പഴയ കാർ എങ്ങനെ പരിചരിക്കാം; ചില പൊടികൈകൾ ഇതാ

പുതിയൊരു കാർ വാങ്ങുക എന്നത് ഏവരുടേയും വലിയ സ്വപ്‌നങ്ങളിൽ ഒന്നാണെങ്കിലും കാറിന്റെ വിലയൊക്കെ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ ആഗ്രഹം പലരും മാറ്റിവെക്കുകയാണ്. ചിലരാവട്ടെ സെക്കൻ ഹാൻഡ് വാഹനങ്ങളും മറ്റും വാങ്ങി സ്വപ്നം പൂവണിയുകയും ചെയ്യുന്നുണ്ട്. സാമ്പത്തികമായ പരിമിതികളില്‍ നിൽക്കുന്നവരാവും കൂടുതലായും യൂസ്‌ഡ് മോഡലുകളെ കൂടെക്കൂട്ടുക.

ഇനിയിപ്പോൾ നിങ്ങൾക്ക് പഴയൊരു വാഹനം സ്വന്തമായുണ്ടെങ്കിൽ പുതിയ കാറെടുക്കുന്നതിനെ പറ്റി ഒരുതവണയെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമല്ലോ? പുതിയ കാറാവുമ്പോൾ അധികം പണികളോ മെയിന്റനെൻസോ ഇല്ലാതെ അധിക ആശങ്കകളൊന്നുമില്ലാതെ കൊണ്ടുനടക്കാമല്ലോ എന്നതാണ് ഏവരുടേയും ചിന്ത. പക്ഷേ ചില കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ പഴയവനേയും വിശ്വസിക്കാം. പഴയ വാഹനം ഉടൻ മാറ്റാൻ പദ്ധതിയില്ലെങ്കിൽ ഇവയെ എങ്ങനെ ശരിയായ രീതിയിൽ പരിചരിക്കണമെന്ന കാര്യം ചിലർക്കൊന്നും അറിയില്ലായിരിക്കാം.

Maintenance Tips For Old Cars

വാഹനം നല്ല റണ്ണിംഗ് കണ്ടീഷനിൽ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആഗോള തൊഴിൽ മേഖലയിലേയും സമ്പദ്‌വ്യവസ്ഥയിലെയും അസ്ഥിരതയും കാരണം ആളുകൾ അവരുടെ വാഹനങ്ങൾ മുമ്പത്തേതിനേക്കാൾ കൂടുതൽ സമയം കൈയിൽവെക്കാറുണ്ട്. അതായത് 5 കൊല്ലം അല്ലെങ്കിൽ 10 വർഷം കൂടുമ്പോൾ കാർ മാറുന്ന പ്രവണതയെല്ലാം സമൂഹത്തിൽ നിന്നും മാറിയെന്ന് സാരം. ആയതിനാൽ പഴയ വാഹനങ്ങൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമായി വരും. പഴയ കാർ എങ്ങനെ ശരിയായ രീതിയിൽ പരിചരിക്കാമെന്ന ടിപ്പുകൾ പറഞ്ഞുതരാം ഇനി.

ബ്രേക്കിംഗ് സിസ്റ്റം പരിപാലിക്കുക എന്ന കാര്യമാണ് എപ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്ന്. വാഹനത്തിന്റെ ബ്രേക്കിംഗ് സിസ്റ്റം ഏറ്റവും നിർണായകവും സുപ്രധാനവുമായ ഒന്നാണല്ലോ. ഒരു പുതിയ കാറിന്റെ വരെ ബ്രേക്കിംഗ് സിസ്റ്റം ഇടയ്ക്കിടെ പരിശോധിക്കേണ്ടത് പ്രധാനമാണ്. അപ്പോൾ പിന്നെ പഴയ മോഡലുകളുടെ കാര്യം പറയേണ്ടതില്ലല്ലോ?

Maintenance Tips For Old Cars

പഴയ കാറുകളിൽ സുരക്ഷയ്ക്കായി ബ്രേക്കിംഗ് സിസ്റ്റം ഇടയ്ക്കിടയ്ക്ക് പരിശോധിക്കേണ്ടതും ആവശ്യമായ മെയിന്റനെൻസുകൾ ചെയ്യേണ്ടതും വളരെ പ്രധാനമാണ്. ബ്രേക്ക് പാഡുകളിൽ തേയ്മാനം സംഭവിച്ചിട്ടില്ലെന്നും ബ്രേക്ക് ഫ്ലൂയിഡ് തീരുന്നില്ലെന്നും ഉറപ്പാക്കാൻ ബ്രേക്കുകൾ അടിക്കിടി പരിശോധിക്കുക. ബ്രേക്ക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നത് കണ്ടെത്തിയാൽ ഉടനടി അറ്റകുറ്റപ്പണികൾ ആവശ്യമായി വരും. അത് അപ്പപ്പോൾ ചെയ്‌ത് പോവുന്നതാണ് ഉത്തമം.

ടയറുകൾ പതിവായി പരിശോധിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ടയറുകൾ ഒരു വാഹനത്തിന്റെ കാലുകൾ പോലെയാണ്. പക്ഷേ ഇവയാണ് പലരും ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന കാര്യം. ഇടയ്ക്കിടെ ടയറുകളിൽ മർദം ആവശ്യത്തിനുണ്ടോ എന്ന് പരിശോധിക്കാൻ എല്ലായ്‌പ്പോഴും ഒരു ടയർ ഗേജ് കൈവശം വെക്കുന്നത് ശരിയായ തീരുമാനങ്ങളിൽ ഒന്നാവും. സാധാരണയായി 30-35 ഇടയിലുള്ള PSI അളവിൽ വായു മർദ്ദം കൊണ്ട് ടയറുകൾ നിറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

Maintenance Tips For Old Cars

കൂടാതെ ടയറുകൾ മാറ്റുകയാണെങ്കിൽ നല്ലൊരു കമ്പനിയുടെ വാങ്ങിയിടുന്നതാവും ഉചിതം. ഗുണമേൻമയില്ലാത്ത ചൈനീസ് ടയറുകളെല്ലാം നമ്മുടെ വിപണിയിൽ സുലഭമാണ്. ഇവയ്ക്ക് കാര്യമായ ഒരു ഗുണനിലവാരവും ഉണ്ടാവില്ല. റണ്ണിംഗിൽ കീറിപോവാനുള്ള സാധ്യതകൾ വരെ ഏറെയാണ്. ഗുണനിലവാരമില്ലാത്ത ടയറുകൾ വിൽക്കുന്ന ചില പ്രാദേശിക കടകളെ ഒഴിവാക്കുന്നതും നന്നായിരിക്കും. കമ്പനി നേരിട്ടു നടത്തുന്നതോ അല്ലെങ്കിൽ അൽപം വലിയ ഡീലർഷിപ്പുകളിൽ നിന്നും ടയർ മാറുന്നതാവും നന്ന്.

സ്റ്റിയറിംഗ് സിസ്റ്റം ശ്രദ്ധിക്കുക എന്നതും പഴയ കാർ മികച്ച രീതിയിൽ പരിചരിക്കാനുള്ള വഴികളിൽ ഒന്നാണ്. സ്റ്റിയറിംഗ് സിസ്റ്റത്തിലെ ഒരു പ്രശ്നം വാഹനത്തിന്റെ ചലനശേഷി തകരാറിലാക്കിയേക്കാം. കൂടാതെ ഇത് ടയറുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും. സ്റ്റിയറിംഗ് ഫ്‌ളൂയിഡ് കൃത്യസമയത്ത് മാറ്റുന്നുണ്ടെന്നും സ്റ്റിയറിംഗ് സിസ്റ്റം ഒപ്റ്റിമൽ അവസ്ഥയിൽ നിലനിർത്താൻ സസ്പെൻഷനുകൾ ഇടയ്ക്കിടെ ഒരു പ്രൊഫഷണലിനെ കൊണ്ട് പരിശോധിക്കേണ്ടതും വളരെ അത്യാവിശ്യമായ കാര്യങ്ങളിൽ ഒന്നാണ്.

Maintenance Tips For Old Cars

വിൻഡ്ഷീൽഡ് വൈപ്പറുകളിലും ഒരു കണ്ണുണ്ടാവണം. വൈപ്പറുകൾ ഡ്രൈവർക്ക് മികച്ച ദൃശ്യപരത ഉറപ്പാക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. വ്യക്തമായി കാണാനുള്ള കഴിവില്ലായ്മയാണ് പല അപകടങ്ങളും വിളിച്ചു വരുത്തുന്നത്. അതിനാൽ വൈപ്പർ ബ്ലേഡുകൾ ശ്രദ്ധാപൂർവം പരിശോധിക്കുകയും ആവശ്യമെങ്കിൽ അവ മാറ്റിസ്ഥാപിക്കുകയും ചെയ്യുക. പ്രത്യേകിച്ച് മഴക്കാലത്ത് ഇവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്നകാര്യം ശ്രദ്ധിക്കേണം.

പഴയ കാറുകളുടെ ഫ്യുവൽ ലൈനുകൾ പൊട്ടി ഇന്ധനം ചോരാൻ തുടങ്ങാറുണ്ട്. ആയതിനാൽ ഫ്യുവൽ ലൈനിലും പ്രത്യേകം കണ്ണുണ്ടാവേണ്ടത് അത്യാവിശ്യമാണ്. ഈ തകരാർ തീപിടുത്തത്തിലേക്ക് വരെ നയിച്ചേക്കാം എന്നതിനാൽ അവഗണിച്ചുവിടരുത്. ഇതോടൊപ്പം കമ്പനി നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത കിലോമീറ്റർ ഓടിച്ചതിന് ശേഷം ഫ്യുവൽ ഫിൽട്ടർ പരിശോധിച്ച് മാറ്റിസ്ഥാപിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ പഴയ കാർ മികച്ച കണ്ടീഷനിൽ കൊണ്ടുനടക്കാനാവും.

More from DriveSpark

Article Published On: Thursday, April 27, 2023, 15:30 [IST]
English summary
Maintenance tips for old cars follow these simple steps for hassle free experience
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X