ജീവിതം മാറ്റിമറിച്ചത് ഐഡിയ സ്റ്റാർ സിംഗർ, ഇപ്പോൾ തിരക്കുപിടിച്ച പാട്ടുകാരൻ, ഇനി യാത്രകൾ 60 ലക്ഷത്തിന്റെ കാറിൽ

സ്മാർട്ട് ഫോണുകളുടെ വരവിന് മുമ്പ് വീടുകളിൽ ടെലിവിഷനുകൾ പ്രധാന വിനോദമായിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. സന്ധ്യയായി കഴിഞ്ഞാൽ ടിവിക്ക് മുന്നിലേക്ക് ഒരുവീട്ടിലെ എല്ലാവരും ഒത്തുകൂടുന്ന അതിമനോഹരമായ നിമിഷങ്ങളായിരുന്നു അത്. സിരീയലായാലും കോമഡി ഷോകളായാലും സിനിമയായാലും റിയാലിറ്റി ഷോയായാലും ആ സമയത്തിന്റെ മൂല്യം ചെറുതൊന്നുമല്ലായിരുന്നു. മലയാളത്തിലെ ടെലിവിഷൻ രംഗത്ത് നിരവധി റിയാലിറ്റി ഷോകൾ അരങ്ങുതകർത്തിട്ടുണ്ട്. എങ്കിലും കാലമിത്ര കഴിഞ്ഞിട്ടും ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയുടെ തട്ട് താണുതന്നെയാണ് ഇരിക്കുന്നത്. എല്ലാവീട്ടിലും ഒരേ ചാനൽ വെക്കണമെങ്കിൽ ഈ പരിപാടിയുടെ സമയമാവണമായിരുന്നു.

മലയാള ടെലിവിഷൻ സ്ക്രീനുകളിൽ തകർത്താടിയ റിയാലിറ്റി ഷോയായിരുന്നു ഐഡിയ സ്റ്റാർ സിംഗർ. പല സീസണുകളായി ജൈത്രയാത്ര തുടർന്ന മ്യൂസിക് റിയാലിറ്റി ഷോ അവതരണത്തിലും മറ്റും വേറിട്ടു നിൽക്കുമായിരുന്നു. രഞ്ജിനി ഹരിദാസിനെ മലയാളികൾക്ക് പരിചിതമായതും ഇതേ പരിപാടിയിലൂടെയായിരുന്നു. പല സീസണുകളിലായി സ്റ്റാർ സിംഗറിൽ ഒരുപാട് മത്സരാർഥികൾ ഉണ്ടായിരുന്നുവെങ്കിലും ഐഡിയ സ്റ്റാർ സിംഗർ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന പേര് നജീം അർഷാദിന്റേതാവും.

Malayalam Playback Singer Najim Arshad Buys New BMW 2 Series Luxury Car

2007 സീസൺ തന്നെയാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം. ഒരു കൂട്ടം പ്രഗത്ഭഗായകരായ മിടുക്കരാണ് ഈ സീസണിലുണ്ടായിരുന്നത്. തുഷാർ എം.കെ, അരുൺ ഗോപൻ, ദുർഗ വിശ്വനാഥ് എന്നിവർക്കെതിരെ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ നജീം അർഷാദ് ഇന്ന് മലയാളത്തിൽ ഉൾപ്പടെയുള്ള ഭാഷകളിലെ തിരക്കേറിയ പിന്നിണി ഗായകനാണ്. മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ പിന്നണി ​ഗാന രം​ഗത്തേക്ക് കടന്നുവന്ന നിരവധിപ്പേരുണ്ടെങ്കിലും നജീമിനെ പോലെ ഇന്നും തിളങ്ങി നിൽക്കുന്നവർ കുറവാണ്.

തുടരെ മികച്ച അവസരങ്ങൾ ലഭിച്ച ഗായകൻ തന്റെ അവസരങ്ങളെല്ലാം വേണ്ടവിധത്തിൽ വിനിയോഗിച്ചു. . ആസിഫ് അലി നായകനായി സൂപ്പർഹിറ്റായ കെട്ട്യോളാണ് എന്റെ മാലാഖയിലെ ആത്മാവിലെ ആഴങ്ങളിൽ എന്ന ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡും നജീമിനെ തേടിയെത്തിയിരുന്നു. അങ്ങനെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഒരുപിടി നല്ല പാട്ടുകൾ പാടിയ നജീം പ്ലേബാക്ക് സിംഗൾ എന്നതിലുപരി സംഗീത സംവിധായകൻ, എഴുത്തുകാരൻ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

Malayalam Playback Singer Najim Arshad Buys New BMW 2 Series Luxury Car

സംഗീതം കഴിഞ്ഞാല്‍ നജീം അർഷാദ് ഏറ്റവും കൂടുതല്‍ ഇഷ്‍ടപ്പെടുന്നത് യാത്രകളാണ്. പുതിയ സ്ഥലവും കാഴ്ച്ചകളും ആസ്വദിക്കുവാൻ പ്രിയമുള്ള ഇദ്ദേഹം സ്ഥിരമായി യാത്രകൾ ചെയ്യാറുമുണ്ട്. കക്ഷിയുടെ ഇനിയുള്ള യാത്രകൾ കൂട്ടായി പുത്തനൊരു അതിഥി കൂടിയുണ്ടാവുമെന്നതാണ് പുതിയ വാർത്ത. അതും അത്യാഡംബര കാർ കൂടിയാണെന്നത് ഇരട്ടി മധുരം സമ്മാനിക്കുകയും ചെയ്യും.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 2 സീരീസ് ഗ്രാൻകൂപ്പെ സെഡാനാണ് നജീം അർഷാദ് സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ കൊച്ചിയിലെ മുൻനിര വിതരണക്കാരായ ബിഎംഡബ്ല്യു ഓട്ടോക്രാഫ്റ്റിൽ നിന്നും ഗായകൻ പുത്തൻ കാറിന്റെ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോയും ഡീലർഷിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം എത്തിയാണ് പുതിയ അതിഥിയെ നജീബ് വീട്ടിലേക്ക് ആനയിച്ചിരിക്കുന്നത്.

Malayalam Playback Singer Najim Arshad Buys New BMW 2 Series Luxury Car

46.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻകൂപ്പെയുടെ 220d M സ്പോർട്ട് ഡീസൽ വേരിയന്റാണ് മലയാളത്തിന്റെ പിന്നണി ഗായകൻ സ്വന്തമാക്കിയിരിക്കുന്നത്. ടാക്‌സും ഇൻഷുറൻസ് ചെലവുകളുമെല്ലാമായി ഈ ആഡംബര കാർ നിരത്തിലിറക്കാൻ കൊച്ചിയിൽ 59.21 ലക്ഷം രൂപയോളം ഓൺ-റോഡ് വില മുടക്കേണ്ടി വരുമെന്നാണ് കണക്കുകൾ. സ്നാപ്പർ റോക്ക്സ് ബ്ലൂ മെറ്റാലിക് കളർ ഓപ്ഷനാണ് നജീം കാറിന് തെരഞ്ഞെടുത്തിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ ഫോർ-ഡോർ-കൂപ്പെ ലൈനപ്പിലെ ഏറ്റവും ചെറിയ മോഡലാണ് 2 സീരീസ് ഗ്രാൻ കൂപ്പെ. ചെറിയ 1 സീരീസ് സെഡാനും 3 സീരീസിനും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ മെർസിഡീസ് ബെൻസ് CLA മോഡലുമായി മത്സരിക്കുന്ന കാർ സ്റ്റൈലിഷ് ഫോർ-ഡോർ കൂപ്പെ എന്ന നിലയിൽ വേറിട്ടുനിൽക്കുന്ന ഒന്നുകൂടിയാണ്. ജർമൻ ബ്രാൻഡിന്റെ പുതിയ FAAR ആർക്കിടെക്ച്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൂപ്പെ നിർമിച്ചിരിക്കുന്നതും.

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻകൂപ്പെയുടെ 220d M സ്പോർട്ടിന്റെ ഡീസൽ പതിപ്പാണ് ഗായകൻ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ 2.0 ലിറ്റർ ഡീസൽ എഞ്ചിന് 188 bhp പവറിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 8-സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്. ഇതുകൂടാതെ 177 bhp പവറിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനും കാറിലുണ്ട്. 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് ലക്ഷ്വറി സെഡാന്റെ പെട്രോൾ മോഡലുകൾ വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 15, 2024, 12:08 [IST]
English summary
Malayalam playback singer najim arshad buys new bmw 2 series luxury car
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X