കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

സാങ്കേതികവിദ്യ, ഡിസൈൻ, സ്പെസിഫിക്കേഷനുകൾ എന്നിവയുടെ വികാസത്തിലൂടെയാണ് ഒരു കാറിന്റെ സമ്പൂർണതയിലേക്ക് എത്തുന്നത്. എന്നാൽ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഒരു ഉൽപ്പന്നം വിപണിയിൽ പൂർണമായും പരാജയപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

സങ്കൽപ്പിച്ച പ്രതികരണം നേടാൻ കഴിയാതെ കഴിഞ്ഞ ദശകത്തിൽ പരാജയപ്പെട്ട മഹീന്ദ്ര കാറുകളെ ഒന്നു പരിചയപ്പെട്ടാലോ? ശരിക്കും ഇന്നത്തെ കാലത്ത് മഹീന്ദ്രയുടെ കാറുകൾ അങ്ങനെ മോശമാവാറില്ലല്ലോ എന്നു ചിന്തിക്കുന്നവരും നമുക്കിടയിലുണ്ടാവും. പ്രത്യേകിച്ച് ഥാറും XUV700, XUV300 പോലുള്ള മോഡലുകളെല്ലാം അരങ്ങുവാഴുന്ന സമയത്ത്.

കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

മഹീന്ദ്ര ക്വാണ്ടോ

2012 ൽ പുറത്തിറക്കിയ മഹീന്ദ്ര ക്വാണ്ടോ ഒരു മിനി എസ്‌യുവി ആയിരുന്നു. സൈലോയുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ച ക്വാണ്ടോ അടിസ്ഥാനപരമായി ഒരു സബ്-4 മീറ്റർ വാഹനമായിരുന്നു. ഉയർന്ന റൈഡിംഗ് പൊസിഷൻ ആഗ്രഹിക്കുന്ന സിറ്റി ഉപയോഗത്തിനായി കൂടുതലും ഉപയോഗിക്കുന്നവരെ ലക്ഷ്യമാക്കിയാണ് കമ്പനി പുറത്തിറക്കിയിരുന്നത്.

കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

100 bhp കരുത്ത് നൽകുന്ന 1.5 ലിറ്റർ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എസ്‌യുവി വിപണിയിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. മഹീന്ദ്രയുടെ തീവ്രശ്രമങ്ങൾക്കിടയിലും മിഡ്-ലൈഫ് പരിഷ്ക്കാരങ്ങൾക്കു പോലും ക്വാണ്ടോയെ രക്ഷിക്കാനായില്ല. പിന്നീട് ഇതുമനസിലാക്കിയ ബ്രാൻഡ് മിനി എസ്‌യുവിയെ പയ്യെ വിപണിയിൽ നിന്നും പിൻവലിക്കുകയായിരുന്നു.

കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

മഹീന്ദ്ര വെരിറ്റോ വൈബ്

ഈ വാഹനത്തെ കുറിച്ച് ചിലപ്പോൾ നിങ്ങൾ കേട്ടിട്ടേയുണ്ടാകില്ല. എല്ലാത്തിനുമുപരി വെരിറ്റോ വൈബിന് വിപണിയിൽ വെറും അഞ്ചു വർഷത്തെ ആയുസ് മാത്രമാണുണ്ടായിരുന്നത്. 2013-ൽ പുറത്തിറക്കിയ ഈ മോഡൽ മഹീന്ദ്ര വെരിറ്റോ സെഡാനെ അടിസ്ഥാനമാക്കിയുള്ള ഒരു സബ്-4 മീറ്റർ ഹാച്ച്ബാക്കായിരുന്നു.

കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

ഷെവർലെ സെയിൽ-യു‌വി‌എ, ടൊയോട്ട എറ്റിയോസ് ലിവ എന്നിവയ്‌ക്കൊപ്പം മത്സരിക്കാനാണ് വാഹനം പുറത്തിറക്കിയതെങ്കിലും യഥാർത്ഥത്തിൽ ഒരു നല്ല എതിരാളിയാകാൻ വെരിറ്റോ വൈബിന് ഒരിക്കലും കഴിഞ്ഞില്ല.

കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

ഹാച്ച്ബാക്കിന് കരുത്തേകുന്നത് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ മാത്രമായിരുന്നു. അത് കേവലം 65 bhp കരുത്ത് മാത്രം ഉത്പാദിപ്പിക്കാനായിരുന്നു പ്രാപ്‌തമായിരുന്നത്. വാഹനത്തിന്റെ വിൽപ്പന വർധിപ്പിക്കാൻ കഴിയുന്ന ഒരു യൂണിക് സെല്ലിംഗ് പോയിന്റും വെരിറ്റോ വൈബിനില്ലായിരുന്നു എന്നുവേണം പറയാൻ.

കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

മഹീന്ദ്ര e2o

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളുടെ ഡിമാന്റ് ഇത്രയും വർധിക്കുന്നതിനു മുമ്പായി മഹീന്ദ്ര 2013 ൽ പുറത്തിറക്കിയ ഇവിയായിരുന്നു e2o എന്ന് വിളിക്കുന്ന ഇത്തിരി കുഞ്ഞൻ കാർ.

കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

2013-ൽ പുറത്തിറക്കിയ e2o ഓട്ടോമാറ്റിക് ഗിയർബോക്‌സ്, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന രണ്ട് ഡോറുകളുള്ള ഒരു ഹാച്ച്ബാക്ക് ആയിരുന്നു. ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് അവകാശപ്പെട്ടതിനാൽ e20 കാലംതെറ്റി വിപണിയിൽ എത്തിയ മോഡലായിരുന്നു എന്ന് നിസംശയം പറയാം.

കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

ആധുനിക സവിശേഷതകളോടെ മഹീന്ദ്ര e2o ഇന്നാണ് വിപണിയിൽ എത്തിയിരുന്നതെങ്കിൽ ചിത്രം ആകെ മാറുമായിരുന്നു. ഉയർന്നു നിൽക്കുന്ന ഇന്ധന വിലയിൽ ഈ ഇത്തിരി കുഞ്ഞൻ മികച്ചൊരു സിറ്റി കാറായി മാറുമായിരുന്നു. വിൽപ്പനയുടെ കാര്യത്തിൽ e2o ഇവിയെ പരാജയപ്പെടുത്തിയത് അതിന്റെ കുറഞ്ഞ റേഞ്ചും മോശം സമയവുമാണ്.

കഴിഞ്ഞ ദശാബ്ദത്തിൽ പൊട്ടിപാളീസായ മഹീന്ദ്ര കാറുകൾ

e20 ഇലക്ട്രിക് കാറിന് വേണ്ടത്ര കഴിവുണ്ടായിരുന്നോ ഇല്ലയോ എന്നത് മറ്റൊരു കാര്യമാണ്. e2o പോലെ ഒതുക്കമുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വിപണി ഒട്ടും തയ്യാറായിരുന്നില്ല എന്നതാണ് വസ്തുത. അക്കാലത്ത് കാർ ഒരു ആഡംബര വസ്‌തുവായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ ഇന്ന് അതൊരു അത്യാവിശ്യ കാര്യമായി മാറി കഴിഞ്ഞു.

More from DriveSpark

Article Published On: Sunday, May 1, 2022, 11:00 [IST]
English summary
Mahindra cars that have failed in the last 10 year
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X