ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ധോണി സ്വന്തമാക്കി
മഹേന്ദ്ര സിങ് ധോണി കാവസാക്കി നിഞ്ജ എച്ച്2 ബൈക്ക് സ്വന്തമാക്കി. ഈ ബൈക്ക് രാജ്യത്ത് ലോഞ്ച് ചെയ്ത് നാല് ദിവസമേ ആയിട്ടുള്ളൂ. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 29 ലക്ഷം രൂപയാണ് എച്ച്2വിന് വില.
READ NOW: മഹേന്ദ്ര സിങ് ധോണിയുടെ കരുത്തന്‍ കാറുകള്‍
ബൈക്ക് ഡെലിവറി ചെയ്ത് കിട്ടിയെങ്കിലും ധോണിക്കിത് ഓടിച്ചു നോക്കണമെങ്കില്‍ രണ്ട് മാസം കൂടി കാത്തിരിക്കേണ്ടി വരും. ഇപ്പോള്‍ ഐപിഎല്‍ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ് താരം.

താളുകളിലൂടെ നീങ്ങുക.

ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് എന്ന ബഹുമതിയുമായാണ് കാവസാക്കി നിഞ്ജ വിപണി പിടിച്ചത്. ബൈക്കിന്റെ വിപണിപ്രവേശത്തിനായി കാത്തിരിക്കുകയായിരുന്നു ലോകത്തെങ്ങുമുള്ള മോട്ടോര്‍സൈക്കിള്‍ ആരാധകര്‍. ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താക്കലിലൊരാളായി ധോണിയെ കിട്ടിയെന്നത് കാവസാക്കിയെ ആഹ്ലാദിപ്പിക്കുന്നുണ്ടാകണം.

നിഞ്ജ എച്ച്2വിന്റെ വിപണിപ്രവേശത്തിനു മുമ്പ് ലോകത്തിലെ ഏറ്രഴും കരുത്തേറിയ ബൈക്ക് എന്ന ബഹുമതി ബിഎംഡബ്ല്യു എസ്1000 ആറിനായിരുന്നു. എസ്1000 ആറിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ കുതിരശക്തി 199 ആണ്.

നിഞ്ജ എച്ച്2വിന്റെ ട്രാക്ക് പതിപ്പിന് (എച്ച്2 ആര്‍) 300 കുതിരശക്തിയുണ്ട്. ഈ ബൈക്കല്ല ധോണി സ്വന്തമാക്കിയിരിക്കുന്നത്. ധോണിയുടെ പക്കലുള്ള എച്ച്2 പതിപ്പ് റോഡിലിറക്കാന്‍ കഴിയും. 200 കുതിരശക്തിയാണ് ഈ പതിപ്പ് പകരുന്നത്.

കാവസാക്കിയുടെ റോഡ് ലീഗല്‍ ബൈക്കുകളില്‍ ഏറ്റവും കരുത്തുറ്റതും എച്ച്2 തന്നെയാണ്. 190 കുതിരശക്തിയുള്ള നിഞ്ജ സെഡ്എക്‌സ് 14ആര്‍ ആയിരുന്നു നേരത്തെ ഈ സ്ഥാനം കൈയടക്കിയിരുന്നത്.

നിഞ്ജ എച്ച്2വിന്റെ എന്‍ജിന്‍ ശേഷി 998 സിസിയാണ്. ഈ എന്‍ജിന്‍ 200 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന നിലയിലേക്ക് വളരുന്നത് സൂപ്പര്‍ചാര്‍ജര്‍ സാങ്കേതികതയുടെ സഹായത്തോടെയാണ്.

ധോണിയുടെ ഈ ബൈക്കിന് എതിരാളികളായി ഇന്ത്യന്‍ നിരത്തുകളിലുള്ളത് ഡുക്കാട്ടി പാനിഗേല്‍ 1299 ആണ്.


Click it and Unblock the Notifications








