രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥ്വിരാജിന്റെ പക്കല്‍

പുഴകളും കായലുകളും ഹരിതാഭ നിറഞ്ഞ പ്രകൃതിയും രുചിയേറിയ ഭക്ഷണ വിഭവങ്ങള്‍ക്കുമെല്ലാം പ്രസിദ്ധമാണ് നമ്മുടെ കേരളം. എന്നാലിപ്പോള്‍ ഇവയ്ക്ക് പുറമെ മികച്ച ഒരുപിടി കാറുകളുടെ കൂടി നാടായി മാറിയിരിക്കുകയാണ് കേരളം. ഇറ്റാലിയന്‍ സൂപ്പര്‍കാറായ ലംബോര്‍ഗിനി സ്വന്തമാക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ഒരു മനുഷ്യനെയാണ് ഇന്ന് നമ്മള്‍ പരിചയപ്പെടാന്‍ പോവുന്നത്.

രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥിരാജിന്റെ പക്കല്‍

കോട്ടയം കുമരനെല്ലൂര്‍ സ്വദേശിയായ ബിസിനസുകാരന്‍ സിറിള്‍ ഫിലിപ്പാണ് ലംബോര്‍ഗിനി ഹുറാക്കന്‍ LP 610-4 ആണ് സ്വന്തമാക്കിയ വ്യക്തി. സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയ ഹുറാക്കന്‍ ഉടന്‍ തന്നെ കേരള രജിസ്‌ട്രേഷനില്‍ കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥിരാജിന്റെ പക്കല്‍

രജിസ്റ്റര്‍ ചെയ്താല്‍ KL നമ്പര്‍ പ്ലേറ്റ് ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ ലംബോര്‍ഗിനിയായിരിക്കുമിത്. പ്രമുഖ മലയാള നടനും സംവിധായകനുമായ പൃഥ്വിരാജാണ് കേരള രജിസ്‌ട്രേഷനുള്ള ആദ്യ ലംബോര്‍ഗിനിയുടെ ഉടമ.

Most Read:റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ - വീഡിയോ

രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥിരാജിന്റെ പക്കല്‍

ഹുറാക്കന്‍ LP 5800-2 മോഡലാണ് മികച്ച വാഹനപ്രേമി കൂടിയായ പൃഥ്വിരാജ് സ്വന്തമാക്കിയ ലംബോര്‍ഗിനി മോഡല്‍. ഏഴ് ലക്ഷം രൂപ മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് മുതല്‍ വാര്‍ത്തകളില്‍ താരമായിരുന്നു പൃഥ്വിയുടെ ലംബോര്‍ഗിനി.

രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥിരാജിന്റെ പക്കല്‍

രണ്ട് വകഭേദങ്ങളിലാണ് ഹുറാക്കന്‍ മോഡലിനെ ലംബോര്‍ഗിനി വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്, പിന്‍വീല്‍ ഡ്രൈവും ഓള്‍വീല്‍ ഡ്രൈവും. ഇവിടെ സിറിള്‍ ഫിലിപ്പ് സ്വന്തമാക്കിയിരിക്കുന്ന പുതിയ LP 610-4 മോഡല്‍ ഓള്‍വീല്‍ ഡ്രൈവാണ്.

രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥിരാജിന്റെ പക്കല്‍

ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയ കാറാണ് ഈ മോഡല്‍. ഗ്രൗണ്ട് ക്ലിയറന്‍സ് അല്‍പ്പം കൂടുതലുള്ള ഈ മോഡലില്‍ റോഡിന്റെ സ്വഭാവമനുസരിച്ച് 45 mm വരെ സസ്‌പെന്‍ഷന്‍ ഉയര്‍ത്താന്‍ സാധിക്കും.

രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥിരാജിന്റെ പക്കല്‍

ലൈം ഗ്രീന്‍ നിറമുള്ള മോഡല്‍ കാഴ്ചയില്‍ വളരെ ആകര്‍ഷകമായി തോന്നിക്കുന്നുണ്ട്. കാര്‍ബണ്‍ ഫൈബറും അലുമിനിയവും ചേര്‍ത്താണ് ഹുറാക്കന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം തൊടാന്‍ മൂന്ന് സെക്കന്‍ഡുകള്‍ മതി കാറിന്.

രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥിരാജിന്റെ പക്കല്‍

ഹുറാക്കനിലെ 5.2 ലിറ്റര്‍ ശേഷിയുള്ള നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിന്‍ പരമാവധി 602 bhp കരുത്തും 560 Nm torque ഉം സൃഷ്ടിക്കും. സ്ട്രാഡ, സ്‌പോര്‍ട്, കോര്‍സ എന്നിങ്ങനെ ഡ്രൈവ് മോഡുകളാണ് കാറിലുള്ളത്. ഏഴ് സ്പീഡാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്.

Most Read:ടാറ്റ ഹാരിയറിന് മറുപടിയുമായി ഫോര്‍ഡ് വരുന്നൂ

പ്രമുഖ സൂപ്പര്‍കാറായ ഗലാര്‍ഡോയ്ക്ക് പകരക്കാരനായിട്ടാണ് ഹുറാക്കനെ ലംബോര്‍ഗിനി വിപണിയിലെത്തിച്ചത്. ഏതായാലും 80 ലക്ഷം രൂപ നികുതിയടച്ച് കോട്ടയം RTO -യില്‍ പുത്തന്‍ ഹുറാക്കന്‍ രജിസ്റ്റര്‍ ചെയ്യാനിരിക്കുകയാണ് സിറിള്‍ ഫിലിപ്പ്. ലംബോര്‍ഗിനി ഹുറാക്കനെ കൂടാതെ ആഢംബര കാറുകളായ ബിഎംഡബ്ല്യു Z4, മെര്‍സിഡീസ് ബെന്‍സ് സെഡാന്‍, ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ എന്നിവയും സിറിള്‍ ഫിലിപ്പിന്റെ ശേഖരത്തിലുണ്ട്.

Source: ManoramaOnline

Most Read Articles

Malayalam
കൂടുതല്‍... #ലംബോര്‍ഗിനി #lamborghini
English summary
here's the second lamborghini model of kerala, actor prithviraj owns the first: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X