കൊപ്രാ കച്ചോടത്തിൽ നിന്നും ഏറ്റവും വലിയ സ്വർണക്കട മുതലാളിയിലേക്ക്, കോഴിക്കോട്ടെ ആദ്യ LM 350h വാങ്ങിയ ആളെ കണ്ടോ

സ്വർണം വാങ്ങാത്തവരായ അല്ലെങ്കിൽ ജീവിതത്തിൽ ഒരുതവണയെങ്കിലും ജ്വല്ലറിയിൽ പോവാത്തവരുമായ മലയാളികൾ ഉണ്ടാവില്ല. കേരളീയരും സ്വർണവും തമ്മിൽ അത്രയേറെ ആത്മബന്ധമാണുള്ളത്. ജ്വല്ലറി പരസ്യങ്ങളിൽ എപ്പോഴും മനസിൽ തെളിഞ്ഞിനിൽക്കുന്ന ഒന്നാണ് മലബാർ ഗോൾഡിന്റേത് (Malabar Gold And Diamonds). ലാലേട്ടൻ പ്രത്യക്ഷപ്പെടുന്ന പരസ്യ വീഡിയോയും അതിലെ ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റിയെന്ന പരസ്യ വാചകവുമെല്ലാം നമ്മുടെ മനസിൽ ഒരുകാലത്തും മായാതെ കിടക്കുന്ന ഒന്നായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എന്നതും മലയാളികൾക്ക് അഭിമാനിക്കാനാവുന്ന കാര്യമാണ്.

ആഗോള തലത്തിൽ ബിസിനസ് സാന്നിദ്ധ്യമുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പടുതുയർത്തിയത് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ എംപി അഹമ്മദാണ്. മലയാളികൾക്ക് മാത്രമല്ല അമേരിക്കൻ സായിപ്പുമാർക്ക് വരെ സ്വർണത്തോട് ഭ്രമമുണ്ടെന്ന് മനസിലാക്കിയ ഇദ്ദേഹം അങ്ങ് ലോസ് ഏയ്ഞ്ചലസിൽ വരെ സ്വർണക്കട തുടങ്ങിയിട്ടുണ്ട്. അങ്ങനെ ലോകത്തിന്റെ പലകോണുകളിൽ എത്താൻ ഈ കോഴിക്കാടുകാരനായിട്ടുണ്ട്.

Malabar Group of Companies Chairman MP Ahammad Buys New Lexus LM 350h

ഇപ്പോഴിതാ കോഴിക്കോട്ടെ ആദ്യത്തെ ലെക്‌സസ് LM 350h എന്ന ലക്ഷ്വറി എംപിവി സ്വന്തമാക്കിയിരിക്കുകയാണ് എംപി അഹമ്മദ്. കോഴിക്കോട് പാളയത്തെ ഒറ്റ മുറിയില്‍ നിന്നും 1993-ല്‍ തുടക്കമിട്ട മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ന് വിറ്റുവരവില്‍ ലോകത്തെ ആറാമത്തെ ജെം ആന്‍ഡ് ജൂവല്‍റി റീട്ടെയിൽ ശൃംഖലയാണ്. മൊത്തം 51,000 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയിലേക്ക് കയറിവന്നിരിക്കുന്ന വാഹനവും നിസാരക്കാരല്ല കേട്ടോ.

സിനിമാക്കാർക്കിടയിലും വലിയ വ്യവസായികൾക്കിടയിലും ഏറെ ജനപ്രിയമായി മാറിയിരിക്കുന്ന ലെക്‌സസിന്റെ പുതിയ ആഡംബര എംപിവിയാണ് മലബാർ മുറ്റത്തേക്ക് എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ മൾട്ടി പർപ്പസ് വാഹനമായ LM 350h മോഡൽ ഫോർ അല്ലെങ്കിൽ സെവൻ സീറ്റർ പതിപ്പുകളിലാണ് വിപണിയിലെത്തുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ലക്ഷ്വറി കാറിന് 2 കോടി രൂപ മുതൽ 2.50 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Malabar Group of Companies Chairman MP Ahammad Buys New Lexus LM 350h

വിഐപി, അൾട്രാ ലക്ഷ്വറി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന ലെക്‌സസ് LM 350h എംപിവിക്ക് തെരഞ്ഞെടുക്കുന്ന മോഡലിനെ അനുസരിച്ച് ടാക്‌സും ഇൻഷുറൻസ് ചെലവുകളുമെല്ലാമായി കൊച്ചിയിൽ യഥാക്രമം 2.67 കോടി, 3.37 കോടി രൂപ എന്നിങ്ങനെയാണ് ഓൺ-റോഡ് വില വരുന്നത്. ടൊയോട്ടയുടെ ആഡംബര വാഹന ബ്രാൻഡാണ് കേട്ടോ ലെക്‌സസ്. ബ്രാൻഡിന്റെ കൊച്ചിയിലെ വിതരണക്കാരിൽ നിന്നുമാണ് എംപി അഹമ്മദ് എംപിവി സ്വന്തമാക്കിയിരിക്കുന്നത്.

ഇതിന്റെ വീഡിയോ ലെക്‌സസ് കൊച്ചി ഡീലർഷിപ്പ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാന്റെ കൊയിലാണ്ടിയിലെ വീട്ടിലെത്തിയാണ് LM 350h എംപിവിയുടെ ഡെലിവറി പൂർത്തിയാക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം പുതിയ വാഹനത്തെ സ്വീകരിക്കുന്ന എംപി അഹമ്മദിനെ വീഡിയോയിൽ കാണാം.

Malabar Group of Companies Chairman MP Ahammad Buys New Lexus LM 350h

എംപിവിയുടെ സോണിക് ടൈറ്റാനിയം എന്ന കളർ ഓപ്ഷനാണ് 51,000 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനി ചെയർമാൻ തെരഞ്ഞെടുത്തിരിക്കുന്നത്. ടൊയോട്ട വെൽഫയർ എംപിവിയുടെ കൂടുതൽ ആഡംബരമായ പതിപ്പാണ് ലെക്‌സസ് LM 350h. കാഴ്ച്ചയിൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് വണ്ടിക്കുള്ളത്. ഒരു വലിയ സ്പിൻഡിൽ ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകൾക്കായി വെർട്ടിക്കൽ ഹൗസിംഗുകളുള്ള വലിയ വിൻഡ്‌സ്‌ക്രീനും മനോഹരമാണ്.

സൈഡിലേക്ക് നീങ്ങിയാൽ ലെക്‌സസിന്റെ എംപിവിയിലെ വലിയ ഗ്ലാസ് ഹൗസിലേക്കും ഇലക്ട്രിക് സ്ലൈഡിംഗ് റിയർ ഡോറുകളിലേക്കുമാവും ആരുടേയും കണ്ണെത്തുക. ലെക്‌സസ് അക്ഷരങ്ങളോടുകൂടിയ പൂർണ വീതിയിൽ ഓടുന്ന എൽഇഡി ടെയിൽ ലൈറ്റുകളാണ് ആഡംബര എംപിവിയെ അഴകാക്കുന്നത്. അകത്തേക്ക് കയറിയാൽ പിന്നീട് ഇറങ്ങാൻ തോന്നാത്തവിധമാണ് ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്.

ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, USB പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ചെറിയ ഫ്രിഡ്ജ്, ഡ്യുവൽ സൺറൂഫ്, HVAC ടച്ച്‌സ്‌ക്രീൻ കൺട്രോളർ, ഇൻ്റീരിയർ ലൈറ്റിംഗ്, 23-സ്പീക്കർ ഓഡിയോ സിസ്റ്റം, 48 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, റിയർ കമ്പാർട്ടുമെന്റ് പാർട്ടീഷൻ, ഡിജിറ്റൽ റിയർവ്യൂ മിറർ, 360-ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ, എബിഎസ്, ADAS ടെക് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെല്ലാം ലെക്‌സസ് LM 350h എംപിവിയിൽ കാണാം.

2.5 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് ആഡംബര കാറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ എഞ്ചിന് 250 bhp പവറിൽ പരമാവധി 239 Nm torque വരെ നിർമിക്കാൻ കഴിയും. eCVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന ലെക്‌സസ് ആഡംബര എംപിവിക്ക് 19 കിലോമീറ്ററിലധികം ഇന്ധനക്ഷമതയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Friday, November 29, 2024, 10:10 [IST]
English summary
Malabar group of companies chairman mp ahammad buys new lexus lm 350h luxury mpv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X