വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

By Rajeev Nambiar

ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇനിയും കടന്നുവന്നിട്ടില്ല. ഈ വര്‍ഷം ഇന്ത്യയില്‍ ചുവടുറപ്പിക്കാനാണ് താത്പര്യമെന്ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുത വാഹന നയങ്ങളിലെ പരിമിതിയാണ് ഇത്രയുംകാലം ടെസ്‌ലയുടെ രംഗപ്രവേശത്തിന് വിലങ്ങുതടിയായത്. ഈ വര്‍ഷം സാധിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം എന്തായാലും ഇന്ത്യന്‍ മണ്ണില്‍ കടന്നുവരുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു കഴിഞ്ഞു.

വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

പക്ഷെ അതുവരെ കാത്തിരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറല്ല. ടെസ്‌ല കാറുകള്‍ ഓരോന്നായി ഇന്ത്യന്‍ തീരമണയാന്‍ തുടങ്ങിയിരിക്കുന്നു. ഇറക്കുമതി ചെയ്ത ഒരുപിടി ടെസ്‌ല മോഡല്‍ എക്‌സ് എസ്‌യുവികള്‍ രാജ്യത്ത് ഓടുന്നുണ്ട്. ഇപ്പോള്‍ മോഡല്‍ എസ് സെഡാനും ഇന്ത്യയില്‍ പറന്നിറങ്ങിയിരിക്കുകയാണ്.

വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

നോച്ച്ബാക്ക് ശൈലിയുള്ള ടെസ്‌ലയുടെ പൂര്‍ണ വൈദ്യുത സെഡാനാണ് മോഡല്‍ എസ്. മുംബൈയില്‍ നിന്നും ക്യാമറ പകര്‍ത്തിയ മോഡല്‍ എസിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു. നീല നിറമുള്ള മോഡല്‍ എസാണ് ഇന്ത്യയില്‍ വന്നിരിക്കുന്നത്. ലോങ് റേഞ്ച്, പെര്‍ഫോര്‍മന്‍സ് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ ടെസ്‌ല മോഡല്‍ എസിലുണ്ട്. പെര്‍ഫോര്‍മന്‍സ് വകഭേദത്തില്‍തന്നെ ഓപ്ഷനല്‍ 'ലുഡിക്രസ് മോഡ്' തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

ലുഡിക്രസ് മോഡെങ്കില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 2.4 സെക്കന്‍ഡുകള്‍ മതി. കേവലം പെര്‍ഫോര്‍മന്‍സ് വകഭേദം മാത്രമാണ് തിരഞ്ഞെടുത്തതെങ്കില്‍ ഇതേ വേഗം മൂന്നു സെക്കന്‍ഡുകള്‍ കൊണ്ടാണ് ടെസ്‌ല മോഡല്‍ എസ് പിന്നിടുക.

Most Read: ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

റിപ്പോര്‍ട്ടുകള്‍ പ്രകാരം പെര്‍ഫോര്‍മന്‍സ് വകഭേദമായ P100D മോഡലാണ് ഇന്ത്യയില്‍ വന്നിരിക്കുന്നത്. എന്നാല്‍ ലുഡിക്രസ് മോഡുള്ള പതിപ്പാണോ ഉടമ വാങ്ങിയതെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. നിലവില്‍ ലോകത്തെ ഏറ്റവും വേഗം കൂടിയ വൈദ്യുത പ്രൊഡക്ഷന്‍ കാറാണ് ടെസ്‌ല മോഡല്‍ എസ്.

വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

രാജ്യാന്തര വിപണിയില്‍ 85,000 ഡോളര്‍ മുതല്‍ കാറിന് വില ആരംഭിക്കുന്നു (ഏകദേശം 59 ലക്ഷം രൂപ). മോഡല്‍ എസ് പെര്‍ഫോര്‍മന്‍ വകഭേദത്തിന് 99,000 ഡോളറാണ് വില (ഏകദേശം 68 ലക്ഷം രൂപ). ലുഡിക്രസ് മോഡ് വേണമെന്നുണ്ടെങ്കില്‍ 14 ലക്ഷം രൂപ കൂടി ഉടമ കൂടുതല്‍ മുടക്കണം.

വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

ഉയര്‍ന്ന പ്രകടനക്ഷമതയുള്ള ലുഡിക്രസ് മോഡ് പെര്‍ഫോര്‍മന്‍സ് വകഭേദത്തില്‍ മാത്രമെ ഒരുങ്ങുന്നുള്ളൂ. ലോങ് റേഞ്ച് മോഡലില്‍ ലുഡിക്രസ് മോഡ് ലഭ്യമല്ല. ഒറ്റ ചാര്‍ജില്‍ 540 കിലോമീറ്റര്‍ ദൂരമോടാനുള്ള ശേഷി ലോങ് റേഞ്ച് പതിപ്പിനുണ്ട്. ഇതേസമയം പെര്‍ഫോര്‍മന്‍സ് പതിപ്പിന് ഒറ്റ ചാര്‍ജില്‍ 506 കിലോമീറ്റര്‍ ദൂരമാണ് പിന്നിടാന്‍ കഴിയുക. മണിക്കൂറില്‍ 249 കിലോമീറ്ററാണ് ഇരു വകഭേദങ്ങളുടെയും പരമാവധി വേഗം.

വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

നിലവില്‍ ഇതുവരെ അഞ്ചു ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ എത്തിയെന്നാണ് വിവരം. ഇതില്‍ നാലും ടെസ്‌ല മോഡല്‍ എക്‌സ് എസ്‌യുവികളാണ്. ഇതാദ്യമായാണ് മോഡല്‍ എസ് സെഡാന്‍ ഇവിടെ കടന്നുവന്നിരിക്കുന്നത്. എന്തായാലും ടെസ്‌ല ഔദ്യോഗികമായി ചുവടുറപ്പിക്കുന്നതോടെ കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

Most Read: രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥ്വിരാജിന്റെ പക്കല്‍

വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

ആദ്യഘട്ടത്തില്‍ മോഡല്‍ 3 -യെ ഇവിടെ വില്‍പ്പനയ്ക്ക് കൊണ്ടുവരാനായിരിക്കും അമേരിക്കന്‍ കമ്പനി ശ്രമിക്കുക. നിലവില്‍ ടെസ്‌ല നിരയിലെ ഏറ്റവും ചെറിയ കാറാണ്, മോഡല്‍ 3. വിലക്കുറഞ്ഞ കാറെന്ന് പറയുമ്പോഴും 45,000 ഡോളര്‍ വിലയുണ്ട് മോഡല്‍ 3 -യ്ക്ക് വിപണിയില്‍. ഇന്ത്യയിലേക്ക് വരുമ്പോള്‍ 31 ലക്ഷം രൂപയ്ക്ക് മുകളില്‍ കാറിന് വില ഉയരും. എന്നാല്‍ വില തടസമാവില്ലെന്നാണ് നിഗമനം.

Source: AutomobiliArdent

More from DriveSpark

Article Published On: Tuesday, March 26, 2019, 16:36 [IST]
English summary
This Is India’s First Tesla Model S. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X