഞ്ഞ് പോകാൻ ശ്രമിക്കുന്നു.

പോലീസിനെ തട്ടിത്തെറിപ്പിച്ച് ഇക്കോസ്പോർട് ഡ്രൈവറുടെ വിളയാട്ടം — വീഡിയോ

പക്ഷേ, പോലീസ് ഓഫീസർ വിട്ട് കൊടുക്കാൻ തയ്യാറാവാതെ കാറിന് മുന്നിൽ തന്നെ നിന്ന് തടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതൊന്നും വക വയ്ക്കാതെ കാർ മുന്നോട്ടെടുത്ത ഡ്രൈവറെ തടയുന്നതിനായി പോലീസ് ഓഫീസർ ബോണറ്റിൽ കിടക്കുന്നു.

പോലീസിനെ തട്ടിത്തെറിപ്പിച്ച് ഇക്കോസ്പോർട് ഡ്രൈവറുടെ വിളയാട്ടം — വീഡിയോ

ബോണറ്റിൽ കിടന്ന ഓഫീസറെയും കൊണ്ട് 100 മീറ്ററോളം മുന്നോട്ട് പോയതിന് ശേഷമാണ് കാർ നിർത്തിയത്. നാടകീയമായ ഈ ദൃശ്യങ്ങൾ പകർത്താനായി വീഡിയോഗ്രാഫറും കാറിന് പിന്നിൽ ഓടുന്നുണ്ട്.

Most Read:ഡിംസബറില്‍ കാര്‍ വാങ്ങിയാല്‍?

പോലീസിനെ തട്ടിത്തെറിപ്പിച്ച് ഇക്കോസ്പോർട് ഡ്രൈവറുടെ വിളയാട്ടം — വീഡിയോ

കാർ നിർത്തിയതിന് ശേഷം ഡ്രൈവറോട് എഞ്ചിൻ ഓഫ് ചെയ്ത് കാറിൽ നിന്നിറങ്ങാൻ നിർദേശിച്ചു. കാറിൽ നിന്നിറങ്ങിയ ശേഷം ഡ്രൈവർ രസകരമായ മറുപടിയാണ് നൽകിയത്. തന്റെ മുന്നിൽ പോയിരുന്ന വാഹനവും തെറ്റായ ദിശയിലൂടെയാണ് സഞ്ചരിച്ചതെന്നും അത് കൊണ്ടാണ് താൻ തെറ്റിദ്ധരിക്കപ്പെടാൻ കാരണമായതെന്നുമാണ് ഡ്രൈവർ നൽകിയ മറുപടി.

ഏതായാലും ഈ മറുപടികൾക്കൊന്നും ചെവി കൊടുക്കാതെ ട്രാഫിക് ഓഫീസർ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ഫോർഡ് ഇക്കോസ്പോർട് കാറും പിടിച്ചെടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

Article Published On: Friday, December 21, 2018, 13:10 [IST]
English summary
ford ecosport driver arrested for rush drive: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X