താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

ഏവർക്കും മോഹമുള്ള വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ടയുടെ പ്രീമിയം വാഹനങ്ങൾ. പ്രത്യേകിച്ച് ഇന്ത്യയിലെ സിനിമാ രംഗത്തുള്ളവർക്ക്. മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും ശേഷം നടനും നിർമാതാവുമായ വിജയ് ബാബുവും ജാപ്പനീസ് വാഹന നിർമാതാക്കളുടെ ആഢംബര എംപിവി കാറായ വെൽഫയർ സ്വന്തമാക്കിയിരിക്കുകയാണ്.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

മലയാള സിനിമാ താരങ്ങൾക്കിടയിലെ മിന്നും താരമാണ് വെൽഫയർ എംപിവി. ഒരു കാരവൻ നൽകുന്ന എല്ലാ സുഖസൗകര്യങ്ങളും നൽകാൻ മോഡൽ പ്രാപ്‌തമാണ് എന്ന മിടുക്കാണ് താരങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ കാരണമായിരിക്കുന്നത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് വിജയ് ബാബു.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

ഫ്രൈഡേ ഫിലിം കമ്പനിയുടെ കീഴിൽ ഒട്ടേറെ കിടിലൻ സിനിമകൾ മലയാളത്തിന് സമ്മാനിച്ച വ്യക്തിത്വവുമാണ് വിജയ് ബാബു. ടൊയോട്ട വെൽഫയർ സ്വന്തമാക്കിയ കാര്യം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്റെ കുടുംബത്തിലെ പുതിയ അഥിതി എന്ന കുറിപ്പോടെ വിജയ് ബാബു പുതിയ വാഹനം വീട്ടിലെത്തിച്ച സന്തോഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

KL 07 CX 2525 എന്ന ഫാന്‍സി നമ്പറും വിജയ് ബാബു എംപിവിക്കായി സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം തുടക്കത്തില്‍ മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്‌യുവിയായ ഥാര്‍ സ്വന്തമാക്കിയ താരം ഈവര്‍ഷം ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ വാഹനമാണെന്നതും ശ്രദ്ധേയമാണ്. ഒരൊറ്റ വേരിയന്റില്‍ മാത്രം വിപണിയിൽ എത്തുന്ന വെല്‍ഫയർ ആഢംബര എംപിവിക്ക് കേരളത്തിൽ 89.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ആഢംബരമാണ് ജാപ്പനീസ് നെപുണ്യമുള്ള വെൽഫയറിൽ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. പ്രതിമാസം 60 യൂണിറ്റുകളാണ് ടൊയോട്ടയുടെ ഇന്ത്യക്കായി അനുവദിച്ചിരിക്കുന്നത്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണെന്ന കാര്യവും ലക്ഷ്വറി ഫീൽ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നുണ്ട്.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

4,935 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,895 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസുമാണ് ഈ ആഢംബര എംപിവിക്കുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം പ്രവർത്തിക്കുന്ന 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഓരോ ആക്‌സിലിലും ഓരോ ഇലക്‌ട്രിക് മോട്ടോറുകളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക് 4 വീൽ ഡ്രൈവ് സിസ്റ്റമായാണ് ഇവ പ്രവർത്തിക്കുന്നത്.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

117 bhp കരുത്ത് ഉത്പാദിപ്പിക്കാൻ കഴിവുള്ള ഈ ഹൈബ്രിഡ് പവർട്രെയിൻ യഥാക്രമം EV, ICE ഡ്രൈവ് മോഡുകൾക്കിടയിൽ 60:40 സ്പ്ലിറ്റ് ഉള്ള ബാറ്ററി കരുത്തിലാണ് പ്രവർത്തിക്കുന്നത്. വെൽഫയറിന് 16.35 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയുമെന്ന് ടൊയോട്ട പറയുന്നു. മൂന്നുവരി വെൽഫയർ എം‌പി‌വിയുടെ പ്രധാന ഫോക്കസ് മധ്യ നിരയിലാണ്. ആംറെസ്റ്റ് മൗണ്ട് ചെയ്ത വലിയ വ്യക്തിഗത സീറ്റുകളിലാണ് എത്തുന്നത്.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

മാത്രമല്ല, വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളിലും ടൊയോട്ട വെൽഫയർ തെരഞ്ഞെടുക്കാം. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളാണ് വാഹനത്തിന് എടുത്തുപറയാനുള്ളത്. ഹീറ്റഡ് ആൻഡ് കൂൾഡ് സീറ്റുകളിൽ ലെഗ്‌റെസ്റ്റ് ആംഗിളും നീളവും ക്രമീകരിക്കുന്നതിനൊപ്പം (വളരെ) ചാരിയിരിക്കുന്ന ബാക്ക്‌റെസ്റ്റും ഫീച്ചർ ചെയ്യുന്നുണ്ട്. അതായത് മധ്യനിരയിലെ സീറ്റുകൾ ഒരു ബട്ടണിൽ സ്പർശിച്ചാൽ, ഫ്ലാറ്റ് ബെഡ് ആക്കി മാറ്റാം.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. 17-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം എന്നിവയും ആഢംബര എംപിവിയുടെ മേന്മകളാണ്. ബ്ലാക്ക്- വുഡന്‍ ഫിനീഷിലാണ് വെല്‍ഫയറിന്റെ അകത്തളം നിർമിച്ചിരിക്കുന്നത്.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

ഇന്റീരിയറിന്റെ റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന 13 ഇഞ്ച് റിയർ എന്റർടെയ്ൻമെന്റ് സ്‌ക്രീൻ, രണ്ടാമത്തെയും മൂന്നാമത്തെയും വരികൾക്ക് സൺബ്ലൈൻഡുകൾ, റൂഫ് ലൈറ്റിംഗിനുള്ള 16 കളർ ഓപ്ഷനുകൾ, മൂന്ന് സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയും എംപിവിക്ക് ലഭിക്കുന്നു.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

ഫോൾഡ് ഔട്ട് ടേബിളുകളും കപ്പ് ഹോൾഡറുകളും വെൽഫയറിനെ ഒരു ഓഫീസാക്കി വരെ മാറ്റാൻ സഹായിക്കുന്നു. ഇതിന് പവർഡ് ടെയിൽഗേറ്റ്, 16-കളർ റൂഫ് ആംബിയന്റ് ഇല്യൂമിനേഷൻ, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹീറ്റഡ് ഒആർവിഎം എന്നിവയും ലഭിക്കുന്നു.

താരങ്ങൾക്കിടയിലെ മിന്നുംതാരം; ടൊയോട്ട വെൽഫയർ ആഢംബര എംപിവി സ്വന്തമാക്കി വിജയ് ബാബു

7 എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, പനോരമിക് വ്യൂ മോണിറ്റർ, വെഹിക്കിൾ ഡൈനാമിക് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകൾ ടൊയോട്ട സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ വെൽഫയറിന് നേരിട്ട് എതിരാളികൾ ഒന്നും തന്നെയില്ലെങ്കിലും മെർസിഡീസ് ബെൻസ് V-ക്ലാസുമായാണ് മാറ്റുരയ്ക്കുന്നത്. ഇതിന് 68.40 ലക്ഷം മുതൽ 1.10 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Malayalam actor and producer vijay babu owned new toyota velfire luxury mpv
Story first published: Monday, November 8, 2021, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X