ഷോട്ട് ഫിലിമുകളിലെ സൂപ്പർസ്റ്റാർ, 3.13 ലക്ഷത്തിന്റെ പ്രീമിയം ബൈക്ക് സ്വന്തമാക്കിയ കക്ഷിയെ പിടികിട്ടിയോ

ചുരുങ്ങി കാലം കൊണ്ട് ഏതാനും കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളിലേക്ക് കയറിയ മുഖമാണ് പ്രശാന്ത് മുരളിയുടേത് (Prasant Murali). അഭിനേതാവ്, കഥ, തിരക്കഥാകൃത്ത് എന്നിങ്ങനെ നിരവധി മേഖലകളിൽ കൈവെച്ച് വിജയിച്ച ഈ താരത്തിന്റെ പേര് പറഞ്ഞാൽ പലർക്കും പെട്ടന്ന് മനസിലായേക്കില്ലെങ്കിലും മുഖം കണ്ടാൽ പെട്ടന്ന് ആളെ ക്ലിക്കാവും. അങ്കമാലി ഡയറീസ് പോലുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രശാന്ത് ശ്രദ്ധ യൂട്യൂബിൽ വൈറലായ ചില ഹ്രസ്വ ചിത്രങ്ങളിലൂടെയാണ്. എന്നാൽ ഇപ്പോൾ ചെയ്‌ത കഥാപാത്രങ്ങളിലൂടെ തന്നെ ബിഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ് താരം.

അർജുൻ അശോകനും ബേസിൽ ജോസഫും മുഖ്യ കഥാപാത്രമായി എത്തിയ ജാനേ മന്നിൽ പ്രശാന്ത് അവതരിപ്പിച്ച നെഗറ്റീവ് ക്യാരക്‌ടറെല്ലാം മലയാളികളുടെ മനസിൽ മിന്നിമറയുന്നുണ്ടാവും. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്‌നം പൂർത്തീകരിച്ചിരിക്കുകയാണ് കോട്ടയം പാലാ സ്വദേശിയായ പ്രശാന്ത് മുരളി. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്ക് കൂട്ടായി ഹോണ്ടയുടെ പുത്തൻ പ്രീമിയം മോട്ടോർസൈക്കിൾ സ്വന്തമാക്കിയതാണീ വിശേഷം.

Malayalam Actor Prasant Murali Buys New Honda CB300R

ഹോണ്ടയുടെ CB300R നേക്കഡ് സ്ട്രീറ്റ് ബൈക്കാണ് പ്രശാന്ത് മുരളി കൂടെക്കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പായ ഇവിഎം ഹോണ്ടയിൽ നിന്നുമാണ് താരം പുത്തൻ മോട്ടോർസൈക്കിളിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഡീലർഷിപ്പ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. കൊച്ചിയിൽ നിന്നുമാണ് വാങ്ങിയിരിക്കുന്നതെങ്കിലും സ്വന്തം നാടായ പാലായിലാണ് വാഹനം രജിസ്റ്റർ ചെയ്‌തിരിക്കുന്നത് എന്നതും റീൽ വീഡിയോയിലൂടെ മനസിലാക്കാം.

നിയോ സ്‌പോര്‍ട്‌സ് കഫേ റോഡ്‌സ്റ്ററിന് ജാപ്പനീസ് ടൂവീലര്‍ നിര്‍മാതാക്കള്‍ 2.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇൻഷുറൻസും ടാക്‌സുമെല്ലാമായി 3.13 ലക്ഷം രൂപയാകും കൊച്ചിയിൽ ഓൺ-റോഡ് വില. പോയ വർഷം നവംബറിലാണ് ഏറ്റവും പുതിയ ബിഎസ് VI OBD2A മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുത്തന്‍ എഞ്ചിനുമായി ഹോണ്ട CB300R ഇന്ത്യൻ വിപണിയിൽ പുനരവതരിക്കുന്നത്.

Malayalam Actor Prasant Murali Buys New Honda CB300R

ചെറിയ മാറ്റങ്ങളോടെ എത്തുന്ന മോട്ടോര്‍സൈക്കിളിന് അതിന്റെ മുൻഗാമിയേക്കാൾ 37,000 രൂപ വെട്ടിക്കുറച്ചാണ് എത്തിയത് എന്നതും ആളുകളെ ആകർഷിക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ഹോണ്ടയുടെ പ്രീമിയം ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളിലൂടെ മാത്രമാണ് മോട്ടോർസൈക്കിൾ വിപണനം ചെയ്യുന്നത്. പേള്‍ സ്പാര്‍ട്ടന്‍ റെഡ്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ വരുന്ന CB300R ബൈക്കിന്റെ സ്പോർട്ടി നിറമായ റെഡ് തന്നെയാണ് പ്രശാന്ത് മുരളിയും തെരഞ്ഞെടുത്തിരിക്കുന്നത്.

286 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് CB300R നിയോ സ്‌പോര്‍ട്‌സ് കഫേ റോഡ്‌സ്റ്ററിന് തുടിപ്പേകുന്നത്. ഇത് 31 bhp പവറിൽ പരമാവധി 27.5 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ ഫീച്ചർ ഗിയര്‍ഷിഫ്റ്റുകള്‍ സുഗമമാക്കുകയും വേഗത കുറയ്ക്കുമ്പോള്‍ ഹാര്‍ഡ് ഡൗണ്‍ ഷിഫ്റ്റുകളില്‍ റിയര്‍ വീല്‍ ലോക്ക്-അപ്പ് നിയന്ത്രിക്കുകയും ചെയ്യാനും സഹായിക്കുന്ന കാര്യമാണ്.

കർശനമായ എമിഷൻ മാനദണ്ഡങ്ങൾക്കിടയിലും എഞ്ചിൻ അതിൻ്റെ മുമ്പത്തെ പവർ കണക്കുകൾ നിലനിർത്തുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. വെറും 146 കിലോഗ്രാം മാത്രം ഭാരമുള്ള ഹോണ്ട CB300R അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്. ഈ ഭാരം വാഹനത്തിന്റെ പവര്‍-ടു-വെയ്റ്റ് അനുപാതവും ഹാന്‍ഡ്‌ലിംഗും ഗണ്യമായി മെച്ചപ്പെടുത്തുന്നുമുണ്ട്. പേപ്പറിൽ പവർ കുറവാണെന്ന് തോന്നുമെങ്കിലും ഗംഭീര റൈഡാണ് ജാപ്പനീസ് ബ്രാൻഡിന്റെ 300 സിസി ബൈക്ക് ഒരുക്കുന്നത്.

ഹോണ്ടയുടെ വലിയ CBR മോഡലുകളുടെ നേക്കഡ് പതിപ്പായി ഇതിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, ഉയര്‍ന്ന എക്സ്ഹോസ്റ്റ് എന്നിവയെല്ലാം ഒരു മസ്ക്കുലർ ലുക്കാണ് CB300R ബൈക്കിന് സമ്മാനിക്കുന്നത്. കൂടാതെ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നലും ഹസാര്‍ഡ് ലൈറ്റ് സ്വിച്ചും പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്.

Malayalam Actor Prasant Murali Buys New Honda CB300R

ഡയമണ്ട് ടൈപ്പ് ഷാസിയില്‍ നിർമിച്ചിരിക്കുന്ന ഹോണ്ടയുടെ പ്രീമിയം മോട്ടോർസൈക്കിളിന് 17 ഇഞ്ച് അലോയ് വീലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുന്നില്‍ 41 mm അപ്‌സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്‌സോര്‍ബറുമാണ് ഹോണ്ട ഒരുക്കിയിട്ടുള്ളത്. ബ്രേക്കിംഗിനായി ഡ്യുവല്‍-ചാനല്‍ എബിഎസിന്റെ സഹായത്തോടെ ഇരുവശത്തും സിംഗിൾ ഡിസ്ക്കാണ് ഇടംപിടിച്ചിരിക്കുന്നത്.

അങ്ങനെ മൊത്തത്തിൽ ഹോണ്ടയുടെ എഞ്ചിനീയറിങ് വൈദഗ്ധ്യം, ഡിസൈന്‍ ഫിലോസഫി, പ്രീമിയം ബില്‍ഡ് ക്വാളിറ്റി എന്നിവ ചേരുമ്പോൾ CB300R കളറാണ്. ഇന്ത്യൻ വിപണിയിൽ ഇതേ സെഗ്മെന്റിൽ നേരിട്ട് എതിരാളികൾ ഒന്നുമില്ലെങ്കിലും കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G 310 R, ടിവിഎസ് അപ്പാച്ചെ RTR 310, കീവേ K300 N എന്നിവയുമാണ് ഹോണ്ടയുടെ പ്രീമിയം ബൈക്ക് മാറ്റുരയ്ക്കുന്നത്.

More from DriveSpark

Article Published On: Wednesday, May 29, 2024, 16:52 [IST]
English summary
Malayalam actor prasant murali buys new honda cb300r premium motorcycle
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X