'രതിനിർവേദത്തിലെ പപ്പു'വിന്റെ യാത്രയിനി ഫോക്‌സ്‌വാഗന്റെ ആഡംബരത്തിൽ; വാങ്ങിയത് 16.39 ലക്ഷത്തിന്റെ കാർ
സിനിമ ലോകം ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് രതിനിർവേദം. പത്മരാജന്റെ കഥയ്ക്ക് ഭരതന്‍ ചലച്ചിത്രാവിഷ്‌കാരം നൽകിയപ്പോൾ കൗമാരക്കാര്‍ക്കിടയില്‍ വലിയ ചലനമാണ് സൃഷ്‌ടിച്ചത്. 1978-ൽ പുറത്തിറങ്ങിയ പടത്തിലെ നായിക അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്‌ന നായികയായ ജയഭാരതിയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായ രതിനിർവേദത്തിന്റെ റീമേക്ക് പതിപ്പും പ്രേക്ഷകരിലേക്ക് എത്തി.
ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അന്ന് നായികയായി വന്നത് ശ്വേത മേനോനായിരുന്നു. ഒപ്പം പപ്പുവായി ശ്രീജിത്ത് വിജയ് എന്ന യുവതാരവും വേഷമിട്ടു. റീമേക്കായിരുന്നുവെങ്കിലും ചിത്രത്തിന് തീയേറ്ററിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്‌തു. യുവമനസുകളെ കോരിത്തരിപ്പിച്ച ജയഭാരതിയുടെ അംഗലാവണ്യം ഉള്ളില്‍ കണ്ടുകൊണ്ട് പഴയ നൊസ്റ്റാള്‍ജിക്ക് തലമുറയും തീയേറ്ററില്‍ കയറിയ സമയമായിരുന്നു അത്. ശ്രീജിത്ത് എന്ന യുവനടന്‍ പപ്പുവിന്റെ റോളിലെത്തിയപ്പോഴും ഏറെ സ്വീകാര്യത നേടിയിരുന്നു.

2011-ൽ റിലീസായ രതിനിർവേദത്തിന്റെ റീമേക്കിലെ നായകനായ ശ്രീജിത്ത് വിജയിയുടെ മുഖം ഇന്നും മലയാളികളുടെ മനസിൽ മായാതെ കിടപ്പുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ജീവതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി കടന്നുവന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു കാർ വാങ്ങിയതാണ് സംഭവം. ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിന്റെ വെർട്ടിസ് പ്രീമിയം സെഡാനാണ് ശ്രീജിത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.
സിനിമകളില്‍ നിന്ന് ചുവട് മാറ്റി ഇപ്പോള്‍ ശ്രീജിത്ത് സീരിയലുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും രതിവിർവേദം സിനിമിലെ പപ്പു ആയിട്ടാണ് ഇപ്പോഴും താരം സിനിമാ പ്രേമികള്‍ക്കിടയിൽ അറിയപ്പെടുന്നത്. തന്റെ വിവാഹ നിശ്ചയത്തിന്റെ ആറാം വാർഷികത്തോട് അനുബന്ധിച്ചാണ് നടൻ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുന്നത്. ഈ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.
കൊച്ചിയിലെ ഇവിഎം ഫോക്‌സ്‌വാഗൺ ഡീലറിൽ നിന്നും കാറിന്റെ താക്കോൽ വാങ്ങുന്ന ചിത്രങ്ങൾ ശ്രീജിത്ത് വിജയിയുടെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനുണ്ടെന്ന അടിക്കുറിപ്പോടെയാണ് വാഹനം സ്വന്തമാക്കിയ വിവരം ഷെയർ ചെയ്‌തിരിക്കുന്നത്. വെന്റോയുടെ പകരക്കാരനായാണ് വെർട്ടിസ് ഇന്ത്യയിലേക്ക് എത്തുന്നത്. എസ്‌യുവി ട്രെൻഡിനിടയിലും പിടിച്ചുനിൽക്കാൻ സെഡാനുകൾക്ക് ആവുമെന്ന് കാട്ടിത്തരാനും ഫോക്‌സിക്കായി.
രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ പരമാവധി 115 bhp പവറിൽ 175 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലുണ്ടാവുക. അതേസമയം വെർട്ടിസിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിൻ ഓപ്ഷനുമുണ്ട്.

ഈ ഹൈ പെര്‍ഫോമന്‍സ് എഞ്ചിന്‍ 150 bhp കരുത്തിൽ പരമാവധി 250 Nm Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DSG ഗിയര്‍ബോക്സുകളുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കുന്നത്. ഇതിൽ ഹൈലൈൻ ഓട്ടോമാറ്റിക് 1.0 ലിറ്റർ മോഡലാണ് ശ്രീജിത്ത് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് 16.39 ലക്ഷം രൂപയാണ് കൊച്ചിയിലെ ഓൺ-റോഡ് വില വരുന്നത്. 2022-ലാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.
തുടർന്ന് വലിയ വിജയം നേടാനായ മോഡൽ രാജ്യത്ത് ആദ്യം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കുന്ന മെയ്‌ഡ് ഇൻ ഇന്ത്യ സെഡാൻ കൂടിയാണ്. ഡ്യുവൽ എയർബാഗുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ, നാല് അധിക എയർബാഗുകൾ (ഓപ്ഷണൽ), ഒരു സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, രണ്ടാം നിരയ്ക്കുള്ള ഐസോഫിക്സ് സീറ്റ് മൗണ്ടുകൾ, ഇബിഡി ഉള്ള എബിഎസ്, എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.

കംഫർട്ട്‌ലൈൻ, ഹൈലൈൻ, ഹൈലൈൻ എടി, ടോപ്‌ലൈൻ, ടോപ്‌ലൈൻ എടി, ജിടി പ്ലസ് എന്നിങ്ങനെ 6 വേരിയന്റുകളിൽ ഫോക്‌സ്‌വാഗൺ വെർട്ടിസ് സെഡാൻ ലഭ്യമാണ്. സേഫ്റ്റിയോടൊപ്പം മോഡേൺ ഡിസൈനും കിടിലം ഫീച്ചറുകളാലും സമ്പന്നമാണ് ഫോക്‌സ്‌വാഗൺ സെഡാൻ. 11.48 ലക്ഷം രൂപ മുതൽ 19.29 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








