അതിനും മലയാളി തന്നെ വേണ്ടി വന്നു! ഇങ്ങനൊന്ന് ഇറക്കാൻ മഹീന്ദ്രയ്ക്ക് പോലും തോന്നിയില്ലല്ലോ, വൈറലായി BE 6 ഇവി

മഹീന്ദ്രയുടെ നിർമാണ മികവ് കണ്ട് ലോകം തന്നെ വണ്ടറടിച്ചു നിന്നുപോയതിന് അടുത്തിടെ നാമെല്ലാം സാക്ഷ്യംവഹിച്ചതാണ്. ഇന്ത്യൻ ടെസ്‌ലയെന്ന് വിളിപ്പേരുള്ള BE 6, XEV 9E തുടങ്ങിയ രണ്ട് അഡാറ് ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കിയാണ് ആനന്ദ് മഹീന്ദ്ര ലോകശ്രദ്ധ പിടിച്ചുപറ്റിയത്. രാജ്യത്തെ സെലിബ്രിറ്റികളും വ്യവസായി പ്രമുഖരുമെല്ലാം ഒന്നിച്ച് കൂട്ടത്തോടെ ഇവികൾ വാങ്ങാനിറങ്ങിയതും ഈ രണ്ട് മോഡലുകളുടെ വരവോടെയാണ്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളെന്ന രീതിയിൽ പണംവാരാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ അകമഴിഞ്ഞ് പുതിയ വൈദ്യുത കാറുകൾ സഹായിച്ചിട്ടുണ്ടെന്നും പറയാം.

ഈ മഹീന്ദ്ര വരെ കണ്ടാൽ ഞെട്ടിപ്പോവുന്നൊരു രൂപമാറ്റം നടത്തിയിരിക്കുകയാണ് BE6 ഇവി. അതും നമ്മുടെ കേരളത്തിലെ വണ്ടിഭ്രാന്തനായ ചെറുപ്പക്കാരനാണ് ഇലക്ട്രിക് എസ്‌യുവിയെ കണ്ടാൽ ഞെട്ടിക്കുന്ന ലുക്കിലേക്ക് മോഡിഫൈ ചെയ്‌തിരിക്കുന്നത്. അതിനും മലയാളി തന്നെ വേണ്ടി വന്നു, ഇങ്ങനൊന്ന് ഇറക്കാൻ മഹീന്ദ്രയ്ക്ക് പോലും തോന്നിയില്ലല്ലോ എന്നാണ് പലരും അഭിപ്രായങ്ങൾ വരെ പറയുന്നത്.

Mahindra BE 6 Electric SUV With Yellow Wrap Goes Viral

യെല്ലോ ഗോസ്റ്റ് എന്ന ടൊയോട്ട ഫോർച്യൂണറിലൂടെ കേരളത്തിൽ മുഴുവൻ ഫാൻസുണ്ടാക്കിയെടുത്ത യുവസംരംഭകനും വ്ലോഗറുമായ വിഷ്‌ണുവാണ് തന്റെ BE 6 ഇവിയെ സുന്ദരക്കുട്ടപ്പനാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയും ചിത്രങ്ങളുമെല്ലാം ഇതിനോടകം വൈറലായിട്ടുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ഭാവത്തിൽ ഇലക്ട്രിക് എസ്‌യുവിയെ മാറ്റിയെടുത്തത് കിടിലമാണെന്ന് പറയാതെ വയ്യ.

സ്റ്റോക്ക് കണ്ടീഷനിലുള്ളതിനേക്കാൾ റോഡ് പ്രസൻസാവും യെല്ലോ കളർ ഓപ്ഷനിൽ ഇനി BE 6 ഇവി സമ്മാനിക്കുക. പെയിന്റ് അടിക്കുന്നതിന് പകരം റാപ്പ് ചെയ്‌താണ് ഈ നിറത്തിലേക്ക് കാറിനെ മാറ്റിയിരിക്കുന്നത്. ക്ലാഡിംഗും ഫ്രങ്കും, സ്റ്റോക്ക് ബ്ലാക്ക് ഷേഡ് നിലനിർത്തിയിരിക്കുന്നതും നല്ലൊരു കോമ്പിനേഷനാണ്. ഇവിയുടെ യെല്ലോ കളർ ബ്ലാക്ക് ബമ്പർ, സൈഡ് ബോഡി ക്ലാഡിംഗുകൾ, വീൽ ആർച്ചുകൾ, ബോണറ്റ് എന്നിവയുമായി നന്നായി യോജിക്കുന്നുണ്ട്.

Mahindra BE 6 Electric SUV With Yellow Wrap Goes Viral

ഇത്തരത്തിൽ ചിന്തിക്കാൻ കഴിവുള്ള വണ്ടിപണിയിറക്കിയ ആളെ നമിച്ചേ മതിയാവൂ. പുതിയ യെല്ലോ, ബ്ലാക്ക് ഡ്യുവൽ ടോൺ റാപ്പിംഗിന് പുറമെ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയിൽ ഉടമ മറ്റൊരു മാറ്റവും വരുത്തിയിട്ടില്ലാത്തതിനാൽ സ്റ്റോക്കായി തന്നെയാണ് തുടരുന്നത്. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുക. ഇവയ്ക്ക് സിംഗിൾ ചാർജിൽ യഥാക്രമം 556 കിലോമീറ്റർ, 682 കിലോമീറ്റർ എന്നിങ്ങനെയാണ് റേഞ്ച് നൽകാനാവുക.

BE 6 ഇലക്ട്രിക് എസ്‌യുവിയുടെ ഏറ്റവും മികച്ച പായ്ക്ക് 3 വേരിയന്റാണ് യെല്ലോ ഗോസ്റ്റിന്റെ ഗരാജിലുള്ളത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇവിയുടെ ലോവർ വേരിയന്റുകളിൽ 228 bhp പവറിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് വരുന്നത്.

Mahindra BE 6 Electric SUV With Yellow Wrap Goes Viral

പാക്ക് ത്രീ വേരിയന്റുകൾ ഡ്യുവൽ ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ പോലുള്ള സവിശേഷതകളാണ് ഇന്റീരിയറിൽ അവതരിപ്പിക്കുന്നത്. ഈ രണ്ട് സ്‌ക്രീനുകളും 12.3 ഇഞ്ച് യൂണിറ്റുകളാണ്. മധ്യഭാഗത്തുള്ളത് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വലതുവശത്തുള്ളത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററുമാണ് വരുന്നത്. മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രൊസസറിനൊപ്പം 24 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് നൽകിയിട്ടുള്ളത്.

വൈഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയും 5G ഇന്റർനെറ്റ്, വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റിയും BE6 ഇവിയിൽ ഒരുക്കിയിട്ടുണ്ടെന്നതും കൈയടി നേടുന്ന സംഗതിയാണ്. ഹാന്‍ഡ്‌സ്-ഫ്രീ പ്രവര്‍ത്തനത്തിനായുള്ള ആമസോൺ അലക്‌സ ഇന്റഗ്രേഷനും വണ്ടിക്കൊപ്പം വരുന്നുണ്ട്. മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന എസ്‌യുവിക്ക് 18.90 ലക്ഷം മുതൽ 26.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Saturday, June 14, 2025, 12:00 [IST]
English summary
Mahindra be 6 electric suv with yellow wrap goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X