പെട്രോള്‍/ഡീസല്‍ കാറുകളെ അപേക്ഷിച്ച് ഇവികള്‍ക്ക് മെയിന്റനന്‍സ് കോസ്റ്റ് കുറവോ?
വാഹന്‍ ഡാഷ്ബോര്‍ഡില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം പങ്കുവെച്ച കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പന വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ ഗതാഗത മാര്‍ഗ്ഗമായി ഇവി സജീവമായി പരിഗണിക്കുന്നുവെന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ഒരാള്‍ പല കാര്യങ്ങളും പരിഗണിക്കും. വില, മൈലേജ് എന്നിവക്കൊപ്പം തന്നെ പരിഗണിക്കപ്പെടുന്ന ഒന്നാണ് അതിന്റെ പരിപാലനച്ചെലവ്. അതിനാല്‍, ഒരാള്‍ ഉപയോഗിക്കുന്ന പെട്രോള്‍/ഡീസല്‍ കാറുകളില്‍ നിന്ന് ഇവികളുടെ സര്‍വീസ് ഷെഡ്യൂളുകളും പരിപാലന ചെലവുകളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.

ഇവികളില്‍ എഞ്ചിന്‍, ഇന്ധന ലൈനുകള്‍, ടാങ്ക് തുടങ്ങിയവക്ക് പകരം ഒരു ഇലക്ട്രിക് മോട്ടോര്‍, കണ്‍ട്രോളര്‍, ബാറ്ററി പാക്ക് എന്നിവ ലഭിക്കും. ഒരു ഇലക്ട്രിക് ഡ്രൈവ്‌ട്രെയിന്‍ ഒരു ഐസിഇ വാഹനത്തേക്കാള്‍ വളരെ ലളിതമാണ്. പരിപാലനക്കുറവ് മൂലം കേടാകുന്ന ഭാഗങ്ങള്‍ ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് ഇവികളില്‍ കുറവാണ്. എന്നിരുന്നാലും സ്റ്റിയറിംഗ് സിസ്റ്റം, ബ്രേക്കുകള്‍, സസ്‌പെന്‍ഷന്‍, കൂളിംഗ് സിസ്റ്റം എന്നിവ കുറച്ച് മാറ്റങ്ങളോടെ ഇവികളില്‍ നിലനില്‍ക്കുന്നു.
MOST READ:ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

ഇവി സര്‍വീസ് ചെക്ക് ലിസ്റ്റ്
നേരത്തെ വിശദീകരിച്ചതുപോലെ ഇവികള്‍ക്ക് ഐസിഇ വാഹനങ്ങളേക്കാള്‍ വളരെ പരിപാലന ചെലവ് കുറവാണ്. എന്നിരുന്നാലും, എല്ലാ ആനുകാലികമായി ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് ലെവല്‍ നിര്‍മ്മാതാക്കള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഒരു ഇവി സര്‍വീസ് ഷെഡ്യൂളില്‍ പരിശോധിക്കുന്ന പ്രധാന മേഖലകള്‍ താഴെ പറയുന്നവയാണ്.

1. ഇലക്ട്രിക് മോട്ടോര്‍
അംഗീകൃത സര്‍വീസ് സെന്ററില്‍ വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോര്‍ ആണ് ആദ്യം പരിശോധിക്കുക. എന്നിരുന്നാലും, സാധാരണ ഇവി മോട്ടോറുകള്‍ക്ക് വളരെ കുറച്ച് സര്‍വീസിംഗ് ആവശ്യമില്ല, കാരണം ഭൂരിഭാഗം ബ്രണ്ടും പുറത്തുള്ള ബെയറിംഗാണ് എടുക്കുന്നത്.
MOST READ:എൻ്റെ ഭാഗത്തും തെറ്റുണ്ട്! ഓല മേധാവിയുടെ ട്വീറ്റിന് കിടിലൻ മറുപടി കൊടുത്ത് ആരാധകൻ

2. ബാറ്ററി പാക്കും തെര്‍മല്‍ സിസ്റ്റവും
കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള അടുത്ത പ്രധാന ഇലക്ട്രിക്കല്‍ ഘടകം ബാറ്ററി പായ്ക്കാണ്. ഇവി ബാറ്ററി പായ്ക്കുകള്‍ സാധാരണയായി ദ്രാവകം അടിസ്ഥാനമാക്കിയുള്ള തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റത്തെ ആശ്രയിക്കുന്നു. അത് ബാറ്ററി വളരെ ചൂടോ അതോ തണുപ്പോ ആകുന്നതില്‍ നിന്നും സംരക്ഷിക്കുന്നു. സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കുന്നതിന് വാഹനത്തില്‍ താപ ദ്രാവകത്തിന്റെ ഒപ്റ്റിമല്‍ അളവ് ഉണ്ടെന്ന് സര്‍വീസ് സമയത്ത് ഉറപ്പാക്കും.

3. ബ്രേക്ക് ഫ്‌ലൂയിഡും പാഡും പരിശോധിക്കും
പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് സമാനമായി ഒരു സര്‍വ്വീസ് സമയത്ത് ഒരു ഇവിയുടെ ബ്രേക്ക് ഫ്‌ലൂയിഡ് അളവ് ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ബ്രേക്ക് പാഡുകളുടെ പരിശോധനയിലാണ് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നത്. ബ്രേക്ക് ചെയ്യുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍ കാറിന്റെ വേഗത കുറയ്ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ബ്രേക്ക് റീജനറേഷന്‍ സാങ്കേതികവിദ്യയാണ് ഭൂരിഭാഗം ഇവികളും ഉപയോഗിക്കുന്നത്. ഇതിനര്‍ത്ഥം ഇവി ബ്രേക്ക് പാഡുകള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടെന്നും അസാധാരണമായ തേയ്മാനവും മറ്റും പരിശോധിക്കേണ്ടതുണ്ടെന്നുമാണ്.

4. ഹൈ-വോള്‍ട്ടേജ് കേബിളിംഗ്
ഒരു ഇവിയിലേക്ക് കയറുന്ന ഹൈ-വോള്‍ട്ടേജ് കേബിളിംഗ് വാഹനത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമാണ്. ഇവക്ക് സര്‍വീസ് സമയത്ത് എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നിരത്തിലിറങ്ങുന്നത് വഴി ചിലപ്പോള്‍ ഈ ഹാര്‍നെസിന്റെ സംരക്ഷിത പുറം പാളിക്ക് കേടുപാടുകള്‍ വന്നേക്കാം. അതിനാല്‍ സാങ്കേതിക വിദഗ്ധര്‍ ഇത് പരിഹരിക്കേണ്ടതുണ്ട്. പരിശോധനക്ക് വിധേയമാക്കേണ്ട വയറിംഗ് ഹാര്‍നെസിന്റെ മറ്റൊരു ഘടകമാണ് കണക്ടറുകള്‍.

മനുഷ്യന്റെ നഗ്‌ന നേത്രം കൊണ്ട് കാണാന്‍ കഴിയാത്ത പിശകുകള്‍ കണ്ടെത്താന്‍ വാഹനത്തിന്റെ സിസ്റ്റം ഏതെങ്കിലും എറര്‍ കോഡുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് മനസ്സിലക്കാന്‍ ഒരു സാങ്കേതിക വിദഗ്ധന്‍ ഒബിഡി ഉപകരണവുമായി ഇലക്ട്രിക് വാഹനം ബന്ധിപ്പിക്കും. ഒരു മേജര്‍ സര്‍വ്വീസ് ആവശ്യമായി വരാത്ത പക്ഷം ഒരു ഇവിയുടെ സര്‍വീസിന് വളരെ കുറച്ച് സമയവും പണവും മാത്രമാണ് ചെലവാകുന്നത്.

ടാറ്റ നെക്സോണ്‍ ഇവി ഉദാഹരണമായി എടുത്താല്‍ മോഡലിന്റെ പീരിയോഡിക്കല്‍ സര്‍വീസ് ചാര്‍ജ് 2,817 രൂപയില്‍ താഴെയായിരിക്കും. ഇതിന് 10,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 1 വര്‍ഷത്തെ സേവന ഇടവേളയുണ്ട്.
കാലക്രമേണ ഇന്ധനച്ചെലവിലൂടെയുണ്ടാകുന്ന മെച്ചം കൂട്ടിവായിക്കണം. ഈ ചെലവുകള്‍ കൂടുതല്‍ കുറയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു, എന്നാല്‍ ഐസിഇ മോഡലുകള്‍ വില്‍ക്കുന്നതില്‍ അധികച്ചെലവ് നിര്‍മ്മാതാക്കളെ അതിന് അനുവദിക്കുന്നില്ല.

ഭാവിയുടെ ഇന്ധനം വൈദ്യുതിയായിരിക്കുമെന്നാണ് വാഹന മേഖലയിലെ വിദഗ്ധര്‍ വിധി എഴുതുന്നത്. ഇന്ന് മറ്റ് ഇന്ധന മോഡലുകളെ മാറ്റി നിര്‍ത്തി ഏറെ പേര്‍ ഇലക്ട്രിക് വാഹനങ്ങളുടെ പിറകെ പോകുന്നതിന് ധാരാളം കാരണങ്ങളുണ്ട്. കുതിച്ചുയരുന്ന ഇന്ധന വില, അറ്റകുറ്റപ്പണികളുടെ കുറഞ്ഞ ചെലവ്, സര്‍ക്കാറുകളുടെ പ്രോത്സാഹനം, ഇന്ധനം നിറക്കുന്നതിന്റെ സൗകര്യം, സുരക്ഷ, മികച്ച ഡ്രൈവിംഗ് അനുഭവം, മാലിനീകരണം കുറക്കുന്നു എന്നിവയാണ് അതില്‍ ചിലത്. അതിനാല്‍ തന്നെ ഐസിഇ വാഹനങ്ങളുടെ ബദലായി നിരവധിയാളുകള്‍ ഇവികളെ പരിഗണിക്കുന്നത്.


Click it and Unblock the Notifications








