'ഫ്രീക്ക് വണ്ടി' ജർമൻ ലക്ഷ്വറി സെഡാൻ സ്വന്തമാക്കി മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ

പാൻ ഇന്ത്യൻ ലെവലിൽ എആർ റഹ്മാനും അനിരുദ്ധ് രവിചന്ദ്രുമെല്ലാം തകർത്താടുമ്പോൾ നമുക്ക് ഇങ്ങ് മലയാള സിനിമാ രംഗത്തുമുണ്ട് തകർപ്പൻ ഹിറ്റുകൾ സമ്മാനിക്കുന്ന സംഗീത സംവിധായകർ. അക്കൂട്ടത്തിലെ പ്രധാനിയാണ് ഷാൻ റഹ്മാൻ. ഇദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മാണിക്യ മലരായ പൂവി എന്ന അഡാറ് ലവിലെ ഗാനത്തിന് പാൻ ഇന്ത്യൻ റീച്ചല്ല, ആളോള തലത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് നേടിയിരുന്നത്.

ജോണി ആന്റണി സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിലാണ് ഷാൻ റഹ്മാൻ സിനിമാ സംഗീത സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നതെങ്കിലും സുഹൃത്തും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസനോടൊപ്പം 2008-ൽ ഷാൻ ചെയ്ത സംഗീത ആൽബമാണ് വഴിത്തിരിവായത്. പിന്നീട് മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് ഗോദ പോലുള്ള സിനിമകളിലും ഷാൻ കിടിലൻ സംഗീതം നൽകി തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു.

Malayalam Music Director Shaan Rahman Buys BMW 530i Luxury Sedan

2017-ൽ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം ജിമിക്ക് കമ്മൽ എന്ന ഗാനവും ആഗോളതലത്തിൽ ഹിറ്റടിച്ചതാണ്. അങ്ങനെ കരിയറിൽ വെച്ചടിവെച്ചടി ഹിറ്റടിക്കുന്ന സംഗീത സംവിധായകന്റെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി വന്നെത്തിയിരിക്കുകയാണ്. ഏറെ ആഗ്രഹിച്ചിരുന്നൊരു ആഡംബര കാറിനെ കൂടെക്കൂട്ടി സ്വപ്നം പൂർത്തിയാക്കിയിരിക്കുകയാണ് ഷാൻ റഹ്മാൻ.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഹോട്ട് പെർഫോമൻസ് കാറായ 530i സെഡാനാണ് താരം ഗരാജിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ പുത്തൻ വാഹനം വാങ്ങുന്നതിനു പകരം യൂസ്‌ഡ് കാറാണ് ഷാൻ വാങ്ങിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ യൂസ്‌ഡ് ലക്ഷ്വറി കാർ ഡീലറായ മോട്ടോർവാഗണിന്റെ കോഴിക്കോട് ഷോറൂമിൽ നിന്നാണ് ഹിറ്റ് മ്യൂസിക് ഡയറക്‌ടർ തന്റെ പ്രിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

Malayalam Music Director Shaan Rahman Buys BMW 530i Luxury Sedan

65.40 ലക്ഷം മുതൽ 68.90 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്യു 530i സെഡാൻ ഇന്ത്യയിൽ 530i പെട്രോൾ, 520d ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. ഇതിൽ ഏത് മോഡലാണ് ഷാൻ റഹ്മാൻ ഗരാജിൽ എത്തിച്ചിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. ലക്ഷ്വറി കാറിന്റെ കാർബൻ ബ്ലാക്ക് മെറ്റാലിക് കളർ ഓപ്ഷനിൽ ഒരുങ്ങിയ പതിപ്പാണ് ഷാനിന്റെ യാത്രകൾക്കായി ഇനി കൂട്ടിനുണ്ടാവുക.

മകനുമൊത്ത് ബിഎംഡബ്ല്യു 530i ലക്ഷ്വറി കാർ വാങ്ങാനെത്തുന്നതും ഡെലിവറി ഏറ്റെടുക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും മോട്ടോർവാഗൺ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവിധി ആരാധകരാണ് ഷാനിന്റെ പുത്തൻ കാറിന് ആശംസകളുമായി കമന്റ് ബോക്‌സിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ ധാരാളം സെലിബ്രിറ്റികൾ വാങ്ങുന്നതും യൂസ്‌ഡ് കാറുകളാണ്. ഇതേ ട്രെൻഡാണ് സംഗീത സംവിധായകനും പിന്തുടരുന്നത്.

കാറിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് വന്നാൽ ബിഎംഡബ്ല്യു ലേസർലൈറ്റ്, എൽഇഡി ടെയിൽലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 464-വാട്ട് ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പാർക്ക് അസിസ്റ്റ്, അഡാപ്റ്റീവ് സസ്പെൻഷൻ എന്നീ കിടിലൻ ആഡംബര ഫീച്ചറുകളാൽ ഈ ജർമൻ കാർ സമ്പന്നമാണ്.

248 bhp പവറിൽ 350 Nm torque നൽകാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 530i പെട്രോൾ വേരിയന്റിന് തുടിപ്പേകുന്നത്. അതേസമയം 520d ഡീസൽ പതിപ്പുകൾക്ക് 2.0 ലിറ്റർ ട്വിൻ-ടർബോ എഞ്ചിനാണ് ലഭിക്കുക. ഇത് 188 bhp കരുത്തിൽ പരമാവധി 400 Nm torque വരെയാണ് ഉത്പാദിപ്പിക്കുക. പെട്രോൾ പതിപ്പിന് 6.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

 Shaan Rahman Buys BMW 530i Luxury Sedan

അതേസമയം ബിഎംഡബ്ല്യു 530i ലക്ഷ്വറി സെഡാന്റെ ഡീസൽ മോഡലിന് 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ എത്തും. പെട്രോളിൽ 250 കിലോമീറ്ററും ഡീസലിൽ 237 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന പരമാവധി വേഗത. ഇത്രയും പെർഫോമൻസ് എല്ലാം നൽകുന്നുണ്ടെങ്കിലും മൈലേജിന്റെ കാര്യത്തിൽ കാര്യമായ വിട്ടുവീഴ്ച്ചകളൊന്നുമില്ലെന്നു വേണം പറയാൻ. കാറിന് 14.82 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനാവുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്.

More from DriveSpark

Article Published On: Monday, October 9, 2023, 14:18 [IST]
English summary
Malayalam music director shaan rahman buys bmw 530i luxury sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X