YouTube

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

ഇന്ത്യൻ വിപണിയിൽ അവിശ്വസനീയമാംവിധം വിജയം കൊയ്‌ത മോഡലാണ് പോയ വർഷം വിപണിയിൽ എത്തിയ മഹീന്ദ്ര ഥാർ. എസ്‌യുവി വാഹനങ്ങളുടെ പര്യായമായാണ് ഇവനെ ഏവരും കരുതപ്പെടുന്നതും. നീണ്ട ബുക്കിംഗ് കാലയളവാണ് മോഡലിനുള്ളതെങ്കിലും ഥാറിനായുള്ള ഡിമാന്റും വളരെ ഉയർന്നതാണ്.

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

എന്നിരുന്നാലും ആളുകൾക്കുള്ള ഒരു ആശങ്ക എസ്‌യുവിയുടെ കുറഞ്ഞ ഇന്ധനക്ഷമതയാണ്. പ്രത്യേകിച്ച് ടർബോ പെട്രോൾ എഞ്ചിൻ വേരിയന്റുകൾക്ക്. ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ വില ഇതിനകം തന്നെ പലർക്കും തിരിച്ചടിയായിട്ടുണ്ട്. അതിനാൽ തന്നെ പല ആളുകളും സിഎൻജി പോലുള്ള ബദൽ ഇന്ധന ഓപ്ഷനുകളിലേക്ക് നീങ്ങുകയാണ്.

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

ബജറ്റ് കാറുകളിൽ പലതും ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റിനൊപ്പം നിരത്തിലെത്തുന്നുണ്ടെങ്കിലും എസ്‌യുവിയെ സിഎൻജിയിലേക്ക് പരിവർത്തനം ചെയ്‌ത് ആരും കണ്ടിട്ടില്ല. എന്നാൽ ഈ കഥ പഴങ്കഥയാക്കി പെട്രോൾ ഥാർ സിഎൻജിയിൽ പ്രവർത്തിക്കുമോ ഇല്ലയോ എന്ന് ഒരു സിഎൻജി ഡീലർ പരിശോധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായി മാറിയിരിക്കുകയാണ്.

ഗ്രീൻ ഫ്യൂവൽസ് എന്ന യൂട്യൂബ് ചാനലാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. ഥാറിന്റെ ബൂട്ടിന് 12 കിലോ അല്ലെങ്കിൽ 14 കിലോ സിലിണ്ടറിന് അനുയോജ്യമാകുമെന്നാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. എന്നാൽ എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ ഡയറക്‌ട് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതിനാൽ അതിന് ഒരു പ്രത്യേക സിഎൻജി കിറ്റ് ആവശ്യമാണെന്നതും ശ്രദ്ധേയമാണ്.

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനുകളെ പിന്തുണയ്ക്കുന്ന ഒരു കിറ്റ് ലഭ്യമാണെന്നും ആയതിനാൽ തന്നെ സിഎൻജിയിൽ ഥാർ വിജയകരമായി പ്രവർത്തിക്കണമെന്നും വീഡിയോ തെളിയിക്കുന്നു. സിഎൻജിയിൽ ഓടുമ്പോൾ ഥാർ കിലോയ്ക്ക് 20 കിലോമീറ്റർ ഇന്ധനക്ഷമത നൽകണമെന്നാണ് പറയുന്നത്.

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

അതായത് ഒരു കിലോമീറ്ററിന് ഏകദേശം 3 മുതൽ 3.15 രൂപ മാത്രം മതിയെന്ന് സാരം. അടുത്തിടെ പുറത്തിറക്കിയ XUV700 മിഡ്-സൈസ് എസ്‌യുവിയിലും ഈ സിഎൻഡി കിറ്റ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

നിലവിൽ മഹീന്ദ്ര ഥാറിന് പെട്രോളിനൊപ്പം ഡീസൽ എഞ്ചിനും തെരഞ്ഞെടുക്കാനാവും. പെട്രോൾ എഞ്ചിൻ 2.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ്. അത് ഡയറക്‌ട് ഇഞ്ചക്ഷൻ സംവിധാനത്തോടെയാണ് വരുന്നത്. എഞ്ചിൻ പരമാവധി 150 bhp പവർ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ടോർഖ് ഔട്ട്പുട്ട് തെരഞ്ഞെടുക്കുന്ന ഗിയർബോക്സിനെ ആശ്രയിച്ചിരിക്കുന്നു.

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

അതിനാൽ, 6 സ്പീഡ് മാനുവൽ ഗിയർബോക്‌സിന് 300 Nm torque വികസിപ്പിക്കുമ്പോൾ മറുവശത്ത് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന് 320 Nm torque ആണ് നൽകാൻ കഴിയുക.2.2 ലിറ്റർ ഡീസൽ എഞ്ചിനിൽ പരമാവധി 130 bhp കരുത്തിൽ 300 Nm torque ആണ് നിർമിക്കുന്നത് .

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

ഡീസൽ എഞ്ചിന് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് എഞ്ചിനുകളും 4×4 ഓൾവീൽ ഡ്രൈവ് സംവിധാനവും ലോ റേഞ്ച് ട്രാൻസ്ഫർ കേസും സ്റ്റാൻഡേർഡായാണ് നൽകുന്നത്.

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

നിലവിൽ, മഹീന്ദ്ര ഥാർ മൂന്ന് ഡോർ എസ്‌യുവിയായി മാത്രമാണ് വിപണിയിൽ എത്തുന്നത്. ഇതിന് 12.78 ലക്ഷം രൂപ മുതൽ 15.08 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില. എസ്‌യുവിയുടെ 5 ഡോർ പതിപ്പിന്റെ വികസന പ്രവർത്തനങ്ങളും കമ്പനി ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. ഇതിന് ഒരേ ബോക്‌സി ഡിസൈൻ ഭാഷ്യം തന്നെയായിരിക്കും ഉണ്ടായിരിക്കുക. പക്ഷേ നീളമുള്ള വീൽബേസുമായായിരിക്കും വാഹനം വിപണയിൽ എത്തുക.

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

ഇതിന് ശരിയായ പിൻ ഡോറുകളുള്ളതിനാൽ പിന്നിലെ യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ അകത്തേക്കും പുറത്തേക്കും കയറാൻ കഴിയും. മൂന്ന് ഡോറുകളുള്ള ഥാറിൽ പിന്നിലെ യാത്രക്കാർ മുൻ സീറ്റുകൾ മുന്നോട്ട് നീക്കി വേണം കയറാൻ. പ്രത്യേകിച്ച് പ്രായമായവർക്ക് ഇത് വളരെ പ്രയാസമായ കാര്യമാണ്. മഹീന്ദ്ര ഥാറിന്റെ 5 ഡോർ വകഭേദം നിരവധി പരിഷ്ക്കരണങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുമെന്നാണ് കമ്പനി സൂചന നൽകിയിരിക്കുന്നത്.

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

റൈഡിംഗ് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സസ്‌പെൻഷൻ ഉൾപ്പടെയുള്ള കാര്യങ്ങളിൽ കാര്യമായ പരിഷ്ക്കാരങ്ങളും നടപ്പിലാക്കി മഹീന്ദ്ര ഥാറിനെ കൂടുതൽ മികവുറ്റതാക്കും. 2023 ഓടെയാകും എസ്‌യുവിയുടെ ഈ പുത്തൻ മോഡൽ വിപണിയിൽ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവി മോഡലുകൾക്കായി കമ്പനി പരിചയപ്പെടുത്തിയ പുതിയ ലോഗോ ഥാറിന്റെ 5 ഡോർ പതിപ്പിലേക്ക് എത്തുമോ എന്ന കാര്യവും കാത്തിരുന്നു കാണേണ്ടി വരും.

മൈലേജ് ഒരു പ്രശ്‌നമാക്കേണ്ട, കിലോമീറ്ററിന് ചെലവ് വെറും 3 രൂപ, Thar എസ്‌യുവി സിഎൻജിയിലും ഓടും!

നിലവിലുള്ള ഥാറിന്റെ അതിന്റെ പ്ലാറ്റ്ഫോം, ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ, എഞ്ചിൻ സജ്ജീകരണം എന്നിവ തന്നെയായിരിക്കും എസ്‌യുവിയുടെ വിപുലീകൃത വേരിയന്റും മുമ്പോട്ടുകൊണ്ടു പോവുക. ഇതിനു പുറമെ മഹീന്ദ്രയുടെ പുതിയ പദ്ധതിയുടെ കീഴിൽ 2026 വരെ നിരവധി പുതിയ മോഡലുകളാണ് വിപണിയിലേക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra thar petrol suv converted with aftermarket cng kit details
Story first published: Friday, October 29, 2021, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X