സ്‌കൂട്ടറുകളിലെ രാജ്ഞിയെ സ്വന്തമാക്കി രജിത് കുമാര്‍, ബിഗ് ബോസ് താരമാണേലും അഹങ്കാരം വഴിക്കൂടെ പോയിട്ടില്ല
മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിലൂടെ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ അറിയപ്പെട്ട വ്യക്തിയാണ് അധ്യാപകനും പ്രാസംഗികനുമായ ഡോക്‌ടർ രജിത് കുമാര്‍. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലൂടെ ആരാധകരെ സമ്പാദിച്ച ഇദ്ദേഹത്തിനായി സമൂഹമാധ്യമങ്ങളിൽ ആർമി ഗ്രൂപ്പ് വരെ ഒരുകാലത്തുണ്ടായിരുന്നു. അശാസ്ത്രീയ പ്രസ്താവനകളിലൂടെ വലിയ വിവാദങ്ങളും കക്ഷി ഉണ്ടാക്കിയിട്ടുണ്ട്. തന്റെ ലൈംഗിക ശേഷി സ്വയം ഇല്ലാതാക്കിയെന്നും ഉദ്ധാരണമുണ്ടാകില്ലെന്നുമെല്ലാം വെട്ടിത്തുറന്ന് പറഞ്ഞിട്ടുള്ള രജിത് ഇപ്പോൾ അഭിനയവും മറ്റുമായി മുമ്പോട്ട് പോവുകയാണ്. ഇതിനിടയിൽ തന്റെ യാത്രകൾക്കായി പുതിയൊരു ആളെക്കൂടി ബിഗ് ബോസ് താരം ഒപ്പം കൂട്ടിയിരിക്കുകയാണ്.
താരങ്ങളെല്ലാം വലിയ കാറുകളുടെയെല്ലാം പിന്നാലെ പോവുമ്പോൾ രജിത് കുമാര്‍ വാങ്ങിയിരിക്കുന്നത് സ്‌കൂട്ടറുകളിലെ രാജകുമാരിയായ ടിവിഎസ് ജുപ്പിറ്ററാണ്. പെരിയാർ ടിവിഎസ് ആലുവയിൽ നിന്നുമാണ് ബിഗ് ബോസ് താരം പുതിയ അതിഥിയെ വാങ്ങിയിരിക്കുന്നത്. ജുപ്പിറ്ററർ 125 മോഡലിന്റെ വൈറ്റ് കളർ ഓപ്ഷനാണ് രജിത് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ലക്ഷത്തിന് മുകളിലാണ് ഈ ടൂവീലറിന് മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില.

യുവജനങ്ങളുടെ പ്രിയപ്പെട്ട മോഡലായ എൻടോർഖിൽ നിന്നുള്ള അതേ 124.8 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ജുപ്പിറ്റർ 125 പതിപ്പിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഫാമിലി സ്‌കൂട്ടറിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസൃതമായി എഞ്ചിൻ റീട്യൂൺ ചെയ്‌താണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8 bhp കരുത്തിൽ പരമാവധി 11 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്.
ലിറ്ററിന് 53 കിലോമീറ്റർ മൈലേജാണ് ടിവിഎസ് ജുപ്പിറ്റർ 125 മോഡലിൽ അവകാശപ്പെടുന്നത്. എൽഇഡി ലൈറ്റിംഗ്, ഫ്ലാറ്റ് സിംഗിൾ-പീസ് സീറ്റ്, ഡ്യുവൽ-ടോൺ ഇന്നർ പാനലുകൾ, 3D എംബ്ലങ്ങൾ, വൈറ്റ് ബോഡി-കളറിലുള്ള ഗ്രാബ് റെയിൽ പോലുള്ള സവിശേഷതകളോടെയാണ് ഗിയർലെസ് സ്‌കൂട്ടർ വിപണിയിലെത്തുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ സ്കൂട്ടറിൽ ടിവിഎസ് സ്മാർട്ട്എക്സണക്ട് കണക്റ്റിവിറ്റിയുള്ള ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇത്തവണ ഒരുക്കിയിട്ടുണ്ട്.

വെഹിക്കിൾ ട്രാക്കിംഗ്, വോയ്‌സ് കമാൻഡുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, എസ്എംഎസ് അലേർട്ടുകൾ, കോൾ അലേർട്ടുകൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ഹാഫ്-ഫേസ് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ കഴിയുന്ന 33 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് കപ്പാസിറ്റിയാണ് ഇതിനുള്ളത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കൂടുതൽ സൗകര്യാർത്ഥം 2 ലിറ്റർ സ്റ്റോറേജ് ശേഷിയുള്ള ഒരു ഗ്ലൗ ബോക്സും ഈ 125 സിസി പതിപ്പിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് സസ്‌പെൻഷനും പിന്നിൽ ത്രീ-സ്റ്റെപ്പ് അഡ്‌ജസ്റ്റ്മെന്റ് സംവിധാനമുള്ള ട്വിൻ-ട്യൂബ് ഷോക്ക് അബ്സോർബറുകൾ എന്നിവയാണ് ബ്രേക്കിംഗിനായി മുൻവശത്ത് 220 mm വലിപ്പമുള്ള ഡിസ്‌ക്കും പിന്നിൽ 130 mm വലിപ്പമുള്ള ഡ്രം ബ്രേക്കുമാണ് ടിവിഎസ് ജുപ്പിറ്റർ 125 DT SXC വേരിയന്റിൽ ഉപയോഗിക്കുന്നത്.

അതേസമയം ട്യൂബ്‌ലെസ് ടയറുകളുള്ള 12 ഇഞ്ച് അലോയ് വീലുകളാണ് ആക്‌ടിവയുടെ എതിരാളിയായ സ്കൂട്ടറിന് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഫാമിലി സ്‌കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്‌ടിവ, സുസുക്കി ആക്‌സസ്, ഹീറോ ഡെസ്റ്റിനി, യമഹ ഫാസിനോ തുടങ്ങിയ 125 സിസി മോഡലുകളോടാണ് ജുപ്പിറ്ററിന്റെ മത്സരം. ബിഗ് ബോസ് താരം രജിത് കുമാർ വാങ്ങിയതോടെ ജുപ്പിറ്ററിന് ഫ്രീയായി ഒരു പരസ്യം കൂടി ലഭിച്ചത് പോലെയായി എന്നുപറയാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








