എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന മഹീന്ദ്ര കാറുകൾ ഇന്ന് ഇന്ത്യക്കാർക്ക് കൂടുതൽ ജനപ്രിയമായി മാറിയിരിക്കുകയാണ്. മികച്ച നിർമാണ നിലവാരവും കിടിലൻ ഫീച്ചറുകളും നിറച്ച് എത്തുന്ന ബ്രാൻഡിന്റെ പുത്തൻ മോഡലുകളെല്ലാം വേറെ ലെവലായെന്നു വേണം പറയാൻ.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

ദേ ഇപ്പോൾ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്രയും പുതിയ സ്കോർപിയോ N എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. വാഹനം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച അദ്ദേഹം ട്വിറ്ററിൽ ചിത്രങ്ങളും പോസ്റ്റുചെയ്‌തിട്ടുണ്ട്. 'എനിക്ക് ഇതൊരു വലിയ ദിവസമാണ്. എന്റെ സ്‌കോർപിയോ ലഭിച്ചു. ഇതിന് നല്ലൊരു പേര് വേണം, ശുപാർശകൾക്ക് സ്വാ​ഗതം' എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

തന്റെ പുതിയ വാഹനത്തിന് പേര് നിർദ്ദേശിക്കാമോ എന്ന് ആനന്ദ് മഹീന്ദ്ര ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ടത് അത്ര ആശ്ചര്യമുള്ള കാര്യമല്ല. ട്വറ്ററിലൂടെ നിരന്തരം ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. അതേസമയം, ഏത് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

സ്‌കോർപിയോ എസ്‍യുവിയുടെ ആദ്യ തലമുറയും ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. ആൾട്യൂറാസ് G4, TUV 300 പ്ലസ്, ബൊലേറോ ഇൻവേഡർ, TUV300 എന്നിവയും ആനന്ദ് സ്വന്തമാക്കിയ മഹീന്ദ്ര വാഹനങ്ങളുടെ പട്ടികയിൽ പെടുന്നു. തന്റെ വാഹനങ്ങൾ താനല്ലാതേ വേറാര് ഉപയോഗിച്ച് കാണിക്കണം എന്ന ലൈനാണ് ഇദ്ദേഹം പിടിക്കുന്നത്.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

ശരിക്കും പറഞ്ഞാൽ അത്യാഡംബര മോഡലുകളുടെ പിന്നാലെ പോവാതെ സ്വന്തം ബ്രാൻഡിന്റെ വാഹനങ്ങൾ കൂടുതലായും ഉപയോഗിക്കുന്ന മഹത്തായ ഉദാഹരണമാണ് ആനന്ദ് മഹീന്ദ്ര. ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന പുതുതലമുറ സ്കോർപിയോ എസ്‌യുവിയെ ഇരുകൈയും നീട്ടിയാണ് വാഹന വിപണി സ്വീകരിച്ചിരിക്കുന്നത്.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

നിലവിൽ സ്‌കോർപിയോ N മോഡലിന് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില 11.99 ലക്ഷം രൂപ മുതൽ 23.9 ലക്ഷം രൂപ വരെയാണ്. 2022 ജൂലൈ 30-ന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് വെറും 30 മിനിറ്റിനുള്ളിൽ എസ്‌യുവിക്കായി 50,000-ത്തോളം ഉപഭോക്താക്കളാണ് ഇരച്ചെത്തിയത്.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

XUV700 ഹിറ്റായതു പോലെ തന്നെയാണ് ഇപ്പോൾ സ്കോർപിയോയുടെ വിജയവും. സ്‌കോർപിയോ N എസ്‌യുവിയുടെ ഒട്ടുമിക്ക വകഭേദങ്ങൾക്കും ഒരു വർഷത്തിലധികം ബുക്കുംഗ് പിരീഡ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മഹീന്ദ്ര ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ബുക്കിംഗ് വീണ്ടും തുറക്കാൻ സാധ്യതയുണ്ട്. പുതുതലമുറ മോഡലിനായുള്ള ഡെലിവറി കമ്പനി ഇന്ത്യയിലുടനീളം ആരംഭിച്ചിട്ടുണ്ട്.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

സ്കോർപിയോ N പതിപ്പിന്റെ ടോപ്പ് എൻഡ് വേരിയന്റുകളാണ് മഹീന്ദ്ര ആദ്യം വിതരണം ചെയ്യുന്നത്. Z2, Z4, Z6, Z8, Z8L എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് വാഹനം വിപണിയിൽ അണിനിരത്തിയിരിക്കുന്നത്. ആദ്യം ബുക്കുചെയ്ത 25,000 യൂണിറ്റിലെ Z8 വേരിയന്റിന്റെ വിതരണം നവംബർ മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

മഹീന്ദ്ര സ്‌കോർപിയോ N എന്നത് ഐക്കോണിക് ബ്രാൻഡിന്റെ പൂർണ തലമുറ മാറ്റമാണ്. ഏറ്റവും പുതിയ പതിപ്പ് രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. അതിൽ 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസലും 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും ഉൾപ്പെടുന്നു.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

രണ്ടും നാല് സിലിണ്ടർ യൂണിറ്റുകളാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കൂടാതെ പിൻ വീൽ ഡ്രൈവ് ലേഔട്ട് സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നുവെന്നതും സ്കോർപിയോ N എസ്‌യുവിയുടെ മാറ്റുകൂട്ടുന്നുണ്ട്. രണ്ട് എഞ്ചിനുകളിലും 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ സാധിക്കും.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

സ്കോർപിയോയുടെ എൻട്രി ലെവൽ ഡീസൽ മാനുവൽ വേരിയന്റ് 130 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കുമ്പോൾ മിഡ്,ടോപ്പ് വേരിയന്റുകളിൽ പവർ കണക്കുകൾ 170 bhp, 370 Nm എന്നിങ്ങനെയായി മാറും. അതേസമയം പെട്രോൾ ടോപ്പ് എൻഡിൽ ടോർക്ക് 400 Nm ആയി വർധിക്കുകയും ചെയ്യും.

എന്റെ ബ്രാൻഡ് എന്റെ വണ്ടി! Scorpio-N എസ്‌യുവി സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര; പേരിടാൻ ആരാധകരോട് നിർദേശം

പെട്രോൾ എഞ്ചിൻ 200 bhp, 370 Nm torque (മാനുവൽ), 200 bhp, 380 Nm torque (ഓട്ടോമാറ്റിക്) എന്നീ രണ്ട് വ്യത്യസ്‌ത ട്യൂണിംഗിലും ലഭ്യമാവും. പൂനെയ്ക്കടുത്തുള്ള ചക്കൻ ഫാക്ടറിയിലാണ് മഹീന്ദ്ര സ്കോർപിയോ N നിർമിച്ചിരിക്കുന്നത്. എസ്‌യുവി ഇപ്പോൾ 6, 7 സീറ്റ് ഓപ്ഷനുകളിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Saturday, October 8, 2022, 9:31 [IST]
English summary
Mahindra group chairman anand mahindra just taken delivery of the all new scorpio n suv
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X