Just In
- 10 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ട്രയംഫ് ടൈഗര്‍ 900 സ്വന്തമാക്കി ഇന്ദ്രജിത്ത്; വീഡിയോ
ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് പോയ വര്‍ഷമാണ് പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900 എന്നൊരു മോഡലിനെ അവതരിപ്പിക്കുന്നത്.

ജിടി, റാലി, റാലി പ്രോ എന്നിങ്ങനെ മൂന്ന് പതിപ്പുകളിലായിരുന്നു ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. 13.70 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ പ്രാരംഭ പതിപ്പായ ജിടിയുടെ എക്സ്ഷോറൂം വില.

ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരന്‍, ട്രയംഫ് ടൈഗര്‍ 900 എന്ന മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.

ടൈഗര്‍ 900-യുടെ പ്രാരംഭ ജിടി പതിപ്പാണ് സ്വന്തമാക്കിയിരിക്കുന്നത്. ട്രയംഫിന്റെ കൊച്ചി ഷോറൂമില്‍ നിന്നും ബൈക്ക് ഓടിച്ചു പോകുന്നതിന്റെ വീഡിയോയും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കിട്ടിട്ടുണ്ട്.

അനിയന് പൃഥ്വിരാജിനെപ്പോലെ തന്നെ വാഹനങ്ങളോട് കമ്പമുള്ള വ്യക്തിയാണ് ഇന്ദ്രജിത്ത്. ഹാര്‍ലി ഡേവിഡ്സണ് ഫാറ്റ്ബോബ്, ബിഎംഡബ്ല്യു 5 സീരിസ്, വോള്‍വോ XC90 R ഉള്‍പ്പടെ നിരവധി മോഡലുകള്‍ താരത്തിന് സ്വന്തമായിട്ടുണ്ട്.
MOST READ: അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

വില്‍പ്പനയിലുണ്ടായിരുന്ന ടൈഗര്‍ 800-ന്റെ പിന്‍ഗാമിയായിട്ടാണ് ടൈഗര്‍ 900 എത്തിയിരിക്കുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച മോഡല്‍ കൂടിയാണിത്.

മുന്‍ഗാമിയേക്കാള്‍ ചെറുതും എന്നാല്‍ ആക്രമണാത്മകവുമായിട്ടാണ് പുതിയ ടൈഗര്‍ 900 കാണപ്പെടുന്നത്. ഷാര്‍പ്പായ ബോഡിയാണ് ഈ പതിപ്പിന്റെ പ്രധാന ആകര്‍ഷണവും. 888 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് ടൈഗര്‍ 900-ന് കരുത്ത് നല്‍കുന്നത്.

പുതിയ എഞ്ചിനില്‍ ഭാരം കുറഞ്ഞ ഘടകങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്. ഇതോടെ എഞ്ചിന്റെ ഭാരം 2.5 കിലോഗ്രാമോളം കുറയുകയും ചെയ്യുന്നു. ഈ എഞ്ചിന് 8,750 rpm -ല്‍ 94 bhp കരുത്തും 7,250 rpm -ല്‍ 87 Nm torque ഉം സൃഷ്ടിക്കും.
സസ്പെന്ഷന് ആവശ്യങ്ങള്‍ക്കായി മുന്‍വശത്ത് മാര്‍സോച്ചി 45 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കുമാണ് ബേസ് മോഡല്‍ ട്രയംഫ് ടൈഗര്‍ 900-ല്‍ ലഭ്യമാക്കിയിരിക്കുന്നത്.

ബോള്‍ട്ട്-ഓണ്‍ സബ്ഫ്രെയിമും നീക്കം ചെയ്യാന്‍ സാധിക്കുന്ന പില്യണ്‍ ഫുട്പെഗുകളും ബൈക്കിന്റെ സവിശേഷതകളാണ്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പ് യൂണിറ്റാണ് ബൈക്കിന് ലഭിക്കുന്നത്.

ബ്ലൂടൂത്ത് വഴി ഒരു സ്മാര്‍ട്ട്ഫോണിലേക്ക് കണക്റ്റുചെയ്യാന്‍ സാധിക്കുന്ന പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിന്റെ സവിശേഷതയാണ്. റോഡ്, റൈന്‍, സ്പോര്‍ട്ട്, ഓഫ്-റോഡ്, ഓഫ്-റോഡ് പ്രോ, റൈഡ് എന്നിങ്ങനെ ആറ് റൈഡിംഗ് മോഡുകളും ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.