കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D — വീഡിയോ

ഇന്ത്യന്‍ ബിസിനസ് ചരിത്രമെടുത്താല്‍ മുന്‍പന്തിയില്‍ തന്നെയാണ് ജെആര്‍ഡി ടാറ്റയുടെ പേര്. ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജെആര്‍ഡി ടാറ്റ ഇന്ത്യയിലെ ആദ്യ ലൈസന്‍സ്ഡ് പൈലറ്റ് കൂടിയായിരുന്നു. ഒരുകാലത്ത് ജെആര്‍ഡി ടാറ്റ ഉപയോഗിച്ചിരുന്ന മെര്‍സിഡീസ് ബെന്‍സ് കാറിന്റെ വീഡിയോ ദൃശ്യങ്ങളാണ് താഴെ വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. 1961 മോഡല്‍ മെര്‍സിഡീസ് ബെന്‍സ് 190D കാറാണ് വീഡിയോയിലുള്ളത്. ഇന്ന് വിപണിയിലുള്ള മെര്‍സിഡീസ് E ക്ലാസിന്റെ പൂര്‍വ്വികനാണ് ഈ കാര്‍.

കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D — വീഡിയോ

നിലവില്‍ അശോക് ചന്ദക് എന്നയാളാണ് ഈ കാറിന്റെ ഉടമ. കാറിന്റെ പഴയ പ്രതാപത്തിന് ഒരു കോട്ടവും സംഭവിക്കാത്ത രീതിയില്‍ തന്നെയാണ് അശോക് ഇത് ഇന്നും കാത്ത് സൂക്ഷിക്കുന്നത്.

കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D — വീഡിയോ

ക്ലാസിക്ക് കാറുകളുടെ ആരാധകനായ അശോക് ചന്ദകിന് 2008 -ല്‍ സീനിയര്‍ ടാറ്റ അധികൃതരാണ് ഈ കാര്‍ നല്‍കിയത്. കാറിന്റെ തനിമ തെല്ലും മായാതെ അശോക് ഇത് കാത്ത് സൂക്ഷിക്കുമെന്ന ഉറപ്പാണ് ടാറ്റ അധികൃതരെ കാര്‍ കൈമാറാന്‍ പ്രേരിപ്പിച്ചത്.

Most Read:പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D — വീഡിയോ

ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ ഇന്നും 1961 മോഡല്‍ മെര്‍സിഡീസ് ബെന്‍സ് 190D -യ്ക്ക് കുറവുന്നും സംഭവിച്ചിട്ടില്ല എന്നത് കാറോടിച്ച് പുറത്ത് പോവുമ്പോള്‍ അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്ന് അശോക് പറയുന്നു.

കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D — വീഡിയോ

1961 -ല്‍ ജെആര്‍ഡി ടാറ്റ ജര്‍മ്മനിയില്‍ നിന്ന് സവിശേഷമായി ഇറക്കുമതി ചെയ്യിച്ചതാണീ കാര്‍. ഒരു വര്‍ഷത്തിനിപ്പുറം 1962 ജനുവരി ഒന്നിന് ടെല്‍കോയുടെ പേരില്‍ പൂനെ ആര്‍ടിഒയിലാണ് കാറിന്റ രജിസ്‌ട്രേഷന്‍ നടത്തിയത്.

കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D — വീഡിയോ

ഇപ്പോഴും സ്‌റ്റോക്ക് യൂണിറ്റായി നിലനില്‍ക്കുന്ന ഈ കാറിന്റെ സ്‌പെയര്‍ പാര്‍ട്ടുകളുടെ ആവശ്യം വരുമ്പോള്‍ നേരിട്ട് ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യാറാണ് പതിവ്.അറുപതുകളുടെ എല്ലാ ക്ലാസിക്ക് ഭാവങ്ങളും കാറിലിപ്പോഴും നില നില്‍ക്കുന്നു.

കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D — വീഡിയോ

അക്കാലത്ത് നിരവധി ഫീച്ചറുകള്‍ ഓഫര്‍ ചെയ്തിരുന്ന ആഢംബര കാറാണ് 190D. ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളാണ് കാറിലുള്ളത്. ബൈ-ഫോക്കല്‍, റിയര്‍ വ്യൂ മിററുകളും കാറിലുണ്ട്. രണ്ട് സ്‌പെയര്‍ വീലുകളോടെയാണ് കാര്‍ ലഭ്യമാവുന്നത്.

കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D — വീഡിയോ

ഇപ്പോഴും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഒരു കുഴപ്പവുമില്ലാതെ കാര്‍ സഞ്ചരിക്കുമെന്നാണ് ഉടമസ്ഥനമായ അശോക് പറയുന്നത്. കാറിന്റെ ഇന്റീരിയറും സ്റ്റോക്ക് യൂണിറ്റായി തന്നെയാണ് നില നിര്‍ത്തിയിരിക്കുന്നത്.

Most Read:വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D — വീഡിയോ

തുകല്‍ സീറ്റ് അപ്പ്‌ഹോള്‍സ്റ്ററിയും എസി സംവിധാനവും കാറില്‍ ഒരുക്കിയിരിക്കുന്നു. കാറില്‍ നിലവിലുള്ള എസി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത് ടെല്‍കോയാണ്. ഇന്‍ലൈനായ നാല് സിലിണ്ടര്‍ 1.8 ലിറ്റര്‍ M136 എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്.

മെര്‍സിഡീസ് ബെന്‍സ് 190D കാര്‍ കാണുമ്പോള്‍ തന്നെ വ്യക്തമാണ് ജെആര്‍ഡി ടാറ്റയ്ക്ക് കാര്‍ തിരഞ്ഞെടുക്കുന്നതിലുള്ള അഭിരുചി. അന്ന് കാലത്ത് വിപണിയിലെത്തുമ്പോള്‍ വളരെ പ്രമുഖമായ മോഡലായിരുന്നു മെര്‍സിഡീസ് ബെന്‍സ് 190D. മാത്രമല്ല, ഇന്നും കാറിന്റെ പഴയ പ്രതാപം ഒട്ടും മായാതെ കാത്ത് സൂക്ഷിക്കുന്ന ഇപ്പോഴത്തെ ഉടമസ്ഥന്റെ പ്രയത്‌നത്തെയും അഭിനന്ദിക്കാതെ വയ്യ.

Source: Namaste Car

Most Read Articles

Malayalam
English summary
here's the mercedes benz 190d used by jrd tata — video: read in malayalam
Story first published: Wednesday, March 27, 2019, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X