മോളിവുഡിലേക്ക് 35.93 ലക്ഷത്തിന്റെ പുതിയ ഇലക്‌ട്രിക് എസ്‌യുവി വാങ്ങി 'പ്രേമത്തിലെ വിമൽ സാർ'

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനയ് ഫോർട്ട് (Vinay Fort). ആസിഫ് അലിയുടെ ഋതു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും പാൻഇന്ത്യൻ ലെവലിൽ ഹിറ്റായ നിവിൻ പോളി ചിത്രം പ്രേമം (Premam) സിനിമയിലൂടെയായിരുന്നു താരത്തിന് ബ്രേക്ക് ത്രൂ ലഭിക്കുന്നത്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ വിനയ്ക്ക് സാധിക്കാറുണ്ട്. ഗെറ്റപ്പിലായാലും വ്യത്യസ്‌തതകൾ കൊണ്ടുവന്ന് ഞെട്ടിക്കാറുള്ളതും പതിവാണ്. ഫാമിലി, ആട്ടം, പെരുമാനി എന്നിവയായിരുന്നു താരത്തിന്റേതായി അവസാനമെത്തിയ മൂന്ന് ചിത്രങ്ങള്‍. ഇതിലെയെല്ലാം തകർപ്പൻ അഭിനയം പ്രേക്ഷകരുടെയെല്ലാം മനസിൽ മായാതെ കിടപ്പുണ്ടാവും.

താരം ഇപ്പോഴിതാ യാത്രകൾക്ക് കൂട്ടായി പുതിയൊരു പങ്കാളിയെ കൂടെക്കൂട്ടിയിരിക്കുകയാണ്. മെർസിഡീസ് ബെൻസിന്റെ ആഡംബര എസ്‌യുവിയിലെത്തി പുത്തൻ കാറിലേക്ക് കയറുന്ന ഇൻസ്റ്റഗ്രാം റീലിലൂടെയാണ് അതിഥിയെ വിനയ് ഫോർട്ട് പരിചയപ്പെടുത്തുന്നത്. ബിവൈഡിയുടെ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയാണ് നടന്റെ പുതിയ വാഹനം. എൻ്റെ പുതിയ യാത്രാ സുഹൃത്ത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ താരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.

Malayalam Actor Vinay Fort Buys New BYD Atto 3 Electric SUV

അമൽ നീരദിന്റെ ബൊഗെയ്ൻവില്ലയിലെ സ്‌തുതിയെന്ന ട്രെൻഡ് പാട്ടിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ പാസഞ്ചർ വാഹന വിഭാഗത്തിൽ അതിവേഗം പ്രശസ്‌തിയാർജിച്ചവരാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് (Build Your Dreams) എന്ന BYD. പൂർണമായും ഇന്ത്യയിൽ പണികഴിപ്പിച്ച ഇവികൾ പുറത്തിറക്കി ബ്രാൻഡ് ഇതിനോടകം പ്രശസ്‌തരായി കഴിഞ്ഞിട്ടുണ്ട്. മിക്ക സെലിബ്രിറ്റികളും നിലവിൽ ഇവികളിലേക്ക് ചേക്കേറുന്നതിന്റെ തിരക്കിലാണ്.

നവംബറിൽ ലോഞ്ച് ചെയ്ത അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ഇതുവരെ വളരെയധികം സ്വീകാര്യത നേടിയിട്ടുണ്ട്. വിപണനത്തിനെത്തിയ ആദ്യ മാസത്തിൽ തന്നെ 2,000 ബുക്കിംഗുകൾ വരെ മോഡൽ സ്വന്തമാക്കിയിരുന്നു. ഡൈനാമിക്, പ്രീമിയം, സുപ്പീരിയർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ബിവൈഡി അറ്റോ 3 എസ്‌യുവിയുടെ ഏത് മോഡലാണ് വിനയ് ഫോർട്ട് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

Malayalam Actor Vinay Fort Buys New BYD Atto 3 Electric SUV

എങ്കിലും കൂടുതൽ റേഞ്ചും ഫീച്ചറുകളുമുള്ള ഇവിയുടെ ടോപ്പ് എൻഡ് വേരിയന്റായിരിക്കാം താരം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് നിഗമനം. 24.99 ലക്ഷം രൂപ മുതൽ 33.99 ലക്ഷം രൂപ വരെയാണ് അറ്റോ 3 ഇവിക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ടോപ്പ് എൻഡ് കൊച്ചിയിൽ നിരത്തിലിറങ്ങുമ്പോൾ ടാക്‌സും ഇൻഷുറൻസുമെല്ലാമായി 35.93 ലക്ഷം രൂപയോളം ഓൺ-റോഡ് വിലയും വരും.

അടുത്ത എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ വില അല്‍പം കൂടുതലാണെന്ന് തോന്നുമെങ്കിലും ഈ തീരുമാനത്തെ ന്യായീകരിക്കുന്ന കിടിലൻ സവിശേഷതകളോടെയാണ് അറ്റോ വിപണിയിലെത്തുന്നത്. ഇതിന് ഒറ്റ ചാർജിൽ 480 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ടെങ്കിലും ARAI റേറ്റുചെയ്ത ഡ്രൈവിംഗ് റേഞ്ച് 521 കിലോമീറ്ററാണെന്ന് കമ്പനി കൃത്യമായി പറയുന്നുണ്ട്. കൊച്ചിയിൽ നിന്നും കേരളത്തിലുള്ള മറ്റ് ഷൂട്ടിംഗ് സെറ്റുകളിലേക്കുള്ള വിനയ്‌ ഫോർട്ടിന്റെ യാത്രകളിൽ ഈ ഇവിയായിരിക്കും കൂട്ടായെത്തുക

Malayalam Actor Vinay FMalayalam Actor Vinay Fort Buys New BYD Atto 3 Electric SUVort Buys New BYD Atto 3 Electric SUV

ചാർജിംഗിന്റെ കാര്യത്തിലും ടെൻഷനൊന്നും വേണ്ട. വെറും 50 മിനിറ്റിനുള്ളിൽ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ബാറ്ററി പായ്ക്ക് 0-80 ശതമാനം വേഗത്തിൽ ചാർജ് ചെയ്യാം. ഇവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 7.3 സെക്കൻഡിൽ കൈവരിക്കാനാകും. പവറിന്റെ കാര്യത്തിലേക്ക് വന്നാൽ 240 bhp കരുത്തിൽ പരമാവധി 310 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന പെർമനന്റ് മാഗ്‌നെറ്റ് സിങ്ക്രനസ് മോട്ടോറാണ് ബാറ്ററിയുമായി ജോടിയാക്കിയിരിക്കുന്നത്.

12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഒരു NFC കാർഡ് കീ, വെഹിക്കിൾ ടു ലോഡ് (VTOL) ഫീച്ചർ തുടങ്ങിയ ഗംഭീര സവിശേഷതകളോടെയാണ് അറ്റോ 3 ഇവിയുടെ ടോപ്പ്-സ്പെക്ക് സുപ്പീരിയർ വേരിയന്റ് വരുന്നത്.

360-ഡിഗ്രി ക്യാമറ, 7 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, TPMS എന്നിവയാണ് വാഹനത്തിലെ സുരക്ഷാ ഫീച്ചറുകൾ. ബിവൈഡി Dipilot എന്ന് വിളിക്കപ്പെടുന്ന ഒരു അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റവും എസ്‌യുവിയുടെ പ്രത്യേകതയാണ്. അങ്ങനെ സേഫ്റ്റിയുടെ കാര്യത്തിലും ആശങ്കകളൊന്നുമില്ലാതെ കൊണ്ടുനടക്കാൻ പറ്റിയ മോഡേൺ ഇലക്ട്രിക് എസ്‌യുവിയാണ് വിനയ് ഫോർട്ടിന്റെ ബിവൈഡി അറ്റോ 3.

More from DriveSpark

Article Published On: Monday, October 7, 2024, 12:47 [IST]
English summary
Malayalam actor vinay fort buys new byd atto 3 electric suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X