മരുമകന് വിവാഹ സമ്മാനമായി 92.57 ലക്ഷം രൂപയുടെ ആഡംബര കാർ; കൊടുത്തത് മലയാളികളുടെ പ്രിയനടൻ

വളരെ വർഷങ്ങളായി വില്ലൻ വേഷങ്ങളിലും ​ഗുണ്ടാ റോളുകളിലും ഹാസ്യ വേഷങ്ങളിലുമെല്ലാം മലയാളികൾ കാണുന്ന താരമാണ് ബൈജു ഏഴുപുന്ന (Baiju Ezhupunna). പേര് കേട്ടാൽ ചിലർക്കെങ്കിലും പെട്ടന്ന് മനസിലാവില്ലെങ്കിലും താരന്റെ മുഖം കണ്ടാൽ രണ്ടാമതൊന്ന് ഓർക്കേണ്ടി വരില്ല. നടന്‍ രാജന്‍ പി ദേവിന്റെ ബന്ധു കൂടിയായ ബൈജു കോമഡിയിലും ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടിയിട്ടുണ്ട്. വളരെ പണ്ട് മുതലേ മലയാള സിനിമകളിൽ നിറഞ്ഞാടുന്ന ഇദ്ദേഹത്തെ കൂടുതലായും വില്ലൻമാരുടെ പക്ഷത്താണ് കാണാറ്. 30 വർഷത്തിന് മുകളിലായി മലയാള സിനിമയിൽ സജീവമാണ് ബൈജു.

നടൻ എന്നതിന് പുറമെ നിർമാതാവും തിളങ്ങിയിട്ടുള്ള ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വിഷയമായിരുന്നു. ആലപ്പുഴ അർത്തുങ്കൽ പള്ളിയിൽ വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മോളിവുഡിലെ ചില പ്രമുഖരും പങ്കെടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഈ വിവാഹത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബൈജു ഏഴുപുന്ന മകൾക്ക് കൊടുത്ത വിവാഹ സമ്മാനമായിരുന്നു.

Malayalam Film Actor Baiju Ezhupunna Gifts BMW 6 Series To His Daughter

ആഡംബര കാർ ആണ് വിവാഹസമ്മാനമായി ബൈജു നൽകിയത്. കാർ സമ്മാനിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്. മറ്റേതുമല്ല, ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 6 സീരീസ് ജിടിയാണ് മകൾക്കും മരുമകനുമായി നടൻ സമ്മാനിച്ചത്. 73.50 ലക്ഷം രൂപ എക്‌സ്ഷോറൂം വില വരുന്ന ഈ ലക്ഷ്വറി കാറിന് ഏകദേശം 92.57 ലക്ഷം രൂപയോളമാണ് കൊച്ചിയിൽ വരുന്ന ഓൺ-റോഡ് വില.

വിവാഹം നടക്കുന്ന വേദിയിലെത്തിച്ചാണ് ബൈജു ഏഴുപുന്ന മകൾക്ക് കാറിന്റെ താക്കോൽ കൈമാറിയിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ വിതരണക്കാരായ ബിഎംഡബ്ല്യു ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് ആഡംബര വാഹനം താരം വാങ്ങിയിരിക്കുന്നത്. വലിയ ലോറിയിൽ കയറ്റി പള്ളിയിലെത്തിച്ചാണ് കാറിന്റെ ഡെലിവറി ഡീലർഷിപ്പ് കൊടുക്കുന്നത്. വരനും വധുവും സമ്മാനം കിട്ടിയ പുത്തൻ കയറി നോക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.

Malayalam Film Actor Baiju Ezhupunna Gifts BMW 6 Series To His Daughter

ബിഎംഡബ്ല്യു ഇവിഎം ഓട്ടോക്രാഫ്റ്റ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ വിശേഷം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിനൊപ്പം ഗംഭീരമായി മകളുടെ കല്യാണം നടത്താനും അച്ഛന് സാധിച്ചു. ബിഎംഡബ്ല്യു 6 സീരീസ് ജിടിയുടെ 630i M സ്പോർട്ട് വേരിയന്റാണ് മകൾക്ക് നടൻ ഗിഫ്റ്റ് കൊടുത്തിരിക്കുന്നത്. അതും വൈറ്റ് കളർ ഓപ്ഷനിൽ അതിഗംഭീരമാണ് കാറിന്റെ ലുക്ക്.

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഈ പതിപ്പിന് തുടിപ്പേകുന്നത്. ഇത് 255 bhp പവറിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതുകൂടാതെ 188 bhp കരുത്തിൽ 400 Nm torque വികസിപ്പിക്കാൻ കഴിവുള്ള 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനും ബിഎംഡബ്ല്യു 6 സീരീസ് ജിടിയിലുണ്ട്. രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Malayalam Film Actor Baiju Ezhupunna Gifts BMW 6 Series To His Daughter

ഇതൊരു റിയർവീൽ ഡ്രൈവ് സെഡാനായാണ് ബിഎംഡബ്ല്യു പണികഴിപ്പിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ലൈനപ്പിലെ 5 സീരീസ് സെഡാനേക്കാൾ അൽപ്പം സുഖകരമായ പിൻ സീറ്റ് അനുഭവം ആഗ്രഹിക്കുന്നവരെയാണ് 6 സീരീസ് ജിടി എപ്പോഴും വാഗ്‌ദാനം ചെയ്യുന്നത്. രണ്ട് ആക്‌സിലും സെൽഫ് ലെവലിംഗ് എയർ സസ്‌പെൻഷൻ, മികച്ച റൈഡ് ക്വാളിറ്റി, റിക്ലൈനിംഗ് റിയർ സീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ പോലുള്ള കിടിലൻ ഫീച്ചറുകളാൽ കാർ സമ്പന്നമാണ്.

ഇതുകൂടാതെ സെൻസാടെക് ലെതർ അപ്‌ഹോൾസ്റ്ററി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ, ഹർമാൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും ബിഎംഡബ്ല്യു 6 സീരീസ് ജിടി ലക്ഷ്വറി സെഡാനിൽ ജർമൻ വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 20, 2024, 16:01 [IST]
English summary
Malayalam film actor baiju ezhupunna gifts bmw 6 series to his daughter
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X