മഹീന്ദ്ര ഇങ്ങനെയാണ്! ഇടിക്കൂട്ടിലെ സ്വർണതാരത്തിന് ഓഫ്-റോഡർ എസ്‌യുവി സമ്മാനം

മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളറിയാൻ ഇന്ത്യക്കാർക്ക് എപ്പോഴും പ്രത്യേക താത്പര്യമാണുള്ളത്. അതിനു പിന്നിലുള്ള പ്രധാന കാരണം കമ്പനിയുടെ ഉടമയായ ആനന്ദ് മഹീന്ദ്രയോടുള്ള ഒരു പ്രത്യേക ഇഷ്‌ടമാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. രാജ്യത്ത് നടക്കുന്ന സാമൂഹ്യപരമായ കാര്യങ്ങളിൽ ഇത്രയേറെ ഇടപഴകുന്ന മറ്റൊരു വണ്ടകമ്പനി മുതലാളിയുണ്ടോ എന്നുവരെ സംശയമായിരിക്കാം.

കായിക മേഖലയിൽ പ്രത്യേക നേട്ടങ്ങൾ കൈവരിക്കുന്ന താരങ്ങളെയെല്ലാം അഭിന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന കാര്യങ്ങളിലും ആനന്ദ് മഹീന്ദ്ര വളരെ പ്രശ്‌സ്തനാണ്. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും മറ്റ് അത്‌ലറ്റുകൾക്കുമെല്ലാം മഹീന്ദ്ര കാറുകൾ സമ്മാനിച്ച വാർത്തകളെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ലോക വനിത ബോക്‌സിംഗ് 2023 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ നിഖത് സരീന് ഥാർ എസ്‌യുവി കൈമാറിയിരിക്കുകയാണ് മഹീന്ദ്ര.

Mahindra Thar Delivered To 2023 Womens World Boxing Champion Nikhat Zareen

കായിക താരത്തിന് വാഹനം കൈമാറിയ വിവരം മഹീന്ദ്ര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. "ഇന്ത്യയിലെ ഏറ്റവും മികച്ച ബോക്‌സിംഗ് ചാമ്പ്യൻ ഇന്ത്യയുടെ ഏറ്റവും മികച്ച ഓഫ്-റോഡറിനേക്കാൾ ഒന്നും കുറയാതെയുള്ളത് അർഹിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ആരാധകരിലേക്ക് എത്തിക്കുന്നത്. ഈ വർഷം മാർച്ചിൽ നടന്ന 2023 IBA വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗം ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമസിനെ പരാജയപ്പെടുത്തിയാണ് നിഖത് സരീൻ രാജ്യത്തിനായി സ്വർണം നേടിയത്.

2023 ഐബിഎ വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലെ 'മഹീന്ദ്ര എമർജിംഗ് ബോക്‌സിംഗ് ഐക്കൺ' അവാർഡിന്റെ ഭാഗമായാണ് എസ്‌യുവി നിഖത് സരീന് ലഭിച്ചത്. ഓഗസ്റ്റ് ഒമ്പതിന് ഹൈദരാബാദിലെ ഒരു മഹീന്ദ്ര ഡീലർഷിപ്പിലൂടെയാണ് താരത്തിന് മഹീന്ദ്ര ഥാർ എസ്‌യുവി കൈമാറ്റം ചെയ്‌തത്. നാപോളി ബ്ലാക്ക് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന എസ്‌യുവിയാണ് നിഖത് സരീന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

Mahindra Thar Delivered To 2023 Womens World Boxing Champion Nikhat Zareen

നേരത്തെ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെ സമ്മാനത്തുകയായി ലഭിച്ച 100,000 ഡോളർ ഉപയോഗിച്ച് ഒരു മെർസിഡീസ് കാർ വാങ്ങാൻ പദ്ധതിയിട്ടിരുന്ന സമയത്താണ് ആനന്ദ് മഹീന്ദ്ര നിഖത് സരീന് ഥാർ എസ്‌യുവി സമ്മാനമായി നൽകുമെന്ന പ്രഖ്യാപനം വന്നത്. ഇതിനു ശേഷം ബെൻസ് കാർ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച താരം പിന്നീട് ആ പണം ഉപയോഗിച്ച് മാതാപിതാക്കളെ ഉംറക്കായി അയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ഥാർ എസ്‌യുവിയുടെ ഏത് വേരിയന്റാണ് നിഖത് സരീന് കൈമാറിയിരിക്കുന്നത് എന്ന കാര്യവും വ്യക്തമല്ല. RWD, 4WD എന്നിങ്ങനെ രണ്ട് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് മഹീന്ദ്ര ഥാർ വാഗ്ദാനം ചെയ്യുന്നത്. ഇതിന് 10.54 ലക്ഷം രൂപ മുതൽ 16.78 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യൻ വിപണിയിലെ ബജറ്റ് ഓഫ് റോഡർ എസ്‌യുവികളിലെ കിരീടംവെക്കാത്ത രാജാവാണ് ഥാർ.

Mahindra Thar Delivered To 2023 Womens World Boxing Champion Nikhat Zareen

നിലവിൽ മഹീന്ദ്ര ഭരിക്കുന്ന സെഗ്മെന്റിൽ മാരുതി ജിംനിയും ഫോഴ്‌സ് ഗൂർഖയുമാണ് എതിരാളികൾ. ഥാറിന്റെ RWD മോഡലുകളിൽ 117 bhp പവറിൽ പരമാവധി 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണുള്ളത്. അതുകൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ഇതേ വേരിയന്റിൽ കമ്പനി പുറത്തിറക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇനി 4WD വേരിയന്റുകളിലേക്ക് നോക്കിയാൽ 2.2 ലിറ്റർ ഡീസൽ എഞ്ചിന് 128 bhp കരുത്തിൽ 300 Nm torque വരെ നൽകാനാവും. അല്ലെങ്കിൽ 150 bhp പവറിൽ 320 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും മഹീന്ദ്ര ഥാറിൽ ലഭ്യമാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണുള്ളത്.

Mahindra Thar

രാജ്യത്തിനായി അംഗീകാരങ്ങൾ നേടിയ ഇന്ത്യൻ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി മഹീന്ദ്ര ഇത്തരത്തിൽ പുതിയ മോഡലുകൾ സമ്മാനിക്കുന്നത് ആദ്യമല്ലെങ്കിലും അപൂർവം ചില കമ്പനികൾ മാത്രമാണ് ഇത്തരത്തിൽ കൈയടി അർഹിക്കുന്ന കാര്യങ്ങൾ ചെയ്യാറുള്ളൂവെന്നതാണ് സത്യം. ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്‌ക്കായി ബ്രാൻഡ് XUV700 എസ്‌യുവിയുടെ സ്പെഷ്യൽ ജാവലിൻ എഡിഷൻ വരെ പുറത്തിറക്കിയിരുന്നു.

More from DriveSpark

Article Published On: Thursday, August 10, 2023, 15:08 [IST]
English summary
Mahindra deliver thar to 2023 women world boxing champion nikhat zareen
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X