മോളിവുഡിലേക്ക് ഈ ആഡംബര എസ്‌യുവി വാങ്ങുന്ന ആദ്യനടൻ, 91.11 ലക്ഷം രൂപ കൊടുത്ത് വാങ്ങിയത് ബാബുരാജ്

മലയാള സിനിമയുടെ ആസ്ഥാന ഗുണ്ടയായി ഒരുകാലത്ത് പ്രത്യക്ഷപ്പെട്ടിരുന്ന താരമായിരുന്നു ബാബുരാജ്. മലയാള സിനിമയിലെ സൂപ്പർ വില്ലന്മാരെ കുറിച്ച് ചോദിച്ചാൽ ഇപ്പോഴും ബാബുരാജിന്റെ പേരില്ലാതെ പട്ടിക പൂർത്തിയാക്കാൻ കഴിയില്ല. മസിൽ പെരുപ്പിക്കുന്ന വില്ലൻ വേഷങ്ങൾ മാത്രം ചെയ്‌ത് നെഗറ്റീവ് മുഖമായി പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ബാബുരാജ് ഇമേജ് ബ്രേക്ക് ചെയ്‌തത് ആഷിഖ് അബു സംവിധാനം ചെയ്‌ത സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെയായിരുന്നു. ഹ്യൂമറും തനിക്ക് അനായാസമായി വഴങ്ങുമെന്ന് അതിലൂടെ തെളിയിച്ച താരം പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട കോമഡി താരമായി. അവിടുന്ന ജോജി പോലെയുള്ള സിനിമകളിലെ മികച്ച വേഷങ്ങളും അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിക്കാനും ബാബുരാജിനായിട്ടുണ്ട്.

സിനിയയെ പോലെ തന്നെ ബാബുരാജിന് ഏറെ കമ്പം വാഹനങ്ങളോടാണ്. ഇതിനോടകം തന്നെ വലിയ കളക്ഷനുള്ള താരത്തിന്റെ ഗരാജിലേക്ക് പുത്തനൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണ്. മറ്റേതുമല്ല, അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ ഐതിഹാസിക ഓഫ്-റോഡർ എസ്‌യുവിയായ റാങ്‌ലറാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ മുഖംമിനുക്കിയെത്തിയ റാങ്ലറിന്റെ റൂബിക്കോൺ പതിപ്പാണ് ബാബുരാജ് തെരഞ്ഞെടുത്തിരിക്കുന്നത്.

Malayalam Actor Baburaj Buys New Jeep Wrangler

ജീപ്പിന്റെ കൊച്ചിയിലെ വിതരണക്കാരായ പൈനാക്കിൾ ജീപ്പിൽ നിന്നാണ് താരം റാങ്‌ലറിന്റെ ഡെലിവറി എടുത്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഡീലർഷിപ്പ് തന്നെയാണ് സോഷ്യൽ മീഡിയയിലീടെ പുറത്തുവിട്ടിരിക്കുന്നത്. എസ്‌യുവിയുടെ ബ്രൈറ്റ് വൈറ്റ് കളർ ഓപ്ഷനാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും സവിശേഷമായ കാര്യമാണ്. അടുത്തിടെ മുഖംമിനുക്കിയെത്തിയ റാങ്ലറിന്റെ ഏറ്റവും പുതിയ മോഡലാണ് നടന്റെ മുറ്റത്തേക്ക് എത്തുന്നത്.

മോളിവുഡിൽ മുമ്പ് ജോജു ജോർജ് ജീപ്പ് റാങ്ലർ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും എസ്‌യുവിയുടെ ഏറ്റവും പുതിയ ആവർത്തനം കൂടെക്കൂട്ടിയിരിക്കുന്ന ആദ്യ സെലിബ്രിറ്റിയാണ് ബാബുരാജ്. മഹീന്ദ്ര ഥാറിന്റെ അപ്പൻ തമ്പുരാൻ എന്ന വിളിപ്പേരും ഈ കരുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനുണ്ട്. 71.65 ലക്ഷം രൂപയാണ് റാങ്ലറിന് എക്സ്ഷോറൂം വിലയെങ്കിലും ഇൻഷുറൻസും ടാക്‌സുമെല്ലാം കഴിഞ്ഞ് കൊച്ചിയിൽ ഏകദേശം 91.11 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില.

Malayalam Actor Baburaj Buys New Jeep Wrangler

ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന ലുക്കാണ് ഈ വാഹനത്തിനുള്ളത്. 2023-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച റാങ്‌ലറിന്റെ അതേ മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. കറുപ്പിലൊരുക്കിയിരിക്കുന്ന സിഗ്നേച്ചർ സെവൻ-സ്ലാറ്റ് റേഡിയേറ്റർ ഗ്രില്ലും 17 ഇഞ്ച് അലോയ് വീലുകളുമാണ് മോഡലിന്റെ പ്രധാന ആകർഷണം.

എവിടെയും പോവാനും ഏത് കുന്നും മലയും താണ്ടാനും വേണ്ടി നിർമിച്ചിരിക്കുന്നതിനാൽ റാങ്ലറിന്റെ വിൻഡ്ഷീൽഡിന് ഇപ്പോൾ ഗോറില്ല ഗ്ലാസ് സംരക്ഷണവും ജീപ്പ് നൽകുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ അതിന്റെ ഓഫ്-റോഡ് സ്വഭാവ സവിശേഷതകൾ നിലനിർത്തിക്കൊണ്ടുള്ള പരിഷ്ക്കാരങ്ങളാണ് ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റിനും സമ്മാനിച്ചിട്ടുള്ളത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ഗംഭീരമാണ്.

Malayalam Actor Baburaj Buys New Jeep Wrangler

പരിഷ്ക്കരിച്ച ഡാഷ്‌ബോർഡ് ലേഔട്ടാണ് ജീപ്പ് റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും അമേരിക്കൻ ബ്രാൻഡ് പിശുക്കൊന്നും കാട്ടിയിട്ടില്ല. എസ്‌യുവിയിൽ ഇപ്പോൾ 12.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 12-വേ പവർഡ് ഫ്രണ്ട് സീറ്റുകൾ, ആറ് എയർബാഗുകൾ, ടിപിഎംഎസ്, ഒരു ADAS സ്യൂട്ട് പോലുള്ള ആധുനിക സവിശേഷതകളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

മെക്കാനിക്കലായി ജീപ്പ് റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 268 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഓഫ്-റോഡിംഗ് കഴിവുകൾ വർധിപ്പിക്കാനായി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയിൽ ബ്രാൻഡിൻ്റെ സെലക്-ട്രാക്ക് 4WD സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുണ്ട്.

മെക്കാനിക്കൽ ലോക്കിംഗ് ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിഫറന്‍ഷ്യലുകള്‍, ഫുള്‍ ഫ്‌ലോട്ട് 44 എച്ച്ഡി ഡാന റിയര്‍ സോളിഡ് ആക്സില്‍, 4:1 ലോ റേഷ്യോ റോക്ക്-ട്രാക്ക് ട്രാന്‍സ്ഫര്‍ കെയ്സ്, ബിഎഫ്ഗുഡ്രിച്ച് M/T ടയറുകള്‍ എന്നിവയാണ് എസ്‌യുവിയില്‍ വരുന്ന ഓഫ്-റോഡ് സവിശേഷതകൾ. സെഗ്മെന്റിൽ നേരിട്ട് എതിരാളിയൊന്നുമില്ലെങ്കിലും റേഞ്ച് റോവർ വെലാർ, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട്, ബിഎംഡബ്ല്യു X3, ഓഡി Q5 പോലുള്ളവയോട് മത്സരിക്കാൻ റാങ്‌ലറിനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 7, 2024, 18:31 [IST]
English summary
Malayalam actor baburaj buys new jeep wrangler suv worth 91 lakhs
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X