പണ്ട് പ്രതിഫലം വാങ്ങിയിരുന്നത് 600 രൂപ, ഇപ്പോൾ മുറ്റം നിറയെ കാറുകൾ; വീണ്ടും പുത്തൻ വണ്ടിയുമായി 'ജാലിയൻ കണാരൻ'

മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ എന്ന പരിപാടി പലരും മറന്നിട്ടുണ്ടെങ്കിലും അതിലെ ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രം അഴിഞ്ഞാടിയ കോമഡി സ്‌കിറ്റ് മലയാളികൾക്ക് അത്രവേഗമൊന്നും മറക്കാനാവില്ല. അതുപോലെ തന്നെയാണ് അതിൽ അഭിനയിച്ച് തകർത്ത ഹരീഷ് കണാരന്റെ മുഖവും. മിമിക്രി വേദികളില്‍ നിന്നും ഏറെ കഷ്ടപ്പെട്ട് കിട്ടിയ വേദി വേണ്ടവിധത്തിൽ ഉപയോഗിക്കാനായതാണ് അദ്ദേഹത്തിന്റെ കഴിവ്.

മിമിക്രി വേദികളില്‍ നിന്നും മിനി സ്ക്രീനിലേക്ക് എത്താൻ ഒരുപാട് ദൂരം താണ്ടേണ്ടി വന്നിട്ടുണ്ടെങ്കിലും അവിടുന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്താൻ ഹരീഷിന് അധിക സമയമൊന്നും വേണ്ടിവന്നില്ലെന്നതാണ് സത്യം. 2014-ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം ഉത്സാഹക്കമ്മിറ്റിയാണ് ആദ്യ സിനിമ. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി ഓരോ മുന്‍നിര താരങ്ങള്‍ക്കുമൊപ്പമുള്ള ഹരീഷ് കണരാന്റെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Malayalam Actor Hareesh Kanaran Buys Skoda Slavia Sedan

ഒരിടയ്ക്ക് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത കോമഡി താരമായിരുന്നു ഇദ്ദേഹം. ഓഫ് സ്‌ക്രീനില്‍ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും ഹരീഷിന് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. ഹരീഷിന്റെ പ്രണയവും സിനിമ പോലെ സംഭവബഹുലമായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ള ആളാണ് ഹരീഷ്. ഇപ്പോഴിതാ പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സന്തോഷം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് നടന്‍.

ഒപ്പം പുത്തനൊരു അതിഥിയും കൂട്ടിനുണ്ടെന്നതാണ് പ്രത്യേകത. മറ്റാരുമല്ല, യാത്രകൾക്ക് കൂട്ടായി പുത്തനൊരു പ്രീമിയം കാറാണ് ഹരീഷ് കണാരൻ ഒപ്പമെത്തിച്ചിരിക്കുന്നത്. വിവാഹ വാര്‍ഷികത്തില്‍ ഉരുക്കുറപ്പുള്ള സേഫ്റ്റിയുള്ള ഡെസാനാണ് താരം ഗരാജിലെത്തിച്ചിരിക്കുന്നത്. ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ മോഡലുകൾക്ക് പുറമെ മൂന്നാമനായാണ് സ്കോഡ സ്ലാവിയ എത്തുന്നത്.

Malayalam Actor Hareesh Kanaran Buys Skoda Slavia Sedan

താരം തന്നെയാണ് വാഹന ശേഖരത്തിലേക്ക് എത്തിയ പുത്തൻ അഥിതിയുടെ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. തന്റെ വിവാഹ വാര്‍ഷികം പ്രമാണിച്ചാണ് പുതിയ വാഹനം സ്വന്തമാക്കിയതെന്ന കുറിപ്പോടെയാണ് സ്ലാവിയ വാങ്ങിയ വിവരം ഹരീഷ് അറിയിച്ചിരിക്കുന്നത്. KL 85 C 5454 എന്ന ഫാന്‍സി നമ്പരും സെഡാന് സമ്മാനിച്ചിട്ടുണ്ട്. കോമ്പസിന്റെ അതേ നമ്പരാണിത് എന്നതും ശ്രദ്ധേയമാണ്.

നിരവധി വേരിയന്റുകളിൽ എത്തുന്ന സ്ലാവിയയുടെ ഏത് വേരിയന്റാണ് ഹരീഷ് കണാരന്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യത്തില്‍ ഇപ്പോൾ വ്യക്തമല്ല.ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ വാഹനമാണ് സ്ലാവിയ. പെർഫോമൻസും ഡ്രൈവിംഗ് സുഖവും ഒരുപോലെ സമ്മാനിക്കുന്ന ജർമൻ ടെക്നോളജിയാണ് ഈ സവിശേഷത കൈവരിക്കാൻ സ്കോഡയെ സഹായിച്ചിരിക്കുന്നത്.

Malayalam Actor Hareesh Kanaran Buys Skoda Slavia Sedan

ഡ്രൈവിംഗ് പ്രേമികളെയെല്ലാം ഹരം പിടിപ്പിക്കുന്ന പെർഫോമൻസാണ് മിഡ്-സൈസ് സെഡാന് സമ്മാനിക്കാനാവുന്നത്. നിലവിൽ 11.63 ലക്ഷം രൂപ മുതൽ 19.12 രൂപ വരെ എക്സ്ഷോറൂം വില വരുന്ന സ്കോഡ സ്ലാവിയ രണ്ട് പെട്രോൾ ടിഎസ്ഐ എഞ്ചിൻ ഓപ്ഷനുകളാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇതിലെ ആദ്യത്തെ 1.0 ലിറ്റർ യൂണിറ്റിന് 110 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മറുവശത്ത് 1.5 ലിറ്റർ ടിഎസ്ഐ 148 bhp പവറിൽ 250 Nm torque വരെയാണ് നൽകുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഡിഎസ്‌ജി ഓട്ടോമാറ്റിക് എന്നിവയാണ് ഉൾപ്പെടുന്നത്. ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ അലങ്കോലങ്ങളൊന്നുമില്ലാതെ മികച്ച രീതിയിൽ തന്നെ പണിതിറക്കാൻ സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. ക്രോമിയം സ്ട്രിപ്പ് ബോര്‍ഡറുള്ള കമ്പനിയുടെ സിഗ്നേച്ചർ ഗ്രില്ലാണ് മുൻവശത്തെ പ്രധാന കാഴ്ച്ച.

Malayalam Actor Hareesh Kanaran Buys Skoda Slavia Sedan

അതോടൊപ്പം എല്‍ഇഡി ഹെഡ്‌ലാമ്പും ഡിആര്‍എല്ലും, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, വലിയ എയര്‍ഡാം, എല്‍ഇഡി ഫോഗ്ലാമ്പ്, 16 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകൾ, എല്‍ഇഡി ടെയില്‍ലാമ്പ്, ക്രോമിയം ലൈനുകളുള്ള റിയര്‍ ബമ്പര്‍ എന്നിവയാണ് സ്ലാവിയയുടെ അഴക് വർധിപ്പിക്കുന്ന കാര്യങ്ങൾ. അതുപോലെ തന്നെയാണ് അകത്തളവും. പ്രീമിയം ഫീലൊരുക്കുന്ന ഇന്റീരിയർ ആരേയും ആഹ്ലാദിപ്പിക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്.

10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ആറ് എയർബാഗുകൾ, ISOFIX ചൈൽഡ് ആങ്കറേജുകൾ, സബ് വൂഫറോടുകൂടിയ എട്ട്-സ്പീക്കർ സൗണ്ട് സിസ്റ്റം, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഇലുമിനേറ്റഡ് ഫുട്‌വെൽ ഏരിയ എന്നിവ പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം ഹരീഷ് കണാരന്റെ പുതിയ സ്കോഡ സ്ലാവിയയുടെ ഭാഗമാണ്.

More from DriveSpark

Article Published On: Sunday, May 19, 2024, 9:00 [IST]
English summary
Malayalam actor hareesh kanaran buys skoda slavia premium sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X