ആഡംബര കാറുകളുടെ സുൽത്താൻ, മെർസിഡീസ് AMG 63 ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി പൃഥ്വിരാജ്
മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തി മുന്നേറുന്ന താരമാണ് പൃഥ്വിരാജ്. സിനിമ പോലെ തന്നെ പൃഥ്വിയുടെ വാഹന കമ്പവും ഏവർക്കും അറിയാവുന്ന കാര്യമാണ്. ലംബോർഗിനിയെല്ലാം സ്വന്തമാക്കിയ വാർത്തകൾ പല തവണ ഇന്റർനെറ്റിലെയെല്ലാം ചൂടുള്ള ചർച്ചാ വിഷയങ്ങളായിരുന്നു.

ദേ ഇപ്പോൾ മറ്റൊരു അത്യാഡംബര വാഹനം സ്വന്തമാക്കിയാണ് പൃഥ്വിരാജ് വാർത്തകളിൽ വീണ്ടും നിറയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ സ്‌പെസിഫിക്കേഷനില്‍ ഏറ്റവും സവിശേഷമായി കസ്റ്റമൈസ് ചെയ്ത സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായ മെർസിഡീസ് AMG 63 മോഡലാണ് താരം തന്റെ ഗരാജിലേക്ക് ഇപ്പോൾ ചേർത്തിരിക്കുന്നത്.

ഈയൊരു സ്‌പെസിഫിക്കേഷനുള്ള എസ്‌യുവി നമ്മുടെ നിരത്തുകളിൽ എത്തുമ്പോൾ ഏകദേശം നാലര കോടി രൂപയോളം വില വരും. ഇത്തരമൊരു കരുത്തന്‍ എസ്‌യുവിയാണ് ആഡംബര കാറുകളുടെ സുല്‍ത്താന്‍ പൃഥ്വിരാജ് ഇപ്പോള്‍ സ്വന്തമാക്കിയത്. എന്നാൽ പുത്തൻ പുതിയ മെർസിഡീസ് AMG 63 അല്ല താരം വാങ്ങിയിരിക്കുന്നത്.

സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുന്ന റോയല്‍ ഡ്രൈവില്‍ നിന്നും യൂസ്‌ഡ് വാഹനമാണ് പൃഥ്വി സ്വന്തമാക്കിയിരിക്കുന്നത്. ഇതേ ഡീലറിന്റെ കൈയ്യിൽ നിന്നും താരം വാങ്ങുന്ന രണ്ടാമത്തെ ആഡംബര മോഡലാണ് ഇതെന്നതും ശ്രദ്ധേയമായ കാര്യമാണ്.

നേരത്തെ ലംബോര്‍ഗിനിയുടെ ലക്ഷ്വറി എസ്‌യുവി ആയ ഉറുസ് റോയല്‍ ഡ്രൈവില്‍ നിന്നു വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എമറാള്‍ഡ് മെറ്റാലിക് ഗ്രീന്‍ നിറമുള്ള കാറാണ് നടനും സംവിധായകനും നിര്‍മാതാവുമായ മലയാള സിനിമയുടെ ട്രെന്റ് സെറ്റര്‍ പൃഥ്വി അന്നുവാങ്ങിയത്.

ഉറൂസ്, റേഞ്ച് റോവര്‍, പോര്‍ഷ കയീൻ, ഔഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി തുടങ്ങി നിരവധി അത്യാഡംബര കാറുകളുള്ള ശേഖരവും പൃഥ്വിയുടെ ഗരാജിലുണ്ട്. ഈ നിരയിലേക്കാണ് കരുത്തനായ മെർസിഡീസിന്റെ AMG G63 എസ്‌യുവിയും വരുന്നത്. KL 53 S 0001 എന്ന നമ്പരാണ് നായക നടന്റെ എസ്‌യുവിക്കുള്ളത്.

നിരവധി സിനിമാ താരങ്ങളാണ് മെർസിഡീസിന്റെ ഈ ജി-വാഗൺ എസ്‌യുവി ഉപയോഗിക്കുന്നത്. മലയാളത്തിൽ തന്നെ ദുൽഖർ സൽമാന് ഇതിനോടകം തന്നെ മെർസിഡീസ് AMG G63 എസ്‌യുവി സ്വന്തമായുണ്ട്. ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ശക്തമായ എസ്‌യുവിയായിരുന്ന G55 AMG-യ്‌ക്ക് പകരമായാണ് G63 AMG അവതാരപ്പിറവിയെടുത്തത്.

577 bhp കരുത്തിൽ പരമാവധി 850 Nm torque നൽകുന്ന ഇരട്ട ടര്‍ബോ 4.0 ലിറ്റര്‍ V8 എഞ്ചിനാണ് മെർസിഡീസ് AMG G63 എസ്‌യുവിക്ക് തുടിപ്പേകുന്നത്. പെർഫോമൻസിന്റെ കാര്യത്തിൽ മിക്ക സ്‌പോർട്‌സ് കാറുകളെക്കാളും മിടുക്കാണ് ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനുള്ളത്.

ഡ്രൈവര്‍ക്കും കോ ഡ്രൈവര്‍ക്കും എയര്‍ബാഗ് സപ്പോര്‍ട്ട്, സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഡോര്‍ പാനല്‍, ഹൈ പെര്‍ഫോമന്‍സ് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ ഫ്രണ്ട് സീറ്റ്, മനോഹരമായ ഇന്റീരിയര്‍ ലൈറ്റുകള്‍, കീ ലെസ് ഗോ സ്റ്റാര്‍ട്ടിംഗ് ഫങ്ഷന്‍, തെര്‍മോട്രോണിക് ഓട്ടോമെറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം നല്‍കുന്ന നിരവധി സവിശേഷതകളാണ് ഈ വാഹനത്തിലുള്ളത്.

ഹാർഡ്‌കോർ ഓഫ്-റോഡിംഗ് കഴിവുകളും ആഡംബരവും പ്രീമിയം സവിശേഷതകളും സംയോജിപ്പിക്കുന്ന അപൂർവ ഉൽപ്പന്നങ്ങളിലൊന്നാണ് ജി-വാഗൺ. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ ട്രൈ-ആരോ ലോഗോ അലങ്കരിച്ച ഒരു കൂറ്റൻ ക്രോം ഗ്രില്ലാണ് മുൻവശത്തെ ശ്രദ്ധാകേന്ദ്രം.

അതോടൊപ്പം ട്രേഡ്മാർക്ക് എൽഇഡി റൗണ്ട് ഹെഡ്‌ലാമ്പുകൾ ഗ്രില്ലിനോട് ചേർന്ന് നിൽക്കുന്നതും കാണാം. ബോണറ്റിന്റെ അരികിൽ ഘടിപ്പിച്ചിരിക്കുന്ന എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും മനോഹരമാണ്. പരുക്കൻ ബമ്പറും താരതമ്യേന ചതുരാകൃതിയിലുള്ള മുൻഭാഗവും എസ്‌യുവിക്ക് തനതായ ശൈലി സമ്മാനിക്കുന്നു.

കൂറ്റൻ എസ്‌യുവിയുടെ ഇൻഗ്രെസ്, എഗ്രസ് സവിശേഷതകൾ വർധിപ്പിക്കുന്നതിന് കൂറ്റൻ അലോയ് വീലുകളും സൈഡ് സ്റ്റെപ്പുകളും ഉണ്ട്. 2,890 മില്ലീമീറ്റർ വീൽബേസ് സാക്ഷാത്കരിക്കുന്നത് ഇവിടെ നിന്നാണ്. പിൻഭാഗത്ത് ഓൾഡ്-സ്കൂൾ ഡിസൈനിൽ ബൂട്ട് ഡോർ മൗണ്ടഡ് സ്പെയർ ടയറുകൾ, ഒരു ബോക്‌സി രൂപഘടന, താരതമ്യേന ചെറിയ എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications








