യൂസ്‌ഡാണേലും സംഗതി യൂത്താണ്! ബിഎംഡബ്ല്യുവിന്റെ ചെറു എസ്‍യുവി സ്വന്തമാക്കി ലുക്‌മാൻ

ഇന്ത്യയിൽ പുത്തൻ കാറുകൾ വാങ്ങാൻ എത്രത്തോളം ആളുകളുണ്ടോ അത്രയും തന്നെ ആരവമാണ് രാജ്യത്തെ യൂസ്‌ഡ് കാർ വാഹന വിപണിക്കും ലഭിക്കുന്നത്. പ്രത്യേകിച്ച് അടുത്തിടെയായി സെക്കൻഡ് ഹാൻഡ് ലക്ഷ്വറി വാഹനങ്ങൾക്കും രാജ്യത്ത് വൻ ഡിമാന്റാണുള്ളതെന്നു വേണം പറയാൻ. സെലിബ്രിറ്റികള്‍ക്കിടയിലാണ് ഇത്തരം കാറുകൾക്ക് ആവശ്യക്കാർ ഏറെയുള്ളത്.

ഇതുസംബന്ധിച്ച ചൂടൻ ചർച്ചകളും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രത്യേകിച്ച് മലയാള സിനിമാ മേഖലയിലുള്ള താരങ്ങൾ ഇപ്പോൾ കൂടുതലായും യൂസ്‌ഡ് ലക്ഷ്വറി കാറുകളുടെ പിന്നാലെയാണ്. സെക്കൻഡ് ഹാൻഡ് ലംബോർഗിനി ഉറൂസ് വാങ്ങി പൃഥ്വിരാജും ബിഎംഡബ്ല്യു X1 സ്വന്തമാക്കി അപ്പാനി രവിയും ലെക്‌സസിന്റെ ആഡംബര എസ്‌യുവി വാങ്ങി ബാലു വർഗീസുമെല്ലാം അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

യൂസ്‌ഡാണേലും സംഗതി യൂത്താണ്! ബിഎംഡബ്ല്യുവിന്റെ ചെറു എസ്‍യുവി സ്വന്തമാക്കി ലുക്‌മാൻ

ഇപ്പോഴിതാ ഈ ട്രെൻഡ് പിന്തുടർന്ന് ലുക്മാൻ അവറാനും ഒരു യൂസ്‌ഡ് ലക്ഷ്വറി കാർ തന്റെ ഗരാജിലെത്തിച്ചിരിക്കുകയാണ്. മലപ്പുറത്തെ സെക്കൻഡ് ഹാൻഡ് കാർ ഡീലർമാരായ കല്ലിങ്കൽ മോട്ടോർസിൽ നിന്നും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ചെറു എസ്‍യുവി X1 മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. സൗദി വെള്ളയ്ക്ക, ഉണ്ട, തല്ലുമാല, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെ ലുക്മാൻ അടുത്തിടെ തിളങ്ങിയിരുന്നു.

ഇതിന്റെ സന്തോഷമായാണ് പുതിയ യാത്രകൾക്കായി ബിഎംഡബ്യുവിന്റെ X1 എസ്‌യുവിയെ താരം കൂടെക്കൂട്ടിയിരിക്കുന്നത്. പെട്രോള്‍, ‍ഡീസൽ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണ് ലുക്മാൻ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. 2016 മുതൽ ഇന്ത്യൻ വിപണിയിലുണ്ടായിരുന്ന X1 എസ്‌യുവിയുടെ മോഡലാണ് സിനിമാ താരം വാങ്ങിയിരിക്കുന്നത്. അടുത്തിടെ ഈ ജനുവരിയിൽ ബിഎംഡബ്ല്യു ഏറ്റവും പുതിയ മൂന്നാം തലമുറ X1 എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

ഏറ്റവും പുതിയ X1 എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിന് 45.90 ലക്ഷം രൂപ മുതല്‍ എക്സ്ഷോറൂം വില ആരംഭിക്കുമ്പോൾ ലക്ഷ്വറി എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 47.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. പഴയ മോഡലുകളുടെ വിശദാംശങ്ങളിലേക്ക് കടന്നാൽ X1 രാജ്യത്തെ ഏറ്റവും സ്പോർട്ടി പ്രീമിയം കോംപാക്ട് സ്പോർട്സ് ആക്ടിവിറ്റി വെഹിക്കിൾ (SAV) ആയി കണക്കാക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാലും ആരേയും മോഹിപ്പിക്കുന്ന ജർമൻ രൂപഭംഗി തന്നെയാണ് ബിഎംഡബ്ല്യുവിന്റെ ഈ എൻട്രി ലെവൽ എസ്‌യുവിക്കുള്ളത്. അലുമിനിയം മാറ്റിലുള്ള സ്ലാറ്റുകളും ക്രോം ഫ്രെയിമും ഉള്ള സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലാണ് വാഹനത്തിന്റെ മുൻവശത്ത് ആധിപത്യം പുലർത്തുന്നത്. വൈ സ്‌പോക്ക് സ്‌റ്റൈലിങ്ങോടു കൂടിയ 18 ഇഞ്ച് ലൈറ്റ് അലോയ് വീലാണ് X1 മോഡലിന്റെ മറ്റൊരു പ്രത്യേകത. ഡോർ സിൽസ് ബിഎംഡബ്ല്യു ലെറ്ററിംഗോടോ അലുമിനിയത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

യൂസ്‌ഡാണേലും സംഗതി യൂത്താണ്! ബിഎംഡബ്ല്യുവിന്റെ ചെറു എസ്‍യുവി സ്വന്തമാക്കി ലുക്‌മാൻ

അകത്തളത്തിലേക്ക് കയറിയാൽ സ്റ്റിയറിംഗ് വീലിന് ലെതർ ഫിനിഷാണ് ഒരുക്കിയിരിക്കുന്നത്. പനോരമിക് സൺറൂഫും ഓറഞ്ച് അല്ലെങ്കിൽ വൈറ്റ് നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗും ഉള്ള ഇന്റീരിയർ പ്രീമിയം ഫീൽ നൽകാൻ ഒതുകുന്നതാണ്. സുരക്ഷയുടെ കാര്യത്തിൽ ബിഎംഡബ്ല്യു X1 എസ്‌യുവിക്ക് ഡബിൾ ക്ലച്ച് ട്രാൻസ്മിഷൻ, 6 എയർ ബാഗുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയെല്ലാമുണ്ട്.

ബിഎംഡബ്ല്യു X1 എസ്‌യുവിയുടെ ആദ്യത്തെ2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 192 bhp കരുത്തിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. അതേസമയം രണ്ടാമത്തെ ഡീസൽ എഞ്ചിനാവട്ടെ 190 bhp പവറിൽ 400 Nm torque വരെ നൽകും. വെറും 7.6 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേഗത താണ്ടുന്ന ഈ വാഹനം 7 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോർട് ഓട്ടോമാറ്റിക് ഡബിൾ ക്ലച്ച് ട്രാൻസ്മിഷനുമായാണ് വിപണിയിൽ എത്തിയിരുന്നത്.

യൂസ്‌ഡാണേലും സംഗതി യൂത്താണ്! ബിഎംഡബ്ല്യുവിന്റെ ചെറു എസ്‍യുവി സ്വന്തമാക്കി ലുക്‌മാൻ

സിനിമാ താരങ്ങളെ കൂടാതെ സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും വരുമാനമുള്ള കായിക താരങ്ങൾ പോലും സെക്കൻഡ് ഹാൻഡ് ലക്ഷ്വറി കാറുകൾ ഉപയോഗിക്കാറുണ്ട്. ഇതിനു പിന്നിലുള്ള പ്രധാന കാരണങ്ങളിൽ ആദ്യത്തേത് പണം ലാഭിക്കാം എന്നതാണ്. കാറിന്റെ മൂല്യം കുറയുന്നതാണ് മറ്റൊരു പ്രധാന സംഗതി. പുതിയ കാറിനെ അപേക്ഷിച്ച് യൂസ്ഡ് കാറിന്റെ മൂല്യത്തകര്‍ച്ചയുടെ നിരക്ക് വളരെ കുറവാണെന്നതും ഇവർക്ക് പണം ലാഭിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, March 13, 2023, 15:15 [IST]
English summary
Malayalam actor lukman avaran buys second hand bmw x1 entry level luxury suv
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X