കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

വാഹന ലോകത്തെ ഞെട്ടിച്ച വമ്പൻ ഹിറ്റായിരുന്നു ഓഗസ്റ്റ് 14-ന് ഇന്ത്യൻ വിപണിയിൽ അവതരിച്ച മഹീന്ദ്രയുടെ ഏറ്റവും പുതിയ XUV700 എസ്‌യുവി. 65,000 ബുക്കിംഗുകൾ നേടി സെഗ്മെന്റിൽ തരംഗമാവുമ്പോൾ ചില പ്രത്യേക കാര്യങ്ങളിൽ കൂടി ചെയ്‌ത് ശ്രദ്ധനേടുകയാണ് ആനന്ദ് മഹീന്ദ്രയും XUV700 മോഡലും.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സ്, പാരാലമ്പിക്‌സ് എന്നിവയിൽ ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്ച്ചവെച്ച പല താരങ്ങൾക്കും XUV700 സമ്മാനമായി പ്രഖ്യാപിച്ചവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നീരജ് ചോപ്രയ്ക്കായി എസ്‌യുവിയുടെ ജാവലിൻ എഡിഷൻ വരെ അതിൽ ഉൾപ്പെടുന്നുണ്ട്.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

കൂടാതെ പാരാലിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാരാലിമ്പ്യൻ സുമിത് ആന്റിലും XUV700 എസ്‌യുവിയുടെ ഒരു സ്പെഷ്യൽ എഡിഷൻ വേരിയന്റ് നൽകുമെന്നും കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതെല്ലാം യാഥാർഥ്യമാവുന്നതിനോട് അനുബന്ധിച്ച് പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ഇന്ത്യയുടെ ആദ്യ വനിതയായ ദീപ മാലിക്കിനായി പ്രത്യേക ഇരിപ്പിടമുള്ള XUV700 തയാറാക്കി മാതൃകയായിരിക്കുകയാണ് മഹീന്ദ്ര.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

ദീപ മാലിക്ക് മഹീന്ദ്ര റിസർച്ച് വാലി സന്ദർശിച്ച വേളയിലാണ് ഭിന്നശേഷിയുള്ള ആളുകൾക്ക് വാഹനത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്ന പ്രത്യേക സീറ്റുകൾ XUV700 എസ്‌യുവിയിൽ മഹീന്ദ്ര പരിചയപ്പെടുത്തിയത്. ഈ പ്രത്യേക ഇരിപ്പിടങ്ങൾ ഭിന്നശേഷിക്കാർക്ക് കാറിൽ പ്രവേശിക്കുന്നതും ഇറങ്ങുന്നതും വളരെ എളുപ്പമാക്കുന്നു.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

ഒക്ടോബർ 30-ന് ആദ്യ XUV700 അതിന്റെ ഉടമയ്ക്ക് കൈമാറി വാഹനത്തിന്റെ ഔദ്യോഗിക ഡെലിവറിയും കമ്പനി ആരംഭിക്കും. ഒക്ടോബർ ഏഴിന് ബുക്കിംഗ് ആരംഭിച്ചതു മുതൽ ഇതിനകം 65,000-ലധികം ബുക്കിംഗുകളാണ് എസ്‌യുവി നേടിയെടുത്തിരിക്കുന്നത്. ആദ്യം എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റുകൾക്കായുള്ള ഡെലിവറികളായിരിക്കും ആദ്യം നടത്തുക.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

അതേസമയം XUV700 മോഡലിന്റെ ഡീസല്‍ വേരിയന്റുകളുടെ ഡെലിവറി 2021 നവംബര്‍ അവസാന ആഴ്ച്ചയോടെ തുടങ്ങുമെന്നും മഹീന്ദ്ര ഉറപ്പു നൽകിയിട്ടുണ്ട്. ഇത്രയുമധികം ബുക്കിംഗുകൾ തുടക്കത്തിലെ തേടിയെത്തിയത് മോഡലിന് ഉത്തേജനമായിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾക്കായി ഡെലിവറി പ്രക്രിയ കാര്യക്ഷമമാക്കുന്നത് മഹീന്ദ്രയ്ക്ക് വലിയ വെല്ലുവിളിയാകും.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

എന്നാൽ ഈ വെല്ലുവിളി നേരിടാൻ ഡെലിവറി പ്രക്രിയ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ അൽഗോരിതം അധിഷ്ഠിത പ്രക്രിയ ആവിഷ്ക്കരിക്കുന്നതിനുമായി ഒരു മുൻനിര ആഗോള കൺസൾട്ടിംഗ് കമ്പനിയുമായി മഹീന്ദ്ര പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ കാർ നിർമാതാക്കളെല്ലാം നേരിടുന്ന സെമി കണ്ടക്‌ടർ ക്ഷാമവും മഹീന്ദ്ര നേരിടുന്നുണ്ട്.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

ഇതും കമ്പനി എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ മഹീന്ദ്രയുടെ ഥാർ എസ്‌യുവി ഇതുവരെ 75,000 ബുക്കിംഗുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതിൽ 50,000 പേർക്ക് ഇപ്പോഴും ഡെലിവറി ലഭിച്ചിട്ടില്ല. 2020 നവംബർ, ഡിസംബർ മാസങ്ങളിൽ ഥാർ ബുക്ക് ചെയ്ത ചില ഉടമകൾക്ക് ഇതുവരെ ഡെലിവറി ലഭിച്ചിട്ടില്ലെന്നതും ബ്രാൻഡ് നേരിടുന്ന നിർമാണ പ്രശ്‌നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

MX, AX3, AX5, AX7 എന്നിങ്ങനെ നാല് വേരിയന്റുകളിൽ അനേകം വകഭേദങ്ങളുമായാണ് XUV700 നിരത്തിലെത്തുന്നത്. നിലവിൽ 12.49 ലക്ഷം മുതൽ 22.99 ലക്ഷം രൂപ വരെയാണ് ഈ മിഡ്-സൈസ് എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ, അഞ്ച്, ഏഴ് സീറ്റ് ലേഔട്ട്, മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ എന്നി വ്യത്യസ്‌ത തരത്തിലും XUV700 സ്വന്തമാക്കാം.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

XUV500 എന്ന മുൻഗാമിയിൽ നിന്നും തികച്ചും അടിമുടി മാറ്റങ്ങളുമായാണ് XUV700 പുതുതലമുറയിലേക്ക് പരിവർത്തനം ചെയ്‌തിരിക്കുന്നത്. കൂടാതെ മഹീന്ദ്ര തങ്ങളുടെ പുത്തൻ എസ്‌യുവികൾക്കായി അവതരിപ്പിച്ച ലോഗോയും ഇടംപിടിച്ചിരിക്കുന്ന ആദ്യത്തെ മോഡലും ഇതുതന്നെയാണ്. അങ്ങനെ അനേകായിരം പുതുമകളും വ്യത്യസ്‌തതകളുമാണ് വാഹനത്തെ വ്യത്യസ്‌തമാക്കുന്നത്.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് XUV700 എസ്‌യുവിക്ക് തുടിപ്പേകുന്നത്. 200 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് എംസ്റ്റാലിയൻ ശ്രേണിയിൽ നിന്നുള്ള 2.0 ലിറ്റർ പെട്രോൾ യൂണിറ്റ്. അതേസമയം എംഹോക്ക് ഡീസൽ രണ്ട് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിലാണ് വിപണിയിൽ എത്തുന്നത്.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

ഡീസൽ AX ഓട്ടോമാറ്റിക് മോഡലുകളിൽ 185 bhp കരുത്തിൽ 450 Nm torque വികസിപ്പിക്കുമ്പോൾ മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ ടോർഖ് 420 Nm ആണ്. MX വേരിയന്റുകളിൽ ഡീസൽ എഞ്ചിൻ പരമാവധി 155 bhp പവറും 360 Nm torque ഉം ആണ് വാഗ്‌ദാനം ചെയ്യുന്നത്. ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഒരു ഓപ്ഷനായി ടോപ്പ് എൻഡ് ഡീസൽ വേരിയന്റുകളിൽ സ്വന്തമാക്കാം.

കൈയ്യടിക്കാം! ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കി മഹീന്ദ്ര XUV700

അതുമാത്രമല്ല സിപ്, സാപ്പ്, സൂം, കസ്റ്റം എന്നിങ്ങനെ 4 വ്യത്യസ്‌ത ഡ്രൈവിംഗ് മോഡുകളും XUV700 എസ്‌യുവിയുടെ ഡീസൽ എഞ്ചിനിൽ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ പ്രകടനവും സ്റ്റിയറിംഗ് പ്രതികരണവും മാറ്റുമെന്നാണ് കമ്പനി പറയുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra developed special seat for differently abled persons in xuv700
Story first published: Monday, October 25, 2021, 11:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X