സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

ഒരു കാർ വാങ്ങുമ്പോൾ ഇന്ത്യൻ ജനതയുടെ ആദ്യ പരിഗണനകളിൽ ഒന്നായിരുന്നു മൈലേജ്. ഇക്കാരത്താൽ തന്നെ മാരുതി സുസുക്കി പോലുള്ള ബ്രാൻഡുകളിൽ നിന്നുള്ള സുരക്ഷിതമല്ലാത്തതും അങ്ങേയറ്റം ഇന്ധനക്ഷമതയുള്ളതുമായ കാറുകളാണ് നമ്മുടെ നിരത്തുകളിൽ ആധിപത്യം പുലർത്തുന്നതും.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

എന്നാൽ ഗ്ലോബൽ എൻ‌ക്യാപ്പും കേന്ദ്ര സർക്കാരും ഉപഭോക്താക്കളുടെ സുരക്ഷയ്‌ക്കായുള്ള അവബോധം വ്യാപിപ്പിച്ചതോടെ കാര്യങ്ങൾ ഇപ്പോൾ മാറുകയാണ്. ഓരോ കാറിനും ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും പിൻ പാർക്കിംഗ് സെൻസറുകളും വരെ നിർബന്ധമാക്കിയതോടെയാണ് പല നിർമാണ കമ്പനികളും ഈ അടിസ്ഥാന സവിശേഷതകൾ പോലും തങ്ങളുടെ മോഡലുകളിലേക്ക് എത്തിച്ചു തുടങ്ങിയത്.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

എല്ലാ വാഹനങ്ങളിലും, പ്രത്യേകിച്ച് ചെറിയ ഫാമിലി ഹാച്ച്ബാക്കുകളിൽ ആറ് എയർബാഗുകൾ അനിവാര്യമാക്കണമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കാർ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ വരും തലമുറയ്ക്കെങ്കിലും കൂടുതൽ സുരക്ഷയോടെ നിരത്തുകളിൽ വാഹനം ഓടിക്കാം.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കിയുടെ നിരയിൽ മൂന്ന് അല്ലെങ്കിൽ നാല് സ്റ്റാർ റേറ്റഡ് കാറുകൾ മാത്രമാണുള്ളത്. ഇതു വരെ ഒരു മാരുതി മോഡലിനു പോലും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

മറുവശത്ത്, ടാറ്റ, മഹീന്ദ്ര പോലുള്ള ബ്രാൻഡുകൾ ഏറ്റവും സുരക്ഷിതമായ മോഡലുകൾ നിരത്തിലെത്തിക്കാനാണ് മുൻഗണന കൊടുക്കുന്നത്. ടാറ്റ മോട്ടോർസിൽ നിന്നിറങ്ങുന്ന എല്ലാ വാഹനങ്ങളും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുണ്ട്. ഈ നിരയിലേക്ക് എത്തിയ ഏറ്റവും പുതിയ താരം പഞ്ച് എന്ന മൈക്രോ എസ്‌യുവിയായിരുന്നു. ഇതിനു മുമ്പ് ആൾട്രോസിനും നെക്‌സോണിനും സമാനമായ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കാനായിട്ടുണ്ട്.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

മഹീന്ദ്ര XUV300 കോംപാക്‌ട് എസ്‌യുവിയിലൂടെയാണ് 5 സ്റ്റാർ റേറ്റിംഗ് നേടുന്നത്. തുടർന്ന് രണ്ടാംതലമുറ ഥാർ 4 സ്റ്റാറും, XUV700 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗും നേടി പ്രതിബദ്ധത കാട്ടി. ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം വാഹനങ്ങളുടെ സുരക്ഷയ്ക്കുള്ള ഒരു പ്ലാറ്റ്‌ഫോമായാണ് പ്രവർത്തിക്കുന്നത്.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

കൂടാതെ ഐക്യരാഷ്ട്രസഭയുടെ നിർണായക മോട്ടോർ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഇത് പ്രതിജ്ഞബദ്ധമാണ്. ഇത്തരം ക്രാഷ് ടെസ്റ്റുകളിൽ പരീക്ഷിച്ച് സംപൂജ്യരായി മടങ്ങിയ ഇന്ത്യൻ നിർമിത കാറുകൾ ഏതെല്ലാമെന്ന് ഒന്ന് തിരക്കിയാലോ?

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

റെനോ ഡസ്റ്റർ

രാജ്യത്തെ ഏറ്റവും പഴയ മിഡ്-സൈസ് എസ്‌യുവികളിലൊന്നാണ് റെനോ ഡസ്റ്റർ. 2012-ലാണ് ഇന്ത്യയിൽ ഈ സെഗ്മെന്റിന് തുടക്കമിട്ടുകൊണ്ട് ഫ്രഞ്ച് വാഹന നിർമാണ കമ്പനിയിൽ നിന്നുമുള്ള ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം വിപണിയിൽ എത്തുന്നത്. വർഷങ്ങളായി കുറച്ച് ഫെയ്‌സ്‌ലിഫ്റ്റുകൾ സ്വീകരിച്ചെങ്കിലും കാര്യമായ തലമുറ മാറ്റം ലഭിക്കാത്ത മോഡൽ കൂടിയാണിത്.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

ഇക്കോസ്‌പോർട്ടിനൊപ്പം ആദ്യകാല എസ്‌യുവി ട്രെൻഡിനൊപ്പം ഇന്ത്യയിൽ ഏറെക്കാലം പിടിച്ചുനിൽക്കാൻ ഡസ്റ്ററിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ലാറ്റിൻ എൻക്യാപ് ക്രാഷ്‌ ടെസ്റ്റിലാണ് റെനോ തങ്ങളുടെ ഇന്ത്യൻ നിർമിത എസ്‌യുവിയെ പരീക്ഷണത്തിന് വിധേയമാക്കിയത്.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

പരീക്ഷിച്ച മോഡലിൽ ഇരട്ട എയർബാഗുകളും ESC ഉം ഉണ്ടായിരുന്നു. എന്നിട്ടും പക്ഷേ നിരാശാജനകമായ ഫലവുമായാണ് വാഹനം മടങ്ങിയത്. മുതിർന്നവർക്കുള്ള ഒക്യുപൻസിയിൽ 29 ശതമാനവും, കുട്ടികളുടെ സുരക്ഷക്ക് 23 ശതമാനം, സുരക്ഷാ സഹായ സംവിധാനങ്ങൾക്ക് 35 ശതമാനം, കാൽനടയാത്രക്കാർക്കും റോഡ് ഉപയോക്താക്കൾക്ക് 51 ശതമാനം എന്നിങ്ങനെയാണ് സ്കോർ. ക്രാഷ് ടെസ്റ്റിൽ ഇന്ധന ചോർച്ചയും ഡസ്റ്ററിൽ കണ്ടെത്തി.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ്

2006-ൽ പുറത്തിറക്കിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഒരു സ്‌പോർട്ടി ഫാമിലി ഹാച്ച്ബാക്ക് എന്ന നിലയിൽ വൻവിജയമായി തീർന്ന മോഡലായിരുന്നു. നിലവിൽ, മൂന്നാം തലമുറ ആവർത്തനത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്വിഫ്റ്റ് സെലേറിയോയുടെ അതേ ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ച മാരുതി സുസുക്കി സ്വിഫ്റ്റിൽ ഇരട്ട എയർബാഗുകൾ ഘടിപ്പിച്ചാണ് എത്തിയത്. കൂടാതെ ESC സ്വിഫ്റ്റിനുള്ള ഒരു ഓപ്ഷണൽ സവിശേഷതയാണ്. ഇത് അൽപ്പം അസ്ഥിരമാക്കുന്നുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 16 ശതമാനം, കുട്ടികളുടെ സുരക്ഷയിൽ പൂജ്യം, സുരക്ഷാ സഹായ സംവിധാനങ്ങൾക്ക് 7 ശതമാനം, കാൽനടയാത്രക്കാർക്കും റോഡ് ഉപയോക്താക്കൾക്കും 66 ശതമാനം എന്നിങ്ങനെയാണ് ഹാച്ച്ബാക്ക് സ്വന്തമാക്കിയ സ്കോർ.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

സുരക്ഷയിൽ വട്ടപൂജ്യം ആയിരുന്നിട്ടും ഒരു മാസത്തിനുള്ളിൽ 10,000 യൂണിറ്റുകളുള്ള ശക്തമായ വിൽപ്പനയുള്ള ഉൽപ്പന്നമായി സ്വിഫ്റ്റ് മാറിയതും ഏറെ ആശ്ചര്യപ്പെടുത്തിയ കാര്യമായിരുന്നു.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

മാരുതി സുസുക്കി ബലേനോ

1998-ൽ ഒരു സെഡാൻ അവതാരത്തിലാണ് മാരുതി ബലേനോയെ ആദ്യം പുറത്തിറക്കിയത്. കൂടാതെ നിരവധി വാഹന പ്രേമികളുടെ പ്രിയപ്പെട്ട റാലി കാറായും അക്കാലത്ത് പേരെടുക്കാൻ വാഹനത്തിന് സാധിച്ചിരുന്നു. പിന്നീട് നിർത്തലാക്കിയ ശേഷം 2015-ൽ ഹാച്ച്‌ബാക്ക് പതിപ്പായാണ് ബലേനെ ഇന്ത്യയിൽ പുനരവതരിക്കുന്നത്.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

സ്വിഫ്റ്റിന് സമാനമായ എഞ്ചിനും മികച്ച പെർഫോമൻസും കരുത്തായ ഈ പ്രീമിയം ഹാച്ച്ബാക്കിനെ ആളുകൾ പപ്പടമെന്നാണ് വിളിക്കുന്നത്. ലാറ്റിൻ എൻക്യാപ് ടെസ്റ്റിൽ "മെയ്ഡ് ഇൻ ഇന്ത്യ" സുസുക്കി ബലേനോ പരീക്ഷിക്കപ്പെട്ടതും അടുത്തിടെയാണ്. അത് ക്രാഷ് ടെസ്റ്റ് സുരക്ഷയിൽ ഭയാനകമായ സീറോ സ്റ്റാർസ് സ്കോർ ചെയ്തു.

സുരക്ഷയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ കാറുകൾ

ലാറ്റിൻ എൻക്യാപ് ടെസ്റ്റിൽ അടുത്തിടെ പരീക്ഷിച്ച പതിപ്പിന് ഡ്യുവൽ എയർബാഗുകൾ ഉണ്ടായിരുന്നു. മുതിർന്നവരുടെ സുരക്ഷയിൽ 20 ശതമാനം, കുട്ടികളുടെ സുരക്ഷയിൽ 17 ശതമാനം, സുരക്ഷാ സഹായ സംവിധാനങ്ങൾക്ക് 7 ശതമാനം, കാൽനടയാത്രക്കാർക്കും റോഡ് ഉപയോക്താക്കൾക്കും 64 ശതമാനം എന്നീ സ്കോറുമായാണ് ബലേനോ മടങ്ങിയത്.

Most Read Articles

Malayalam
English summary
Made in india cars that failed in crash test with zero rating details
Story first published: Saturday, November 13, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X