ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാൻ

ബഡ്ജറ്റ് ഫ്രണ്ട്ലി ലക്ഷ്വറി ക്യാമ്പർ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനായി ഗവേഷണ കേന്ദ്രമായ ഐഐടി മദ്രാസ് ഇൻകുബേറ്റഡ് കാരവൻ നിർമാണ കമ്പനിയായ ക്യാമ്പര്‍വാന്‍ ഫാക്ടറിയുമായി ഒരു സഹകരണ കരാറിൽ ഒപ്പിട്ടതായി പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍ ഡിസൈനുകളും മോഡലുകളും കരാറിന്‍റെ ഭാഗമായി മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിക്കും. ഡബിൾ-ക്യാബ് ബൊലേറോ ക്യാമ്പർ ഗോൾഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന ഈ മോഡൽ കൊവിഡ് കാലത്ത് ഏറെ ശ്രദ്ധ നേടിയ സെൽഫ് ഡ്രൈവ് ടൂറിസം മേഖലയെ പരിപാലിക്കാനായാണ് രൂപംകൊടുക്കുന്നത്.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

ആദ്യമായാണ് ഒരു ഇന്ത്യൻ വാഹന നിർമാണ കമ്പനി കാരവൻ സെഗ്‌മെന്റിലേക്ക് കടക്കുന്നത് എന്നും മഹീന്ദ്ര പറയുന്നു. ബൊലേറോ ഗോൾഡ് ക്യാമ്പർ ലക്ഷ്വറി ക്യാമ്പർ ട്രക്കുകളിൽ സ്മാർട്ട് വാട്ടർ സൊല്യൂഷനുകൾ, മനോഹരമായി രൂപകൽപ്പന ചെയ്ത ഫിറ്റിംഗുകൾ, എല്ലാ യാത്രക്കാർക്കും സൗകര്യപ്രദമായ ഇന്റീരിയറുകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ നൽകുമെന്ന് മഹീന്ദ്ര അറിയിച്ചു.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

ഓരോ ക്യാമ്പർ ട്രക്കും നാല് പേർക്ക് ഉറങ്ങാനുള്ള സൗകര്യം, നാല് പേർക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം, ബയോ ടോയ്‌ലറ്റും ഷവറും ഘടിപ്പിച്ച വിശ്രമമുറി, മിനി ഫ്രിഡ്ജും മൈക്രോവേവും ഉള്ള സമ്പൂർണ അടുക്കള, ഓപ്ഷണൽ എയർ കണ്ടീഷണർ എന്നിവ വാഗ്ദാനം ചെയ്യും. ടെലിവിഷനും മറ്റ് സൗകര്യങ്ങളും ഉൾപ്പെടെ മൾട്ടിമീഡിയ അനുഭവവും വാഹനത്തിലുണ്ടാവും.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

ഈ വാഹനങ്ങളുടെ ഡ്രൈവർക്ക് പ്രത്യേക ലൈസൻസോ നൈപുണ്യമോ ആവശ്യമില്ലെന്നതും പദ്ധതിയുടെ ആകർണങ്ങളിൽ ഒന്നാണ്. അതിനാൽ ടൂർ ഓപ്പറേറ്റർമാർക്ക് ഈ വാഹനങ്ങൾ എളുപ്പത്തിൽ വാടകയ്ക്ക് എടുക്കാൻ കഴിയും. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇത്തരം വാഹനങ്ങൾ ഒരു സ്വകാര്യ മൊബൈൽ വാഹനം മാത്രമല്ല സുരക്ഷിതമായ ഇടം നൽകാനുള്ള കഴിവുകളുമുണ്ടായിരിക്കും.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

ഈ ക്യാമ്പർ വാഹനത്തോടൊപ്പം ഒരാൾക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തും വിദൂര സ്ഥലങ്ങളിലേക്ക് പോലും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത് ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രയോജനകരമാകും.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനകം കാരവന്‍ ടൂറിസം നയങ്ങള്‍ പ്രഖ്യാപിക്കുകയും ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നതിനാൽ ഈ സംരംഭത്തിന് തീർച്ചയായും ഏറെ സാധ്യതകളുണ്ട്. കൂടാതെ ഈ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി നിരവധി മറ്റു സംസ്ഥാനങ്ങളും കാരവൻ പാർക്കുകൾ സ്ഥാപിക്കുന്നത് പോലെയുള്ള നിരവധി സംരംഭങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

കേരളത്തിനു പുറമെ മഹാരാഷ്ട്ര, കർണാടക, ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനകം കാരവൻ നയങ്ങൾ പ്രഖ്യാപിക്കുകയും അത് വിപുലമായി പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു വരികയാണിപ്പോൾ. ഇതിനു പുറമെ മറ്റ് പല സംസ്ഥാന സർക്കാരുകളും തങ്ങളുടെ കാരവൻ ടൂറിസം പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

ക്യാമ്പർവാൻ ഫാക്ടറിയുമായുള്ള തങ്ങളുടെ സഖ്യം ഉയർന്ന നിലവാരമുള്ളതും എന്നാൽ പരുക്കനായതുമായ ക്യാമ്പർ ട്രക്കുകൾ നിർമിക്കുന്നത് ഇന്ത്യയുടെ ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തിന് ഒരു പുതിയ തരം സാഹസികത തേടുന്നവരെ സഹായിക്കാനും വ്യാവസായിക പ്രവർത്തനങ്ങൾക്ക് പുതിയ ഉറവിടവും ലാഭം ചേർക്കാനും ഒരു അനുഗ്രഹവുമായിരിക്കുമെന്ന് മഹീന്ദ്രയുടെ ഹരീഷ് ലാൽചന്ദാനി പറഞ്ഞു.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായുള്ള സഹകരണം ഇന്ത്യന്‍ കാരവന്‍ വിപണിയിലെ ഒരു പ്രധാന ചുവടുവെയ്പാണെന്നും, ഇന്ത്യയിലെ കാരവന്‍ ടൂറിസം രംഗത്ത് ഇത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നും ക്യാമ്പര്‍വാന്‍ ഫാക്ടറി ഡയറക്ടര്‍ കെഎം വന്ധനും അഭിപ്രായപ്പെട്ടു.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

ബൊലേറോ ക്യാമ്പർ ഗോൾഡ് ഡബിൾ ട്രക്ക് ഈ ക്യാമ്പർ പതിപ്പുകൾക്ക് അടിത്തറ പാകുന്ന ഒരു തെളിയിക്കപ്പെട്ട വാഹനമാണ്. മാത്രമല്ല അതിന്റെ വിശ്വാസ്യത, പ്രകടനം, കാര്യക്ഷമത, പരുഷത, കഠിനമായ ഭൂപ്രദേശങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയ്ക്ക് അംഗീകാരം നൽകുകയും ചെയ്യുന്നു.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

ഏകദേശം 9 ലക്ഷം രൂപ മുതലാണ് ബൊലേറോ ക്യാമ്പർ ഗോൾഡിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മറ്റ് ബൊലേറോ പിക്കപ്പ് മോഡലുകളെപ്പോലെ 13 മുതൽ 15 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്ന കരുത്തുറ്റതും വിശ്വസനീയവുമായ എഞ്ചിനാണ് ക്യാമ്പറിന് ലഭിക്കുന്നത്.

ബൊലേറോയുടെ ലക്ഷ്വറി കാരവൻ നിർമിക്കാൻ മഹീന്ദ്ര, ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍

ഈ പിക്കപ്പ് 1000 കിലോഗ്രാം പേലോഡ് വാഗ്ദാനം ചെയ്യുന്ന വലിയ വലിപ്പവും ശക്തമായ കാർഗോ ഡെക്കുമായി വരുന്നതാണ് പുതിയ കാരവൻ പതിപ്പിനും സഹായകരമാവുന്നത്. 2735 കിലോഗ്രാം ഭാരമാണ് വാഹനത്തിനു മൊത്തത്തിലുള്ളത്. ലാസ്റ്റ് മൈൽ കാർഗോ, ലോജിസ്റ്റിക്സ്, ഗതാഗത ആവശ്യങ്ങൾ എന്നിവയ്ക്കായി തെരഞ്ഞെടുക്കാനാവുന്ന ഏറ്റവും മികച്ച മോഡലുമാണിത്.

More from DriveSpark

Article Published On: Saturday, March 5, 2022, 11:28 [IST]
English summary
Mahindra to launch budget friendly luxury campers in india soon
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X