ഡിംസബറില്‍ കാര്‍ വാങ്ങിയാല്‍?

By Staff

അടുത്തവര്‍ഷം ജനുവരി മുതല്‍ കാറുകള്‍ക്ക് മുഴുവന്‍ വിലകൂടും. ഇപ്പോഴാണെങ്കില്‍ വമ്പന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളുമുണ്ട് പുതിയ കാറുകളില്‍. സംഭവം കമ്പനികള്‍ പഴയ സ്റ്റോക്ക് വിറ്റു തീര്‍ക്കുകയാണ്. എന്നാലും മോഹവിലയില്‍ കാറുകള്‍ വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിനില്‍ക്കുകയാണ് ഉപഭോക്താകളില്‍ ഏറിയ പങ്കും.

ഡിംസബറില്‍ കാര്‍ വാങ്ങിയാല്‍?

ഉയര്‍ന്ന വില കൊടുത്തു ജനുവരിയില്‍ കാര്‍ വാങ്ങണോ? അതോ ഓഫറുകളുടെ അടിസ്ഥാനത്തില്‍ ചെറിയ വിലയ്ക്ക് ഇപ്പോള്‍ കാര്‍ സ്വന്തമാക്കണോ?, ആശയക്കുഴപ്പം പിടിമുറുക്കുന്നു. സാധാരണയായി വാങ്ങി അഞ്ചു വര്‍ഷമെത്തുമ്പോഴേക്കും കാറിന്റെ മൂല്യം അമ്പതു ശതമാനത്തില്‍ കൂടുതല്‍ ഇടിയും.

ഡിംസബറില്‍ കാര്‍ വാങ്ങിയാല്‍?

നിര്‍മ്മിച്ച വര്‍ഷം അടിസ്ഥാനപ്പെടുത്തിയാണ് കാറിന്റെ മൂല്യം നിര്‍ണ്ണയിക്കാറ്. അതുകൊണ്ടു വര്‍ഷാവസാനം വാങ്ങുന്ന കാറിന് റീസെയില്‍ മൂല്യം കുറയും. കാരണം 2019 ജനുവരി മോഡലിനെ അപേക്ഷിച്ച് 2018 ഡിസംബര്‍ മോഡലിന് ഒരുവര്‍ഷത്തെ പഴക്കമാണ് കണക്കാക്കുക.

ഡിംസബറില്‍ കാര്‍ വാങ്ങിയാല്‍?

ആഴ്ച്ചകളുടെ വ്യത്യാസം മാത്രമെയുള്ളൂവെങ്കിലും 2017 മോഡല്‍ ഒരുവര്‍ഷത്തെ പഴക്കം കടലാസില്‍ കുറിക്കും. അതുകൊണ്ടു പിന്നീടൊരു അവസരത്തില്‍ കാര്‍ മറിച്ചു വില്‍ക്കുമ്പോള്‍ ഉദ്ദേശിച്ച റീസെയില്‍ മൂല്യം 2018 മോഡല്‍ കാറിന് ലഭിച്ചില്ലെന്നുവരാം.

ഡിംസബറില്‍ കാര്‍ വാങ്ങിയാല്‍?

ഒരുകാര്യം കൂടിയുണ്ട്. വര്‍ഷാവസാനം വില്‍ക്കുന്ന കാറുകളില്‍ പുത്തന്‍ അപ്‌ഡേറ്റുകളും സംവിധാനങ്ങളും ലഭിക്കാനിടയില്ല. മിക്കപ്പോഴും ജനുവരിയിലാണ് മോഡലുകളെ പരിഷ്‌കരിക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൈയ്യെടുക്കാറ്.

Most Read: ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഡിംസബറില്‍ കാര്‍ വാങ്ങിയാല്‍?

മിക്കവരെയം സംബന്ധിച്ച് പുതുവര്‍ഷം കാര്‍ വാങ്ങുകയെന്നത് ഒരു വൈകാരിക തീരുമാനം കൂടിയാണെന്ന് ഇവിടെ പരാമര്‍ശിക്കണം. എന്നാല്‍ വര്‍ഷാവസാനം കാര്‍ വാങ്ങുന്നതാണ് സാമ്പത്തികമായി കൂടുതല്‍ ഗുണം ചെയ്യുക.

ഡിംസബറില്‍ കാര്‍ വാങ്ങിയാല്‍?

ആദ്യം പറഞ്ഞതുപോലെ ആനുകൂല്യങ്ങളും ഓഫറുകളുമാണ് ഡിസംബര്‍ മാസം കാറുകളിലെ പ്രധാനാകര്‍ഷണം. പുതുവര്‍ഷത്തിന് മുന്നോടിയായി സ്റ്റോക്ക് വിറ്റഴിക്കാനുള്ള തിടുക്കത്തിലായിരിക്കും ഡീലര്‍മാര്‍ മുഴുവന്‍.

Most Read: ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

ഡിംസബറില്‍ കാര്‍ വാങ്ങിയാല്‍?

അതുകൊണ്ടു കാറുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നേടാം. ജനുവരിയില്‍ വില കൂടുമെന്നിരിക്കെ കുറഞ്ഞ വിലയില്‍ പുത്തന്‍ കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡിസംബറില്‍ കാത്തിരിക്കുന്നത്.

ഡിംസബറില്‍ കാര്‍ വാങ്ങിയാല്‍?

അതേസമയം ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രലോഭനമായി മാറുന്നില്ലെങ്കില്‍ 2019 ജനുവരിയില്‍ കാര്‍ വാങ്ങുന്നതാണ് കൂടുതല്‍ ഉചിതം.

Most Read Articles

Malayalam
English summary
Should You Buy A New Car At The End Of The Year? Read in Malayalam.
Story first published: Saturday, December 15, 2018, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X