ഇതൊക്കെയെന്ത്, മഹീന്ദ്ര ഥാര്‍ രക്ഷകനാവുമ്പോള്‍ — വീഡിയോ

ഇന്ത്യയിൽ ലഭ്യമായ വാഹനങ്ങളിൽ ഏത് തരം നിരത്തുകളിലും ഓടിക്കാവുന്ന ഒന്നാണ് മഹീന്ദ്ര ഥാർ 4X4 എന്നത്. ലൈഫ്സ്റ്റൈൽ വാഹനമായി മാത്രമല്ല ഥാർ CRDe 4X4 എന്ന എസ്‌യുവി നിർമ്മിച്ചിട്ടുള്ളത്, മറ്റൊരുപാട് സവിശേഷതകൾ ഉള്ളൊരു വാഹനം കൂടിയാണ് ഥാർ 4X4.

ഇതൊക്കെയെന്ത്, മഹീന്ദ്ര ഥാര്‍ രക്ഷകനാവുമ്പോള്‍ — വീഡിയോ

തന്റെ ശേഷിയിൽ കവിഞ്ഞുള്ള പ്രകടനമാണ് ഥാർ 4X4 ഇപ്പോൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെയൊരു മരുഭൂമിയിലെ മണലിൽ പൂണ്ടുപോയ ടൂറിസ്റ്റ് ബസ്സിനെ പുറത്തെടുത്ത് കൊണ്ടാണ് ഥാർ 4X4 കരുത്ത് തെളിയിച്ചത്.

ഇതൊക്കെയെന്ത്, മഹീന്ദ്ര ഥാര്‍ രക്ഷകനാവുമ്പോള്‍ — വീഡിയോ

മുഴുവൻ വീഡിയോയും താഴെ നൽകിയിരിക്കുന്നു.

ഒരു സ്ട്രാപ്പ് ഉപയോഗിച്ച് ബസ്സിനെ പുറത്തെടുക്കാൻ ഥാർ CRDe 4X4 ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ആദ്യം കാണാൻ സാധിക്കുന്നത്.

Most Read: വാഗണ്‍ആര്‍ മാത്രമല്ല, പുത്തന്‍ ബലെനോയും ഉടന്‍ - തുടക്കം ഗംഭീരമാക്കാന്‍ മാരുതി

ഇതൊക്കെയെന്ത്, മഹീന്ദ്ര ഥാര്‍ രക്ഷകനാവുമ്പോള്‍ — വീഡിയോ

ബസ്സിനെ പൂർണമായും പുറത്തെടുക്കാൻ ഥാർ CRDe 4X4 ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും മണലിൽ ഗ്രിപ്പ് കിട്ടാത്തത് ആദ്യഘട്ടത്തിൽ ഈ ശ്രമം വിഫലമാവാൻ കാരണമാവുന്നു. ഇത് കണ്ട് നിന്ന ബസ്സ് യാത്രക്കാർ ഉടൻ തന്നെ ബസ്സിന് പുറകിൽ ചെന്ന് ബസ്സ് തള്ളുന്നുണ്ട്.

ഇതൊക്കെയെന്ത്, മഹീന്ദ്ര ഥാര്‍ രക്ഷകനാവുമ്പോള്‍ — വീഡിയോ

ഈ സന്ദർഭം കൂടുതൽ ഫലപ്രദമായിത്തന്നെ ഥാർ ഡ്രൈവർ വിനിയോഗിച്ചപ്പോൾ തുടക്കത്തിൽ അസാധ്യമായത് ഒടുവിൽ സാധ്യമായി. ഥാർ CRDe 4X4 മണലിൽ പൂണ്ടുപോയ ടൂറിസ്റ്റ് ബസ്സിനെ പുറത്തെത്തിച്ചു.

ഇതൊക്കെയെന്ത്, മഹീന്ദ്ര ഥാര്‍ രക്ഷകനാവുമ്പോള്‍ — വീഡിയോ

മഹീന്ദ്ര ഥാർ CRDe 4X4 -ന്റെ 2.5 ലിറ്റർ ടർബോ ചാർജിങ്ങ് ഡീസൽ എഞ്ചിൻ 105 Bhp കരുത്തും 247 Nm torque ഉം നൽകുന്നു. 4X4 ലോ റോഞ്ചിന്റെ കാര്യത്തിലിത് ഇരട്ടി torque ഥാർ നൽകുന്നുണ്ട്. ഇത് 4X4 ലോ റോഞ്ചിൽ ആകെമൊത്തത്തിൽ 550 Nm torque ലഭിക്കാൻ കാരണമാവുന്നു.

ഇതൊക്കെയെന്ത്, മഹീന്ദ്ര ഥാര്‍ രക്ഷകനാവുമ്പോള്‍ — വീഡിയോ

അത് കൊണ്ടാണ് ഈ ഓഫ് റോഡർ എസ്‌യുവിക്ക് തന്നെക്കാൾ ഇരട്ടിയിലധികം ഭാരമുള്ള, ബസ്സ് പോലുള്ള ഹെവി വാഹനങ്ങൾ വലിച്ചെടുക്കാനാവുന്നത്. ഡൽഹി എക്സ് ഷോറൂമിൽ 9.37 ലക്ഷം രൂപയാണ് ഥാർ CRDe 4X4 -ന്റെ വില. മഹീന്ദ്ര ഥാറിന്റെ റൂറൽ ഫോക്കസിങ്ങ് മോഡലായ ഥാർ DI വകഭേദവും വിൽപനയ്ക്കുണ്ട്.

ഇതൊക്കെയെന്ത്, മഹീന്ദ്ര ഥാര്‍ രക്ഷകനാവുമ്പോള്‍ — വീഡിയോ

ഥാർ DI 4X2 വകഭേദത്തിന്റെ വില തുടങ്ങുന്നത് 6.53 ലക്ഷം രൂപ മുതൽ 7.06 ലക്ഷം രൂപ വരെയാണ്. ഥാർ DI ന്റെ 2.5 ലിറ്റർ M2DICR എഞ്ചിന് 63 Bhp കരുത്തും180 Nm torque ഉം നൽകാനാവും. ഥാറിന്റെ എല്ലാ വകഭേദങ്ങൾക്കും അഞ്ച് സ്പീഡ് മാനുവൽ ഗിയർ ബോക്സാണുള്ളത്.

Most Read: പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

ഇതൊക്കെയെന്ത്, മഹീന്ദ്ര ഥാര്‍ രക്ഷകനാവുമ്പോള്‍ — വീഡിയോ

പക്ഷേ, ഇത്തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങളെല്ലാം വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമേ നടത്താൻ പറ്റൂ. കാരണം ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടിയല്ല മഹീന്ദ്ര ഥാറിന്റെ രൂപകൽപന എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

തുടർച്ചയായി ഇത്തരത്തിലുള്ള പ്രവൃത്തികളിലേർപ്പെട്ടാൽ ഥാറിന്റെ മെക്കാനിക്കൽ ഭാഗങ്ങൾ മുറിഞ്ഞുപോവാൻ സാധ്യതയേറെയാണ് എന്നതാണ് കാരണം. വീഡിയോയിലേത് പോലെ ചെറിയ ദൂരത്തേക്ക് മാത്രം ഇത്തരത്തിൽ ഉപയോഗിക്കാമെന്നല്ലാതെ ഒരുപാട് ദൂരത്തേക്കുള്ള രക്ഷാപ്രവർത്തനത്തിന് ഥാറിനെ ഉപയോഗിക്കാനാവില്ല.

Most Read Articles

Malayalam
English summary
mahindra thar rescues stucked bus from sand: read in malayalam
Story first published: Friday, January 4, 2019, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X