67 ലക്ഷത്തിന്റെ കാർ വാങ്ങിയത് ലോൺ എടുത്ത്, അച്ഛന്റെ സമ്പാദ്യം പെങ്ങൾമാർക്ക്; ലിറ്റിൽ പൃഥ്വിരാജ് തന്നെ

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് അടുത്തിടെ രണ്ട് പുത്തൻ ആഡംബര കാർ എത്തിയത് വലിയ വാർത്തയായിരുന്നു. നിലവിൽ മോളിവുഡ് താരങ്ങളെല്ലാം കൂട്ടത്തോടെ വാങ്ങാനെത്തുന്ന ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയാണ് സുരേഷ് ഗോപിയുടെ മുറ്റത്തും എത്തിയത്. ഒരു വാഹനം മകൻ മാധവ് സുരേഷും (Madhav Suresh) രണ്ടാമത്തേത് മരുമകൻ ശ്രേയസ് മോഹനുമാണ് സ്വന്തമാക്കിയത്. ഇവരും വാഹനങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളെല്ലാം താരപുത്രൻ സോഷ്യൽ മീഡിയിൽ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്‌തിരുന്നു. അച്ഛന്റെ കാശ് കൊടുത്ത് ആളാവാൻ ആർക്കുമറിയാമെന്നെല്ലാം പലകോണുകളിൽ നിന്നും വിമർശനം ഉയരുകയും ചെയ്‌തിരുന്നു.

ഇളയമകനായ മാധവ് സുരേഷ് സമൂഹമാധ്യമങ്ങളിലെല്ലാം നിറഞ്ഞനിൽക്കുന്ന ഒരാൾ കൂടിയാണ്. അഭിമുഖങ്ങളിൽ പെരുമാറുന്ന രീതി കാരണം മാധവിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പലരും പഴയ പൃഥ്വിരാജിനെ വെച്ച് വരെ താരത്തിനെ താരതമ്യം ചെയ്യാനും തുടങ്ങിയിരുന്നു. എന്തായാലും കാർ വാങ്ങിയതിൽ ഏറെ വിമർശനങ്ങൾ കേൾക്കാൻ തുടങ്ങിയതോടെ തുറന്നുപറച്ചിലുമായി രംഗത്തുവന്നിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകൻ.

Madhav Suresh Reacts To His New Volkswagen Golf GTI Which He Bought Using Car Loan

തന്റെ ഏറ്റവും പുതിയ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ വാങ്ങിയത് സ്വന്തം പേരിൽ ലോൺ എടുത്താണെന്ന് മാധവ് സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്. അച്ഛന്റെ പണം അച്ഛനും അമ്മയ്ക്കും റിട്ടയർമെന്റ് ജീവിതത്തിനും സഹോദരിമാരുടെ വിവാഹം നടത്താനുമാണെന്ന് മൈൽസ്റ്റോൺ മേക്കേർസിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. അച്ഛൻ ബിജെപി മന്ത്രിയായതുകൊണ്ടാണ് തനിക്കെതിരെ ഹേറ്റ് കമന്റുകൾ വരുന്നതെന്നും തന്നെ ട്രോള്‍ ചെയ്യുന്നവരോട് വൈരാഗ്യമൊന്നും ഇല്ലെന്നും മാധവ് വ്യക്തമാക്കിയിട്ടുണ്ട്.

ഇനി ഞാൻ പണിയെടുത്ത് ലോൺ അടയ്ക്കണം. എന്റെ അച്ഛനുണ്ടാക്കി വച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലൈഫിനാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിനുള്ളതാണെന്നാണ് മാധവ് സുരേഷിന്റെ വശം. പല തുറന്നുപറച്ചിലുകളും കാരണം ഏറെ വ്യക്തിഹത്യ മാധവ് ഇതിനോടകം തന്നെ നേരിട്ടിട്ടുണ്ട്. നിലവിൽ ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ റീലീസിനുള്ള ഒരുക്കത്തിലാണ് താരം.

പൂർണമായും വിദേശത്ത് നിർമിച്ച് കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (CBU) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ വാങ്ങാൻ നിലവിൽ ഏറ്റവും കൂടുതൽ മത്സരിക്കുന്നത് മലയാളികളാണ്. മോളിവുഡിൽ തന്നെ ജയസൂര്യ, ഫഹദ് ഫാസിൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ തുടങ്ങിയ പ്രമുഖരെല്ലാം വാഹനം സ്വന്തമാക്കി കഴിഞ്ഞു. കാറിന് 53 ലക്ഷം രൂപയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ടാക്‌സും ഇൻഷുറൻസുമെല്ലാമായി 67 ലക്ഷത്തിന് മുകളിലാണ് ഫോക്‌സ്‌വാഗൺ ഗോൾഫിന് കേരളത്തിൽ വരുന്ന ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ നിലവിൽ വിൽപ്പനയിലുള്ള ഏറ്റവും ചെലവേറിയ ഫോക്‌സ്‌വാഗൺ കാറാണിത്. പൊള്ളുന്ന വില പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബുക്കിംഗ് തുടങ്ങി വെറും 3 ദിവസത്തിനുള്ളില്‍ ഗോള്‍ഫ് ജിടിഐ പൂർണമായും വിറ്റഴിക്കാനും ഫോക്‌സ്‌വാഗണിന് സാധിച്ചിരുന്നു.

madhav suresh

ഗോൾഫ് ജിടിഐ Mk 8.5 എന്നാണ് മോഡലിന്റെ ഔദ്യോഗിക നാമം. ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞുവെങ്കിലും ഡിമാൻഡ് അടിസ്ഥാനമാക്കി കമ്പനി 100 കാറുകൾ കൂടി രണ്ടാം ബാച്ചിൽ കൊണ്ടുവരാൻ പദ്ധതിയിടുന്നുമുണ്ട്. 265 bhp കരുത്തിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗണിന്റെ പെർഫോമൻസ് ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്.

7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന കാർ ഒരു ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനമാണ് ഉപോഗിച്ചിരിക്കുന്നത്. ഹോട്ട് ഹാച്ചിന് ഇലക്ട്രോണിക് കൺട്രോൾഡ് ഫ്രണ്ട്-ആക്‌സിൽ ഡിഫറൻഷ്യൽ ലോക്കും ലഭിക്കുന്നുവെന്നും കമ്പനി പറയുന്നു. പുതിയ ഗോൾഫിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി. അതേസമയം പരമാവധി വേഗം 250 കിലോമീറ്ററായി ഫോക്‌സ്‌വാഗൺ പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

More from DriveSpark

Article Published On: Monday, June 30, 2025, 17:59 [IST]
English summary
Madhav suresh reacts to his new volkswagen golf gti which he bought using car loan
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X