അഗ്നിക്കിരയായി XUV700 എസ്‌യുവി, കാരണം കണ്ടെത്തി മഹീന്ദ്ര; പണികിട്ടിയത് ഇവിടെ

വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ അടുത്തിടെയായി ഉയർന്നുവരികയാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചെന്ന നിരവധി വാര്‍ത്തകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പുതിയതു മുതൽ പഴയ കാറുകൾ എന്നീ വ്യത്യാസമില്ലാതെയാണ് അഗ്നിക്കിരയാവുന്ന സംഭവങ്ങളുണ്ടാവുന്നത്. ഇത്തരത്തിലുള്ള വാർത്തൾ പുറത്തുവരുമ്പോൾ നാം സഞ്ചരിക്കുന്ന വാഹനങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്.

ജയ്പൂർ ദേശീയ പാതയിൽ വെറും ആറ് മാസം പഴക്കമുള്ള മഹീന്ദ്ര XUV700 തീപിടിച്ച സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഓടിക്കൊണ്ടിരുന്ന എസ്‌യുവിയുടെ എഞ്ചിൻ ബേയിൽ നിന്നും പുകയുയരുന്നതു കണ്ട് ഉടമ കൃത്യസമയത്ത് പുറത്തിറങ്ങിയതിനാൽ മറ്റ് അപകടമൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ വാഹനം പൂർണമായും കത്തിനശിക്കുകയാണുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കി മഹീന്ദ്രയും പ്രതികരിക്കുകയുണ്ടായി.

Mahindra XUV700 Fire incident

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച കമ്പനി വാഹനത്തിൽ ആഫ്റ്റർ മാർക്കറ്റ് ഇലക്ട്രിക്കൽ ആക്‌സസറികൾ ഇൻസ്റ്റാൾ ചെയ്യുന്നതിനായി എസ്‌യുവിയുടെ ഒറിജിനൽ വയറിംഗിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് തെർമൽ സംഭവത്തിന് കാരണമായിരിക്കാമെന്നുമുള്ള പ്രസ്‌താന പുറത്തുവിട്ടിട്ടുണ്ട്. ഇലക്ട്രിക് വയറിങ്ങിൽ തകരാറുണ്ടായതാണ് XUV700 എസ്‌യുവിയുടെ തീപിടിത്തത്തിന് കാരണമായതെന്ന് ഇതോടെ വ്യക്തമാവുന്നത്.

ഇന്ത്യയിലുടനീളമുള്ള കാർ ഉടമകൾക്കിടയിൽ ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒരു സാധാരണ രീതിയാണ്. പല കാർ ഉടമകളും ഇലക്ട്രിക്കൽ വയറിംഗിനെ ബാധിക്കുന്ന തരത്തിൽ ആവശ്യമില്ലാത്ത പാർട്‌സുകളും അനുബന്ധ ഉപകരണങ്ങളും ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ചിലർ ആഫ്റ്റർ മാർക്കറ്റ് ലൈറ്റുകളോ ഇലക്ട്രിക്കൽ വയറിംഗിനെ ബാധിക്കുന്ന മറ്റ് ആക്സസറികളോ ഇൻസ്റ്റാൾ ചെയ്യുന്നതാണ് പതിവ്. ഡീലർഷിപ്പിൽ നിന്നും വാങ്ങുന്ന വിലയുടെ പാതിയോളം ചെലവാക്കിയാൽ മതിയെന്നതാണ് ആഫ്റ്റർ മാർക്കറ്റ് പാർട്‌സുകളിലേക്ക് പലരേയും ആകർഷിക്കുന്ന ഘടകം.

Mahindra XUV700

ചില സമയങ്ങളിൽ ഇത്തരം ലാഭങ്ങൾക്കായി ആക്സസറികൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവർ വാഹനത്തിന്റെ ഒറിജിനൽ വയറിംഗിൽ കൃത്രിമം കാണിക്കേണ്ടി വരാറുണ്ട്. ഇത്തരം നടപടികൾ കാറിന്റെ വാറണ്ടിയെ ബാധിക്കുമെന്ന കാര്യം പലർക്കും അറിയാമെങ്കിലും ഇത് കാര്യമാക്കാതെയാണ് ആക്‌സസറികൾ ഘടിപ്പിക്കുന്നത്. ഇവയെല്ലാം XU700 എസ്‌യുവിക്ക് സംഭവിച്ചതു പോലുള്ള വലിയ തീപിടുത്തങ്ങൾക്കും മറ്റ് ഗുരുതരമായ അപകടങ്ങക്കും കാരണമായേക്കാം. ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ ഇൻസ്റ്റാൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകൾ മനസിലാക്കിയിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ.

ആഫ്റ്റർ മാർക്കറ്റ് പാർട്‌സുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇങ്ങനെ വാങ്ങുന്ന ജനറിക് ഭാഗങ്ങളുടെ ഒരു പ്രധാന പോരായ്മ അവ പലപ്പോഴും ആവശ്യമായ സർട്ടിഫിക്കേഷനുമായി വരുന്നില്ല എന്നതാണ്. ശരിയായ പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിധേയമാക്കാതെയാണ് ഇവ പുറത്തിറങ്ങുന്നത്. ഇത് വാഹനത്തിനെ മൊത്തത്തിൽ അപകടത്തിലാക്കുകയും ചെയ്യും. ആയതിനാൽ അൽപം പൈസ ചിലവാക്കിയാണെങ്കിലും ഒറിജിനൽ പാർട്‌സുകൾ വാങ്ങിവെക്കുന്നതാവും ഉത്തമം.

Nissan Magnite Interior

തേർഡ് പാർട്ടി വെണ്ടർമാരിൽ നിന്ന് സ്പെയർ പാർട്‌സും ആക്സസറികളും വാങ്ങുമ്പോൾ ഗുണനിലവാരം ഒരു പ്രധാന ആശങ്കയായി തുടരുന്നു. കമ്പനികളിൽ നിന്നും ലഭ്യമാവുന്ന അംഗീകൃത ജെനുവിൻ പാർട്‌സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ വിലകുറഞ്ഞതായിരിക്കുമെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഇവ ഏറെ പിന്നിലായിരിക്കും. ഒരു ആഫ്റ്റർ മാർക്കറ്റ് വെണ്ടറിൽ നിന്ന് കാർ പാർട്‌സോ ആക്‌സസറികളോ വാങ്ങുകയാണെങ്കിൽ ഗുണനിലവാരം ഉണ്ടെന്നും കൃതൃമം നടക്കുന്നില്ലെന്നും ഉറപ്പുവരുത്തുകയും വേണം.

ആഫ്റ്റർ മാർക്കറ്റ് ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നത് മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാകുകയും വാഹനത്തിന്റെ പെർഫോമൻസിനെ നേരിട്ട് ബാധിക്കുകയും സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യും. ചില കേസുകളിൽ, ഒരു ആഫ്റ്റർ മാർക്കറ്റ് വെണ്ടറിൽ നിന്ന് വാങ്ങിയ ഒരു നിർണായക ഭാഗമോ അനുബന്ധമോ തീപിടുത്തം പോലെയുള്ള സംഭവത്തിന് കാരണമാകാം. ഇതാണ് ജയ്പൂർ ദേശീയ പാതയിലെ XUV700 എസ്‌യുവിയുടെ കാര്യത്തിലും സംഭവിച്ചത്.

Hyundai Grand i10 Nios

ആഫ്റ്റർ മാർക്കറ്റ് പാർട്‌സുകളോ ആക്സസറിയോ ഇൻസ്റ്റാൾ ചെയ്യുന്നത് കാറിന്റെ വാറണ്ടിയെ ബാധിക്കാനും ഇടയാക്കിയേക്കാം. കമ്പനിയിൽ നിന്നും വാങ്ങുന്ന ഇത്തരം കാര്യങ്ങൾ വാറണ്ടിയോടെ വരുന്നതിനാൽ പൂർണമായും വിശ്വസിക്കാനാവും. എപ്പോഴെങ്കിലും തകരാർ കണ്ടെത്തിയാൽ വാങ്ങുന്നയാൾക്ക് മാറ്റിസ്ഥാപിക്കാനോ നന്നാക്കാനോ നഷ്ടപരിഹാരം വരെ ആവശ്യപ്പെടാം. പക്ഷേ ആഫ്റ്റർ മാർക്കറ്റ് പാർട്‌സുകളുടെ കാര്യം നേരെ തിരിച്ചാണ്. എന്തുസംഭവിച്ചാലും വാഹനത്തിനും പാർട്‌സുകൾക്കും ഒരു വാറണ്ടിയോ ഗ്യാരണ്ടിയോ ലഭ്യമാവില്ല.

ഇത് വാഹനത്തിനോ അതിന്റെ ഏതെങ്കിലും പാർട്‌സുകളിലോ കേടുപാടുകൾ വരുത്തിയാൽ അത് മാറ്റിസ്ഥാപിക്കാൻ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടാകില്ല. ആഫ്റ്റർ മാർക്കറ്റ് ആക്സസറികൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ വാഹനത്തിന്റെ ഒറിജിനൽ ആക്‌സസറിയുടെ വയറിങ്ങോ ഏതെങ്കിലും നിർണായകമായ ഭാഗമോ തകരാറിലായാൽ ഉടമയ്ക്ക് വാറണ്ടി ഉപയോഗപ്പെടുത്താനുമാവില്ല. ആയതിനാൽ കഴിവതും കമ്പനിയിൽ നിന്നുള്ള ഒറിജിനൽ പാട്‌സുകളും ആക്‌സസറികളും സ്വന്തം വാഹനത്തിൽ വാങ്ങിവെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Tuesday, May 23, 2023, 13:18 [IST]
English summary
Mahindra xuv700 fire incident jaipur highway company alleges aftermarket accessory installation
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X