ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

ഇലക്‌ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമായുള്ള ആവശ്യം ഗണ്യമായി ഉയരുകയും ചെയ്‌തു.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

നിരവധി മുഖ്യധാരാ, പുതിയ നിർമാതാക്കൾ ഇലക്ട്രിക് വാഹന മേഖലയിലേക്ക് അതിന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രവേശിച്ചു. പ്രകൃതിക്കുവേണ്ടിയല്ല, പകരം പലരും അവനവനുവേണ്ടി തന്നെയാണ് ഇലക്‌ട്രിക്കിലേക്ക് പരിവർത്തനം ചെയ്യുന്നത്.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

അതായത് ഉയർന്നു തന്നെ നിലനിൽക്കുന്ന ഇന്ധന വിലയ്ക്ക് പരിഹാരമായാണ് പലരും ഇലക്‌ട്രിക് വാഹനങ്ങളെ കാണുന്നതു തന്നെ. എന്നാൽ പരിസ്ഥിതിക്കു വേണ്ടി മാറി ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട് എന്ന കാര്യം ഏറെ സ്വീകാര്യമായ ഒന്നാണ്.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

വിവിധ കാരണങ്ങളാൽ നിരവധി സെലിബ്രിറ്റികളും അടുത്തിടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ താൽപര്യം കാണിച്ചിട്ടുണ്ട്. അതിലെ ഏറ്റവും പ്രമുഖനാണ് നമ്മുടെ മലയാള സിനിമ സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യത്തിലൂടെ ലോകപ്രശസ്‌തനായ ജീത്തു അടുത്തിടെ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കിയാണ് ശ്രദ്ധേയനായത്.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

എംജിയുടെ ഇലക്ട്രിക് എസ്‍യുവി ZS, ടിവിഎസിന്റെ ഇലക്ട്രിക് സ്കൂട്ടർ ഐക്യൂബ് എന്നിവയാണ് ജീത്തു തന്റെ ഗാരേജിലെത്തിച്ചത്. കുറച്ചു കാലമായി ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കുകയായിരുന്നു. ഇനിയങ്ങോട്ട് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങണമെന്നാണ് ആഗ്രഹമെന്നും ജീത്തൂ ജോസഫ് അഭിപ്രായപ്പെട്ടു.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനാൽ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായുള്ള സമൂഹത്തിനുള്ള എന്റെ സംഭാവനയാണ് ഈ രണ്ട് ഇലക്ട്രിക് വാഹനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഒരു വലിയ ലക്ഷ്യത്തിനായി ഗോ ഗ്രീൻ എന്ന അടിക്കുറിപ്പോടെയാണ് ഇവികൾ സ്വന്തമാക്കിയ സന്തോഷം സൂപ്പർഹിറ്റ് സംവിധായകൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കിട്ടത്.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

ഹെക്‌ടറിലൂടെ ഇന്ത്യൻ വിപണി പിടിച്ച എംജി മോട്ടോർസ് ZS ഇലക്‌ട്രിക്കിലൂടെയാണ് വിപണി കീഴടക്കിയത്. 2020 ജനുവരിയിലാണ് എസ്‌യുവിയെ കമ്പനി ആഭ്യന്തര തലത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത്. അതിനുശേഷം ഈ വർഷം ആദ്യം ZS ഇവിയുടെ പുതുക്കിയ 2021 പതിപ്പിനെയും വിൽപ്പനയ്ക്ക് സജ്ജമാക്കി.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

എംജി ZS ഇലക്‌ട്രിക് എസ്‌യുവി നിലവിൽ എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. എക്‌സൈറ്റാണ് ബേസ് മോഡൽ. അതേസമയം എക്‌സ്‌ക്ലൂസീവ് ടോപ്പ് എൻഡ് വേരിയന്റാണ്. വാഹനത്തിന്റെ 2021 മോഡൽ പ്രധാനമായും മൂന്ന് പരിഷ്ക്കാരങ്ങളാണ് പരിചയപ്പെടുത്തിയത്.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

ബാറ്ററി പായ്ക്ക് ആയിരുന്നു ആദ്യത്തെ നവീകരണം. ZS ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന പുതിയ ഹൈടെക് ബാറ്ററി എസ്‌യുവിയുടെ ഡ്രൈവിംഗ് റേഞ്ച് 340 കിലോമീറ്ററിൽ നിന്ന് 419 കിലോമീറ്ററായി ഉയർത്തി. യഥാർഥ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ റേഞ്ച് സാക്ഷ്യപ്പെടുത്തിയ ശ്രേണിയേക്കാൾ കുറവായിരിക്കുമെന്നും കമ്പനി ഓർമപ്പെടുത്തുന്നുണ്ട്.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

നിലവിൽ 44.5 kWh ബാറ്ററി പായ്ക്കിലാണ് ZS ഇവി വിൽക്കുന്നത്. ത്രീ-ഫേസ് പെർമനന്റ് സിൻക്രൊണസ് മോട്ടോർ പരമാവധി 142 bhp കരുത്തിൽ 353 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ ബാറ്ററി പായ്ക്ക് 8.5 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനെ സഹായിക്കും.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

ഗ്രൗണ്ട് ക്ലിയറൻസ് ആയിരുന്നു നവീകരണത്തിന് വിധേയമായ രണ്ടാമത്തെ കാര്യം. എംജി ഈ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് മുൻഗാമിയെ അപേക്ഷിച്ച് 16 മില്ലീമീറ്റർ വർധിപ്പിച്ചു. പഴയ പതിപ്പിനേക്കാൾ അല്പം വലിപ്പമുള്ള പുതിയ ടയറുകളും ഇലക്‌ട്രിക് എസ്‌യുിവക്ക് കമ്പനി സമ്മാനിച്ചതും ശ്രദ്ധേയമായി.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

എംജി ZS ഇലക്‌ട്രിക് എസ്‌യുവിയുടെ എക്‌സൈറ്റ് വേരിയന്റിന് 20.99 ലക്ഷം രൂപയും ടോപ്പ് എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 24.18 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില. താങ്ങാനാവുന്ന ലോംഗ് റേഞ്ച് ഇലക്ട്രിക് എസ്‌യുവി സെഗ്‌മെന്റിൽ ഹ്യുണ്ടായി കോന ഇവി, ടാറ്റ നെക്‌സോൺ ഇവി എന്നിവയുമായാണ് ഈ ചൈനീസ് ഇവിയുടെ മത്സരം.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

ജീത്തു ജോസഫ് സ്വന്തമാക്കിയ രണ്ടാമത്തെ ഇലക്‌ട്രിക് മോഡൽ ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഐക്യൂബ് സ്‌കൂട്ടറാണ്. നിലവിലുള്ളതും പുതിയതുമായ മറ്റ് പല നിർമ്മാതാക്കളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുന്നതുപോലെ ടിവിഎസും അവരുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ 2020-ൽ വിപണിയിൽ അവതരിപ്പിച്ചു.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

ടിവിഎസ് ഐക്യൂബ് യഥാർഥത്തിൽ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമേ ലഭ്യമാകൂ. ഒരു കണക്‌റ്റഡ് ടൂവീലർ എന്നു കമ്പനി വിളിക്കുന്ന ഈ സ്‌കൂട്ടർ ഫീച്ചറുകളുടെ ഒരു നീണ്ട നിരയാണ് അവതരിപ്പിച്ചിരിക്കുന്നത്. മോഡലിന് 4.4 kWh ഇലക്ട്രിക് മോട്ടോറാണ് തുടിപ്പേകുന്നത്.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

ഇത് സ്കൂട്ടറിനെ മണിക്കൂറിൽ 78 കിലോമീറ്ററിന്റെ ഉയർന്ന വേഗത വരെ കൈയ്യെത്തിപ്പിടിക്കാൻ പ്രാപ്‌തമാക്കുന്നുണ്ട്. ടിവിഎസ് ഐക്യൂബിലെ 2.25 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് നീക്കം ചെയ്യാൻ കഴിയില്ല. ഇക്കോയും പവർ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളാണ് ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്നത്.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

4.2 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്കൂട്ടറിന് കഴിയും. കമ്പനി പറയുന്നതനുസരിച്ച്, ടിവിഎസ് ഇലക്‌ട്രിക് മോഡലിന് പൂർണമായും ചാർജ് ചെയ്യുമ്പോൾ ഇക്കോ മോഡിൽ 75 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ടെന്നാണ്. പൂർണമായും തീർന്ന ബാറ്ററി 80 ശതമാനമായി ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂർ എടുക്കും.

ഇലക്‌ട്രിക്കിലേക്ക് മാറി ജീത്തു ജോസഫ്, സ്വന്തമാക്കിയത് എംജി ZS ഇവിയും ടിവിഎസ് ഐക്യൂബും

എന്നാൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 7 മണിക്കൂർ സമയം വേണ്ടിവരുമെന്നതാണ് മറ്റൊരു കാര്യം. ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ചുള്ള വിവിധ വിവരങ്ങൾ കാണിക്കുന്ന ഫുൾ TFT ഡിസ്പ്ലേ പോലുള്ള സവിശേഷതകൾ ഐക്യൂബിൽ ടിവിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Malayalam movie director jeethu joseph adds mg zs ev and tvs iqube electric scooter to his garage
Story first published: Thursday, December 16, 2021, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X