ബോംബോ വെടിയുണ്ടയോ, അതൊന്നും ഇവിടെ സീനല്ല! ഇന്റർനെറ്റിൽ തരംഗമായി സൈന്യത്തിന്റെ പോരാളി
യുദ്ധമെന്ന് കേൾക്കുമ്പോഴേ ഓർമ വരുന്നത് വലിയ ടാങ്കുകളും ആകാശത്തുകൂടെ പായുന്ന യുദ്ധവിമാനങ്ങളുമാണ്. ഇന്ത്യൻ സായുധ സേനയുടെ സുപ്രധാന ശക്തികളിൽ ഒന്നാണ് ആർമ്‌ഡ് അഥവാ കവചിത വാഹനങ്ങൾ. ഗതാഗതം, നിരീക്ഷണം, യുദ്ധം, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സൈനികരും നിയമ നിർവഹണ ഏജൻസികളും പലപ്പോഴും ഈ വാഹനങ്ങൾ ഉപയോഗിക്കാറുണ്ട്.
നമ്മുടെ പ്രാദേശിക വാഹന നിർമാതാക്കൾ പണിതിറക്കുന്ന ഇത്തരം പല മോഡലുകളും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗവുമാണ്. മഹീന്ദ്രയുടെ ലൈറ്റ് സ്പെഷ്യലിസ്റ്റ്, ഓൾ-ടെറൈൻ വാഹനവും സൈന്യത്തിന്റെ പ്രത്യേക വാഹന വ്യൂഹത്തിലെ കേമൻമാരാണ്. 1,300 ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വാഹനങ്ങൾക്കായി 2021-ൽ പ്രതിരോധ മന്ത്രാലയം മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് ഇത്തരം മോഡലുകൾ സേവനത്തിനായി സൈന്യത്തിലേക്ക് എത്തുന്നത്.

മഹീന്ദ്ര ആർമർഡ് ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ (ALSV) സൈനിക, പ്രതിരോധ സേനകളുടെ ഉപയോഗത്തിനായി നിർമ്മിച്ച ഒരു ലൈറ്റ് ആർമഡ് സ്പെഷ്യലിസ്റ്റ് വാഹനമാണ്. മഹീന്ദ്ര എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് പ്രസിഡന്റ് വിനോദ് സഹായ്, ഈ വാഹനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ആർമിയുടെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നെറ്റിസൻസ് ഏറ്റെടുത്തും കഴിഞ്ഞു.
മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് എന്ന കമ്പനി വികസിപ്പിച്ച ഈ വാഹനത്തിന് ധാരാളം പ്രത്യേകതകളാണുള്ളത്. ALSV B7, STANAG ലെവൽ II വരെ ബാലിസ്റ്റിക് പരിരക്ഷ വരെ നൽകുന്നുണ്ട്. ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വാഹനങ്ങളും ഓൾ-ടെറൈൻ വാഹനങ്ങളും ഇന്ത്യൻ സൈന്യത്തിന് ഏതുതരം ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാനുള്ള പ്രത്യേക ഉദ്ദേശ്യത്തോടെ നിർമിച്ചവയാണ്.
മഹീന്ദ്ര സായുധ സേനയ്ക്കുള്ള ഈ പ്രത്യേക വാഹനങ്ങൾ നാല് സീറ്റർ മോഡലുകളായാണ് രൂപാന്തരപ്പെട്ടിരിക്കുന്നതും. കൂടാതെ 1,600 കിലോഗ്രാം ഭാരം വഹിക്കാനും ഇതിന് കഴിയും. 80 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്ക് സജ്ജീകരിച്ചിരിക്കുന്ന ഇവയ്ക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഓടിക്കാനുമാവും. വണ്ടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പരുക്കൻ ഭൂപ്രദേശങ്ങളിലൂടെ വാഹനത്തെ ബുദ്ധിമുട്ടില്ലാതെ നയിക്കാൻ ഡ്രൈവറെ പ്രാപ്തമാക്കുന്നു.
കൂടാതെ 7.62 mm വെടിയുണ്ടകളെ നേരിടാൻ കഴിയുന്ന ബാലിസ്റ്റിക് സംരക്ഷണത്തോടെയാണ് വാഹനങ്ങൾ വരുന്നതെന്നും മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് അവകാശപ്പെടുന്നു. കഠിനമായ ഭൂപ്രദേശങ്ങളിലൂടെ ഇന്ത്യൻ സൈന്യത്തിന് ചലനശേഷി നൽകുന്നതിനു പുറമേ, സായുധ സേനാംഗങ്ങളെ ആവശ്യാനുസരണം യുദ്ധത്തിൽ ഏർപ്പെടാൻ പ്രാപ്തരാക്കുന്ന ഉപകരണങ്ങളുമായാണ് ഈ വാഹനങ്ങൾ വരുന്നത്.

ഈ വാഹനങ്ങളിൽ ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചറുകളും ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും വരെ സജ്ജീകരിച്ചിരിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. അവ പേഴ്സണൽ കാരിയറുകളായും വരെ ഉപയോഗിക്കാനാവും. കൂടാതെ സപ്ലൈസ്, വെടിമരുന്ന്, തുടങ്ങിയ ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കാമെന്നാണ് മഹീന്ദ്ര പറയുന്നത്. ദ്രുത പ്രതികരണ ടീമുകളെ ആവശ്യാനുസരണം കൊണ്ടുപോകുന്നതിനും അവ ഉപയോഗിക്കാം.
മഹീന്ദ്ര കവചിത വാഹനത്തിന് കരുത്തേകുന്നത് ഒരു ശക്തമായ 3.2 ലിറ്റർ മൾട്ടി ഫ്യുവൽ ഡീസൽ എഞ്ചിനാണ്. അത് 4x4 ഡ്രൈവ്ട്രെയിനുമായി ഫ്രണ്ട്, റിയർ ഡിഫറൻഷ്യൽ ലോക്കുകൾ എന്നിവയുമായി ജോടിയാക്കിയാണ് എത്തുന്നത്. എഞ്ചിന് പരമാവധി 212 bhp പവറോളം ഉത്പാദിപ്പിക്കാനാവും. സെൽഫ്-റിക്കവറി വിഞ്ച്, സെൻട്രൽ-ടൈപ്പ് ഇൻഫ്ലേഷൻ സിസ്റ്റമുള്ള ഹൈ-ട്രാവൽ ഓൾ-വീൽ ഇൻഡിപെൻഡന്റ് സസ്പെൻഷൻ എന്നിവയും കമ്പനി ഇതിൽ ഒരുക്കിയിട്ടുണ്ട്.
ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഇതിന് വെറും 12 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ കവചിത വാഹനത്തിനാവും. ഒരു സെൽഫ് റിക്കവറി വിഞ്ച്, സെൻട്രൽ-ടൈപ്പ് ഇൻഫ്ലിംഗ് സിസ്റ്റം ഉള്ള ഹൈ-ലെവൽ ഓൾ-വീൽ ഇൻഡിപെൻഡന്റ് സസ്പെൻഷൻ എന്നിവയും മാര്‍ക്‌സ്മാന്‍, എഎസ്എല്‍വി തുടങ്ങിയ കവചിത വാഹനങ്ങള്‍ മഹീന്ദ്ര മുമ്പും സൈനിക ആവശ്യങ്ങൾക്കായി നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








