മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

തങ്ങൾ ചെയ്‌ത സിനിമകൾ ഹിറ്റാവുമ്പോൾ അതിന്റെ സന്തോഷം പങ്കുവെക്കാൻ സംവിധായകർക്കോ, നടൻമാർക്കോ പുതിയ വാഹനം വാങ്ങി നൽകുന്ന ട്രെൻഡാണ് ഇപ്പോൾ സിനിമ മേഖലയിലുള്ളത്. കൂടുതലും ഇതൊരു ബോളിവുഡ് സ്റ്റൈലാണെങ്കിലും മലയാളത്തിലും ഈ പ്രവണത ഇപ്പോൾ കണ്ടുവരുന്നുണ്ട്.

മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

ദേ ഇപ്പോൾ മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് സന്തോഷം പങ്കിട്ടിരിക്കുകയാണ് യുവനായകൻ ഉണ്ണി മുകുന്ദൻ. തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമയാണ് ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുക കൂടി ചെയ്‌ത മേപ്പടിയാന്‍.

മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

ഈ സിനിമ പുറത്തിറങ്ങി ഒരു വര്‍ഷത്തോട് അടുക്കുമ്പോളാണ് തനിക്കൊപ്പം മേപ്പടിയാന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച സംവിധായകന്‍ വിഷ്ണു മോഹന് ഏറ്റവും മികച്ച സമ്മാനം നല്‍കി ആദരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആഡംബര വാഹനങ്ങളില്‍ മുന്‍നിര മോഡലായ മെർസിഡീസ് ബെന്‍സ് GLA200 ആണ് ഉണ്ണി മുകുന്ദന്‍ വാങ്ങിനൽകിയത്.

മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

മികച്ച വിജയം നേടിയ ചിത്രത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. അൽപം വൈകി പോയെന്നും ഇത് കേവലമൊരു സമ്മാനമല്ല നിങ്ങളുടെ കഠിനാധ്വാനത്തിന് അർഹിക്കുന്ന അംഗീകാരമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് നിർമാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പറയുന്നത്.

മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

പ്രീമിയം സെക്കൻ‍ഡ് ഹാൻഡ് കാർ വിതരണക്കാരായ റോയൽ ഡ്രൈവിൽ നിന്നാണ് മെർസിഡീസ് ബെൻസിന്റെ കുഞ്ഞൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ ഉണ്ണി തന്റെ പ്രിയപ്പെട്ടവന് വാങ്ങി നൽകിയത്. ഇപ്പോൾ സിനിമ മേഖലയിലെ പ്രമുഖരെല്ലാം വാഹനം സ്വന്തമാക്കുന്നത് ഈ ഡീലർഷിപ്പിൽ നിന്നാണ്.

മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

കഴിഞ്ഞ ദിവസം പൃഥ്വിരാജ് പുതിയ മെർസിഡീസ് ജി-വാഗൺ ഇവിടെ നിന്നും വാങ്ങിയിരുന്നു. സുഹൃത്തുകള്‍ക്കൊപ്പം എത്തിയാണ് വിഷ്‌ണു വാഹനം ഏറ്റുവാങ്ങിയത്. മെർസി‍ഡീസ് ബെൻസ് GLA എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിൽ വിപണിയിലെത്തുന്ന വാഹനമാണ്.

മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

ഇതിലേതാണ് മേപ്പടിയാൻ സംവിധായകന് സമ്മാനിച്ചതെന്ന് വ്യക്തമല്ല. 1.4 ലിറ്റർ പെട്രോൾ, 2.0 ലീറ്റർ ഡീസൽ എന്നിവയാണ് ജർമൻ കാറിന് തുടിപ്പേകാൻ എത്തുന്നത്. GLA പെട്രോൾ പതിപ്പ് 163 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോള്‍, ഡീസൽ എഞ്ചിന് 190 bhp പവറോളം പരമാവധി പുറത്തെടുക്കാനാവും.

മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നത്. ഏകദേശം 44.90 ലക്ഷം രൂപ മുതലാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കാറിന്റെ പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ സംയോജിത ഡിആർഎല്ലുകളോട് കൂടിയ ഉയർന്ന പെർഫോമൻസ് എൽഇഡി ഹെഡ്‌ലാമ്പുകളാണ് എടുത്തു പറയാനാവുന്നത്.

മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

പിന്നിൽ പുതിയ അഡാപ്റ്റീവ് എൽഇഡി ടെയിൽ ലാമ്പുകളും ഇടംപിടിച്ചിരിക്കുന്നതും കാണാം. 18 ഇഞ്ച്, 19 ഇഞ്ച് AMG അലോയ് വീലുകളിൽ മെർസിഡീസ് ബെൻസ് GLA 200 തെരഞ്ഞെടുക്കാനും സാധിക്കും. മൗണ്ടൻ ഗ്രേ, ഇറിഡിയം സിൽവർ, കോസ്മോസ് ബ്ലാക്ക്, ഡെനിം ബ്ലൂ, പോളാർ വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് പുതിയ ലക്ഷ്വറി എസ്‌യുവി വിപണിയിൽ എത്തുന്നത്.

മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

മെർസിഡീസ് ബെൻസ് GLA-യുടെ ഇന്റീരിയറിലേക്ക് നോക്കിയാൽ രണ്ട് 10.25 ഇഞ്ച് ഹൈ-ഡെഫനിഷൻ ഡിസ്പ്ലേകൾ അടങ്ങുന്ന ഒരു സാധാരണ MBUX വൈഡ്സ്ക്രീൻ സജ്ജീകരണമാണ് പ്രധാന ആകർഷണമെന്ന് കാണാ. ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യും.

മേപ്പടിയാൻ സംവിധായകന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

ഏഴ് എയർബാഗുകൾ, ആക്റ്റീവ് ബ്രേക്കുകൾ, പ്രീ-സേഫ്, ആക്റ്റീവ് ബോണറ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓഫ്-റോഡ് എഞ്ചിനീയറിംഗ് പാക്കേജ് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകളും മെർസിഡീസ് ബെൻസ് GLA 200 എസ്‌യുവിക്ക് ലഭിക്കുന്നു.

More from DriveSpark

Article Published On: Friday, October 28, 2022, 10:01 [IST]
English summary
Malayalam actor unni mukundan gifted mercedes benz gla 200 suv to meppadiyan director
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X