വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

നമ്മുടെ വിശ്വാസങ്ങള്‍, രാഷ്ട്രീയ നിലപാട്, സിനിമാ താരങ്ങളോടുള്ള ആരാധാന തുടങ്ങിയവയെല്ലാം പലരും അവരുടെ വാഹനങ്ങളിലൂടെ പ്രതിഫലിപ്പിക്കാറുണ്ട്. പല തരത്തിലുള്ള സ്റ്റിക്കറുകളും മറ്റും വാഹനങ്ങളില്‍ ഒട്ടിച്ചായിരിക്കും പലരും ഇത് പ്രകടിപ്പിക്കുക. എന്നാല്‍ ഇതിനപ്പുറമാണ് ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ കാര്യം. ഇന്ത്യയില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകളോടുള്ള ആളുകളുടെ ഇഷ്ടം കൂടി വരികയാണ്.

വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

വാഹനങ്ങളുടെ ഇരുവശങ്ങളിലുമായി സ്ഥാപിക്കപ്പെടുന്ന നമ്പര്‍ പ്ലേറ്റുകളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ വളരെ വ്യക്തമായി കാണുന്ന രീതിയിലായിരിക്കണമെന്നാണ് നിയമം. എന്നാല്‍ നമ്പര്‍ പ്ലേറ്റിന് മുകളില്‍ സ്ഥാപിച്ച മറ്റൊരു ബോര്‍ഡ് കാരണം പിഴയൊടുക്കേണ്ടി വന്നിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു എംഎല്‍എയ്ക്ക്.

വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

മധ്യപ്രദേശിലെ പന്ധാന അസംബ്ലി മണ്ഡലത്തിലെ ബിജെപി എംഎല്‍എയ്ക്കാണ് നമ്പര്‍ പ്ലേറ്റിന് മുകളില്‍ സ്ഥാപിച്ച ബോര്‍ഡ് പണി തന്നത്. ചിത്രത്തില്‍ കാണുന്ന നാല് മീറ്ററില്‍ താഴെയുള്ള മഹീന്ദ്ര TUV300 എസ്‌യുവിയാണ് എംഎല്‍എയുടെ വാഹനം.

Most Read:കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D - വീഡിയോ

വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

തന്റെ വാഹനത്തിലെ നമ്പര്‍ പ്ലേറ്റിന് തൊട്ട് മുകളിലായി ഹിന്ദിയില്‍ ' ചൗകിദാര്‍ പന്ധാന' (പന്ധാനയുടെ കാവല്‍ക്കാരന്‍ എന്നര്‍ഥം) എന്നെഴുതിയ ചുവന്ന ബോര്‍ഡ് സ്ഥാപിച്ചതായാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

ഈ ബോര്‍ഡിന്റെ വലുപ്പം നമ്പര്‍ പ്ലേറ്റിനെക്കാളും വലുതാണെന്നതും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഇക്കാരണങ്ങളൊക്കെ കൊണ്ട് മോട്ടോര്‍ വാഹന നിയമത്തിലെ 51 -ാം വകുപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് എംഎല്‍എ റാം ദംഗോറിന് പിഴയൊടുക്കാനുള്ള ചലാന്‍ ഖണ്ഡാവ പൊലീസ് നല്‍കുകയായിരുന്നു.

വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

എന്നാല്‍ കാര്‍ നിര്‍ത്തിച്ച ശേഷം പോലീസ് പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും എംഎല്‍എ ഇത് സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കൊണ്ട് കോടതി വഴി ചലാന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.

വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

'എന്റെ വാഹനം നിര്‍ത്തിച്ചതിന് ശേഷം ഇത്തരത്തില്‍ എഴുതിയത് മോഡല്‍ മോഡ് ഓഫ് കണ്ടക്റ്റിന്റെ ലംഘനമാണെന്നാണ് പൊലീസ് പറഞ്ഞത്. ഈ ബോര്‍ഡ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലല്ലോ എന്ന എന്റെ ചോദ്യം വകവയ്ക്കാതെ എനിക്കെതിരെ പിഴ ചുമത്തുന്ന തിരക്കിലായിരുന്നു അവര്‍.' റാം ദംഗോര്‍ പറയുന്നു.

Most Read:ഹാരിയര്‍ കുപ്പായത്തില്‍ ടാറ്റ നെക്‌സോണ്‍

വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

ഏതായാലും കോടതി വഴി എഎല്‍എയ്ക്ക് പിഴ ചുമത്താനുള്ള നീക്കം പൊലീസ് തുടങ്ങിക്കഴിഞ്ഞു. ബന്ധപ്പെട്ട പിഴയൊടുക്കാതിരിക്കുകയോ ചലാന്‍ സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍ എംഎല്‍എയുടെ മഹീന്ദ്ര TUV300 -ന്റെ കാര്യം കുഴപ്പത്തിലാവുമെന്ന് തീര്‍ച്ച.

വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

mHAWK100 എഞ്ചിനുള്ള മഹീന്ദ്രയുടെ ഏഴ് സീറ്റര്‍ എസ്‌യുവിയാണ് TUV300. ഇത് 3,750 rpm -ല്‍ 98 bhp കരുത്തും 1,600-2,000 rpm -ല്‍ 240 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് TUV300 -യ്ക്കുള്ളത്. നഗര പ്രദേശങ്ങളില്‍ 11.4 കിലോമീറ്ററും ഹൈവേയില്‍ 15.5 കിലോമീറ്ററുമാണ് എസ്‌യുവി നല്‍കുന്ന മൈലേജ്.

Source: HindustanTimes

More from DriveSpark

Article Published On: Thursday, March 28, 2019, 11:57 [IST]
English summary
police fined madhya pradesh bjp mla for using chowkidar number plate on his mahindra tuv300: read in malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X