ദുൽഖറിന്റെ കളിക്കൂട്ടുകാരൻ, നല്ല അസല് വണ്ടിഭ്രാന്തൻ! കിംഗ് ഓഫ് കൊത്ത സംവിധായകന്റെ പുത്തൻ ജിംനി കണ്ടോ

കഴിഞ്ഞ ഓണക്കാലത്ത് പ്രേക്ഷകരെ തിയറ്ററിലേക്ക് ആകർഷിക്കാൻ വമ്പൻ ഹൈപ്പുമായി എത്തിയ മലയാള ചിത്രമായിരുന്നു ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് വമ്പൻ പീരിഡ്‌ ഗ്യാങ്സ്റ്റർ ചിത്രം സംവിധാനം ചെയ്‌തത്. എന്നാൽ തീയറ്ററിൽ പടം പൊട്ടിപാളീസാവുകയായിരുന്നു. പിന്നീട് ഒടിടിയിൽ വന്നപ്പോഴും ട്രോൾ മഴകളായിരുന്നു. കുറുപ്പിന് ശേഷം കുഞ്ഞിക്കയുടെ തീയറ്റിലെത്തിയ ആദ്യ സിനിമ ബോക്‌സ് ഓഫീസിലും പരാജയമായിരുന്നു. എന്നാൽ അതിലെ കലാപക്കാര എന്ന പാട്ടെല്ലാം ഇന്നും പലരുടേയും ഫേവറീറ്റ് ലിസ്റ്റിലുണ്ട്.

ഏതൊരു നവാഗത സംവിധായകനും കൊതിക്കുന്ന ഒരു സ്വപ്ന അരങ്ങേറ്റമാണ് അഭിലാഷ് ജോഷിക്ക് കിംഗ് ഓഫ് കൊത്തയിലൂടെ ലഭിച്ചത്. പക്ഷ നിരവധി ഹിറ്റുകൾ സമ്മതിച്ച അച്ഛനുമായി ഒരു പുതുമുഖമായ തന്നെ താരതമ്യം ചെയ്യരുത് എന്ന് പറഞ്ഞ് അദ്ദേഹം നേരത്തെ ജാമ്യമെടുക്കുകയും ചെയ്‌തിരുന്നു. സംവിധാനം മികച്ചതായിരുന്നെങ്കിലും തിരക്കഥയിലെ പാളിച്ചയാണ് കൊത്തയെ ബോക്‌സ് ഓഫീസിൽ വീഴ്ത്തിയത്. എന്തായാലും സംവിധായകൻ എന്ന നിലയിൽ തന്റെ വരവറിയിക്കാൻ അഭിലാഷിന് സാധിച്ചിട്ടുണ്ട്.

King Of Kotha Director Abhilash Joshiy Buys New Maruti Jimny SUV

സിനിമയ്ക്ക് പുറമെ വാഹനങ്ങളോട് ഏറെ കമ്പമുള്ളയാളാണ് അഭിലാഷ് ജോഷി. പണ്ടുമുതലേ ഡിക്യുവിന്റെ ചങ്ക് കൂട്ടുകാരനുമാണ്. അപ്പോൾ പിന്നെ ഇരുവർക്കുമുള്ള വണ്ടിഭ്രാന്തിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. എണ്ണംപറഞ്ഞ ഉഗ്രൻ വാഹനങ്ങൾ ഗരാജിലുള്ള സംവിധായകൻ ഇപ്പോഴിതാ പുത്തനൊരു എസ്‌യുവി കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ഏതാണെന്നല്ലേ, മാരുതി സുസുക്കി ഏറെ പ്രതീക്ഷയോടെ പോയ വർഷം പുറത്തിറക്കിയ ജിംനിയാണ് അഭിലാഷ് കൂടെക്കൂട്ടിയിരിക്കുന്നത്.

സെലിബ്രിറ്റികൾക്കിടയിൽ സെലിബ്രിറ്റിയായി മാറിയ മാരുതി ജിംനി സിനിമ മേഖലയിലുള്ള ധാരാളം ആളുകൾ ഇതിനോടകം വാങ്ങിയിട്ടുണ്ട്. മഹീന്ദ്ര ഥാറുമായി മത്സരിക്കുന്ന ലൈഫ്-സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനം സിറ്റിയിലും ഹൈവേയിലും ഓഫ്-റോഡിലുമെല്ലാം ഒരേ പോലെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന മോഡലുകളിൽ ഒന്നാണ്. ജിംനിക്ക് പുറമെ W124, മിത്സുബിഷി മോണ്ടെറോ, ബിഎംഡബ്ല്യു 640 ഗ്രാൻ കൂപ്പെ തുടങ്ങിയ വമ്പൻ കാർ കളക്ഷനും അഭിലാഷ് ജോഷിക്കുണ്ട്.

King Of Kotha Director Abhilash Joshiy Buys New Maruti Jimny SUV

ഇക്കൂട്ടത്തിലേക്കാണ് ഇപ്പോൾ മാരുതി ജിംനി കൂടിയെത്തുന്നത്. എസ്‌യുവിയുടെ സിഗ്നേച്ചർ നിറമായ കൈനറ്റിക് ഗ്രീൻ കളർ ഓപ്ഷനാണ് കിംഗ് ഓഫ് കൊത്തയുടെ സംവിധായകൻ തെരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചി നെക്‌സയിൽ നിന്നും ഇന്നലെയാണ് വാഹനത്തിന്റെ ഡെലിവറി അദ്ദേഹത്തിന് ലഭിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ അഭിലാഷ് ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്.

നിലവിൽ 12.74 ലക്ഷം മുതൽ 14.95 ലക്ഷം വരെ ജിംനിയുടെ എക്സ്ഷോറൂം വില വരുന്നത്. ഒപ്പം രണ്ട് ലക്ഷം രൂപ വരെയുള്ള ഗംഭീര ഓഫറുകളും മാരുതി നെക്‌സ ഡീലർഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന ഓഫ്-റോഡർ എസ്‌യുവിയുടെ ഏത് വേരിയന്റാവും അഭിലാഷ് ജോഷി സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും ടോപ്പ് എൻഡ് വേരിയന്റാവാനാണ് സാധ്യത.

സെഗ്മെന്റിലെ കിംഗായ ഥാറുമായി മത്സരിക്കുന്ന മോഡൽ നിലവിൽ വിൽപ്പനയിൽ പിന്നിലാണെങ്കിലും മറ്റ് പല കാര്യത്തിലും മഹീന്ദ്ര എസ്‌യുവിയേക്കാൾ കേമനാണെന്ന് വേണം പറയാൻ. കൂടുതൽ പ്രായോഗികമായ 5-ഡോർ ഫോർമാറ്റ് തന്നെയാണ് ഇതിൽ ഏറ്റവും വലിയ ഹൈലൈറ്റായി പറയാനാവുന്നത്. ഒപ്പം ഒതുക്കമുള്ള രൂപമായതിനാൽ സിറ്റിയിലും മറ്റുമെല്ലാം കൊണ്ടുനടക്കാനും എളുപ്പമാണ്.

1.5 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് മാരുതി ജിംനി 5-ഡോർ എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. പെർഫോമൻസിൽ അതിഗംഭീരം ഒന്നുമല്ലെങ്കിലും മോശക്കാരനല്ലെന്ന് വേണം പറയാൻ. 103 bhp പവറിൽ പരമാവധി 134 Nm torque വരെ ഉത്പാദിപ്പിക്കാനാണ് വാഹനം ട്യൂൺ ചെയ്‌തിരിക്കുന്നത്. എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്.

ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും. കൂടാതെ '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' എന്നിവയുള്ള ലോ-റേഞ്ച് ഗിയർബോക്‌സും എസ്‌യുവിയിൽ ഉണ്ട്. ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ത്രീ-ലിങ്ക് റിജിഡ് ആക്‌സിൽ സസ്പെൻഷനുമാണ് ജിംനിയെ വ്യത്യസ്‌തമാക്കുന്ന മറ്റൊരു കാര്യം.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീൽബേസുമാണ് എസ്‌യുവിക്കുള്ളത്. ആറ് എയർബാഗുകൾ, എബിഎസ് സഹിതം ഇബിഡി, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ് ഉള്ള ഇഎസ്പി തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് മാരുതി ജിംനി വരുന്നത്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ എല്ലാത്തരം ഉപയോഗങ്ങൾക്കും വാഹനം പ്രാപ്‌തമാണെന്ന് വേണം പറയാൻ.

More from DriveSpark

Article Published On: Saturday, June 29, 2024, 13:03 [IST]
English summary
Malayalam movie king of kotha director abhilash joshiy buys new maruti jimny suv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X